ഏറ്റവും വിലകുറഞ്ഞ ഒാഡി; എസ്.യു.വി ക്യു 2 ബുക്കിങ് തുടങ്ങി
ഇന്ത്യയിൽ ലഭിക്കുന്ന ഏറ്റവും വിലകുറഞ്ഞ ഒാഡി വാഹനമായ ക്യു 2 ബുക്കിങ് ആരംഭിച്ചു. ഈ മാസം വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ക്യു 2 എസ്‌യുവിയെ നേരത്തെ തന്നെ കമ്പനി പരിചയപ്പെടുത്തിയിരുന്നു. 2 ലക്ഷം രൂപ മുടക്കിയാൽ ഒാൺലൈനായും ഡീലർഷിപ്പിലൂടെയും വാഹനം ബുക്ക് ചെയ്യാം.
ക്യു 8, എ 8 എൽ, ആർഎസ് 7, ആർഎസ്‌ക്യു 8 എന്നിവയ്ക്ക് ശേഷം കമ്പനി ഇന്ത്യൻ വിപണിയിലെത്തുന്ന അഞ്ചാമത്തെ ഉൽപ്പന്നമായിരിക്കും ക്യു 2. ഇപ്പോൾ വാഹനം ബുക്ക് ചെയ്യുന്നവർക്ക് 2 + 3 വർഷം എക്സ്റ്റൻറഡ് വാറണ്ടിയും 2 + 3 വർഷത്തെ റോഡ്സൈഡ് അസിസ്റ്റും അടങ്ങിയ അഞ്ച് വർഷത്തെ സേവന പാക്കേജും പ്രഖ്യാപിച്ചിട്ടുണ്ട്.നിലവിൽ ഒാഡിയുടെ ഏറ്റവും ചെറിയ എസ്.യു.വി ക്യു 3 ആണ്. ഇതിനും താഴെയായിരിക്കും ക്യു 2 വിെൻറ സ്ഥാനം.
ഫോക്‌സ്‌വാഗൺ എജിയുടെ എംക്യുബി പ്ലാറ്റ്‌ഫോമിലാണ് വാഹനം നിർമിക്കുന്നത്. എൽഇഡി ഡിആർഎല്ലുകളും ഹെഡ്‌ലൈറ്റുകളും കൊണ്ട് ചുറ്റപ്പെട്ട സിംഗിൾ ഫ്രെയിം ഗ്രില്ലാണ് വാഹനത്തെ ആകർഷകമാക്കുന്നത്. തടിച്ച ബമ്പറുകൾ, റണ്ണിംഗ് ബോർഡുകൾ, എന്നിവയിൽ കറുത്ത ക്ലാഡിംഗും പിടിപ്പിച്ചിട്ടുണ്ട്.
വാഹനത്തിന് കരുത്ത് പകരുന്നത് 2.0 ലിറ്റർ പെട്രോൾ എഞ്ചിനാണ്. 190 ബിഎച്ച്പി കരുത്തും 320 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കും. ഫോക്‌സ്‌വാഗൺ തിഗ്വാൻ ഓൾ സ്‌പെയ്‌സിൽ വരുന്ന എഞ്ചിനാണിത്. 6.8 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിന് കഴിയും. ക്വാട്രോ ഓൾ-വീൽ ഡ്രൈവ് സംവിധാനത്തോടുകൂടിയ 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷനാണ് നൽകിയിരിക്കുന്നത്. ഒാഡി ക്യൂ 3ക്ക് ഇന്ത്യയിൽ 35 മുതൽ 43 ലക്ഷം വരെയാണ് വില ഇൗടാക്കുന്നത്. അതിലും താഴെയുള്ള ക്യൂ 2വിന് നിലവിൽ വില പ്രഖ്യാപിച്ചിട്ടില്ല. 28 ലക്ഷം മുതൽ 35 ലക്ഷംവരെ വില വാഹനത്തിന് വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.