2023ൽ മാത്രം ഇന്ത്യക്കാർ വാങ്ങിയത് 2.78 ലക്ഷം ഇ.വികൾ; മാസം 90,000 ഇലക്ട്രിക് വാഹനങ്ങൾ നിരത്തിൽ

രാജ്യത്ത് ഇലക്ട്രിക് വാഹന വിൽപ്പന കുതിക്കുന്നെന്ന സൂചന നൽകുന്ന കണക്കുകൾ പുറത്ത്. 2023ൽ മാത്രം ഇന്ത്യക്കാർ വാങ്ങിയത് 2.78 ലക്ഷം ഇ.വികളാണ്. കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൽ ഗഡ്ഗരിയാണ് ലോക്സഭയിൽ കണക്കുകൾ അവതരിപ്പിച്ചത്. 2023 ലെ ആദ്യ മൂന്ന് മാസത്തിൽ രാജ്യത്ത് 2.78 ലക്ഷത്തിലധികം ഇലക്ട്രിക് വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

2021ൽ 3,29,808 ആയിരുന്നു ആകെ വിൽപ്പന. 2022 ൽ ഇത് 10,20,679 ആയി ഉയർന്നു. 2023ൽ ഇത് സർവ്വകാല ​റെക്കോർഡിലേക്ക് കുതിക്കുകയാണ്. രാജ്യത്ത് ക്രമാതീതമായി വർധിച്ച ഇന്ധനവിലയാണ് ഇ.വി വിൽപ്പന വർധിക്കാനുള്ള പ്രധാന കാരണം. മലിനീകരണം കുറവ്, കുറഞ്ഞ പ്രവര്‍ത്തനച്ചെലവ്, താങ്ങാവുന്ന സര്‍വീസ് ചെലവുകള്‍ എന്നിങ്ങനെ നിരവധി ഗുണങ്ങള്‍ ഇ.വികള്‍ക്കുണ്ട്.

വാഹൻ പോർട്ടൽ രജിസ്‌ട്രേഷൻ റെക്കോർഡിൽ നിന്നാണ് മന്ത്രി ഇ.വി വിൽപ്പന ഡാറ്റ എടുത്തിരിക്കുന്നത്. വാഹൻ പറയുന്നതനുസരിച്ച്, ഇന്ത്യയിലെ ഇവി രജിസ്ട്രേഷൻ 2021 ൽ വെറും 3.29 ലക്ഷത്തിൽ നിന്ന് 2022 ൽ 10.20 ലക്ഷമായി ഉയർന്നു, ഏകദേശം മൂന്നിരട്ടി വർദ്ധനവ്. രജിസ്ട്രേഷനായി വാഹൻ പോർട്ടലിന്റെ ഭാഗമല്ലാത്ത സംസ്ഥാനങ്ങളെ വരും ദിവസങ്ങളിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇത് ഇവി രജിസ്ട്രേഷനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ സഹായിക്കും.

ആന്ധ്രാപ്രദേശും മധ്യപ്രദേശും വാഹനിലേക്ക് വരാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു. തെലങ്കാന, ലക്ഷദ്വീപ് തുടങ്ങിയ സംസ്ഥാനങ്ങളെ പോർട്ടലിൽ ഉൾപ്പെടുത്തുമോയെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ഈ വർഷം മാർച്ച് 15 വരെ ഇന്ത്യക്കാർ ആകെ 21.70 ലക്ഷം ഇലക്ട്രിക് വാഹനങ്ങൾ വാങ്ങിയതായി വ്യവസായ സഹമന്ത്രി കൃഷൻ പാൽ ഗുർജാർ അടുത്തിടെ പറഞ്ഞിരുന്നു.

ഏറ്റവും കൂടുതൽ ഇലക്‌ട്രിക് വാഹനങ്ങളുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ ഉത്തർപ്രദേശാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം ആദ്യ മൂന്ന് മാസത്തിനുള്ളിൽ 4.65 ലക്ഷം ഇവികൾ രജിസ്റ്റർ ചെയ്തു. 2.26 ലക്ഷം ഇവി രജിസ്‌ട്രേഷനുള്ള മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളാണ് യു.പിക്ക് പിന്നിൽ ഉള്ളത്. ഡൽഹിയിൽ 2.03 ലക്ഷം ഇവികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Tags:    
News Summary - EV sales in India set for new high? Over 2.78 lakh units sold in first 3 months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.