ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ഒമ്പത്, ഇന്ത്യൻ തിയറ്ററുകളിലേക്ക്; റിലീസ് ഡേറ്റ് പുറത്തുവിട്ടു
ആക്ഷൻ സിനിമ പ്രേമികളും വാഹനപ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രമാണ് ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ഒമ്പത്. കോവിഡ് കാരണം റിലീസ് ഒരുപാട് വൈകിയതിന് ശേഷം ഒടുവിൽ ഇന്ത്യയിൽ തിയറ്റർ റിലീസായി എത്താൻ പോവുകയാണ് എഫ്9. ആഗസ്ത് അഞ്ചിന് ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി ചിത്രം രാജ്യത്ത് റിലീസ് ചെയ്യും.
ജസ്റ്റിൻ ലിൻ ആണ് എഫ്9 സംവിധാനം ചെയ്തിരിക്കുന്നത്. എഫ് ആൻഡ് എഫ്: ടോക്കിയോ ഡ്രിഫ്റ്റിലൂടെയാണ് ലിൻ ആദ്യമായി സിനിമയുമായി ബന്ധപ്പെടുന്നത്. സീരീസിലെ ഏറ്റവും മികച്ച സിനിമകളിലൊന്നാണ് ടോക്കിയോ ഡ്രിഫ്റ്റ് എന്നാണ് നിരൂപകർ പറയുന്നത്. വിൻ ഡീസൽ, മിഷേൽ റോഡ്രിഗസ്, ടൈറസ് ഗിബ്സൺ, ക്രിസ് "ലുഡാക്രിസ്" ബ്രിഡ്ജസ്, ജോർദാന ബ്രൂസ്റ്റർ, നതാലി ഇമ്മാനുവൽ, സും കാങ് എന്നിവരോടൊപ്പം ആദ്യമായി റസ്ലിങ് താരം ജോൺ സീനയും ഫാസ്റ്റ് ആൻഡ് ഫ്യൂരിയസിെൻറ ഭാഗമാകാൻ പോവുകയാണ്.
ഇൗ വർഷം മെയ് 19ന് ദക്ഷിണ കൊറിയയിൽ ആയിരുന്നു ഫാസ്റ്റ് ആൻഡ് ഫ്യൂരിയസിെൻറ ഫസ്റ്റ് പ്രിമിയർ നടന്നത്. ജൂൺ അഞ്ചിന് മറ്റ് പല രാജ്യങ്ങളിലും പ്രദർശനമാരംഭിച്ചിരുന്നു. കോാവിഡ് രണ്ടാം തരംഗം കാരണമാണ് ഇന്ത്യയിൽ റിലീസ് വൈകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.