മൂന്നാമൻ വരുന്നു... ആള്‍ട്രോസ് സി.എന്‍.ജി മോഡലിന്റെ ബുക്കിങ്ങ് ആരംഭിച്ചു

ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്കായ ആള്‍ട്രോസ് സി.എന്‍.ജി മോഡലിന്റെ ബുക്കിങ്ങ് ആരംഭിച്ചു. 21000 രൂപ നല്‍കി വാഹനം ബുക്കു ചെയ്യാം. നേരത്തെ ടിഗോറിനും ടിയാഗോക്കും സി.എന്‍.ജി മോഡലുകള്‍ ടാറ്റ പുറത്തിറക്കിയിരുന്നു. എന്നാൽ, ഇന്ത്യയില്‍ ആദ്യമായി ട്വിന്‍ സിലിണ്ടര്‍ സി.എന്‍.ജി ടെക്‌നോളജിയാണ് ടാറ്റ മോട്ടോഴ്‌സ് ആള്‍ട്രോസിൽ അവതരിപ്പിച്ചിരിക്കുന്നത്. കൂടുതല്‍ ലഗേജ് സ്‌പേസ് ലഭിക്കുന്നതിനു വേണ്ടിയാണിത്.


30 ലിറ്റര്‍ വീതം ശേഷിയുള്ള രണ്ട് സി.എന്‍.ജി സിലിണ്ടറുകളാണ് ഇത്. ടിയാഗോ, ടിഗോര്‍ എന്നിവയില്‍ സി.എന്‍.ജി സിലിണ്ടറുകള്‍ ബൂട്ട്‌സ്‌പേസിലാണ് സ്ഥാപിച്ചിരുന്നത്. സാധനങ്ങൾ വെക്കാനുള്ള സൗകര്യം ഇതിലൂടെ വലിയ തോതിൽ നഷ്ടമായിരുന്നു. ഇതിനാലാണ് പുതിയ മാറ്റം അൾട്രോസിൽ ടാറ്റ കൊണ്ടുവന്നത്. 300 ലിറ്റര്‍ ബൂട്ട്‌സ്‌പേസാണ് ആള്‍ട്രോസ് ഐ.സി.എന്‍.ജിക്കുള്ളത്.

XE, XM+, XZ, XZ+ എന്നിങ്ങനെ നാലു വേരിയന്റുകളിലാണ് ആള്‍ട്രോസ് സി.എന്‍.ജി പുറത്തിറങ്ങുക. എക്സ്റ്റീരിയൽ ഇന്‍റീരിയൽ കാഴ്ചകളിൽ വലിയ മാറ്റങ്ങൾ ഇല്ല. ഡൗണ്‍ടൗണ്‍ റെഡ്, ആര്‍കേഡ് ഗ്രേ, ഓപെറ ബ്ലൂ, അവന്യൂ വൈറ്റ് എന്നിങ്ങനെ നാല് നിറങ്ങളിൽ വാഹനം ലഭിക്കും.


1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ആള്‍ട്രോസ് സി.എന്‍.ജിയിലുള്ളത്. മാനുവല്‍ ഗിയര്‍ ബോക്‌സുള്ള മോഡലില്‍ 73 ബി.എച്ച്.പി കരുത്തും 95 എൻ.എം ടോര്‍ക്കും ലഭിക്കും. സി.എന്‍.ജി ഓപ്ഷൻ ഒഴിവാക്കിയാല്‍ 84.82 ബി.എച്ച്.പി കരുത്തും 113 എൻ.എം ടോർക്കുമാണ് ഉണ്ടാവുക. കിലോഗ്രാമിന് 27 കിലോമീറ്ററാണ് സി.എന്‍.ജിക്ക് പ്രതീക്ഷിക്കുന്ന ഇന്ധനക്ഷമത. മാരുതി സുസുക്കി ബലേനോ, ടൊയോട്ട ഗ്ലാന്‍സ എന്നീ മോഡലുകൾക്ക് എതിരാളിയായിട്ടാവും ആള്‍ട്രോസ് സി.എന്‍.ജി എത്തുക.

Tags:    
News Summary - Bookings for Altroz ​​CNG model have started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.