പോയവർഷത്തിലെ അവസാനമാസം കിതച്ചോടിയ ഇരുചക്രവാഹന വിപണി പുതുവർഷത്തിലെ ആദ്യ മാസം കുതിച്ചോടി മുന്നോട്ട്.
- ജനുവരിയിൽ ഏറ്റവും കൂടുതൽ ഇരുചക്ര വാഹനങ്ങൾ വിറ്റത് ഹീറോമോട്ടോകോർപാണ്. 4,12,378 യൂനിറ്റ് വാഹനങ്ങളാണ് വിറ്റഴിച്ചത്. കഴിഞ്ഞ ഡിസംബറിനെ അപക്ഷിച്ച് 40.1 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്. അതേസമയം, 2024 ജനുവരിയെ അപേക്ഷിച്ച് രണ്ടുശതമാനം ഇടിവുമുണ്ട്. ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ എക്‌സ്‌പൾസ് 210 , സൂം 160 , സൂം 125 , പുതിയ ഹീറോ എക്‌സ്ട്രീം 250R എന്നിവയാണ് ഹീറോ അവതരിപ്പിച്ചത്.
- പതിവുപോലെ വിൽപനയിൽ രണ്ടാമത് ഹോണ്ടയാണ്. 4,02,977 യൂനിറ്റ് വാഹനങ്ങൾ വിൽപന നടത്തി ഹീറോക്ക് തൊട്ടുപിന്നിലുണ്ട്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 48.7 ശതമാനത്തിന്റെ വളർച്ചയാണുണ്ടായത്. അപ്‌ഡേറ്റ് ചെയ്‌ത് വീണ്ടും അവതരിപ്പിച്ച മിഡിൽവെയ്റ്റ് ഡ്യുവോ ആയ ഹോണ്ട CBR650R , CB650R എന്നിവയുൾപ്പെടെ നിരവധി പുതിയ ഇരുചക്ര വാഹനങ്ങളും ഹോണ്ട പുറത്തിറക്കി . കൂടാതെ, ആക്ടിവ e:, QC1 എന്നിവയുടെ ലോഞ്ചിലൂടെ ഇലക്ട്രിക് സ്‌കൂട്ടർ വിപണിയിൽ അവർ അരങ്ങേറ്റം കുറിച്ചു .
- ടി.വി.എസും 36 ശതമാനത്തിന്റെ വളർച്ചയുണ്ടാക്കി. 2,93,860 യൂനിറ്റ് വാഹനങ്ങൾ വിറ്റഴിച്ചു. ടിവിഎസ് മോട്ടോസോളിന്റെ നാലാം പതിപ്പിൽ ആർടിഎക്സ് -ഡി 4 എന്ന പുതിയ എഞ്ചിൻ പുറത്തിറക്കി.
- കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 33 ശതമാനത്തിന്റെ വളർച്ചയാണ് ബജാജിനുണ്ടായത്. 1,71,299 യൂനിറ്റുകളാണ് ജനുവരിയിൽ വിറ്റഴിച്ചത്. ഈ കണക്കുകളിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇവി മോഡലായ ചേതക് ഇവിയും ഉൾപ്പെടുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഏറെ കാലമായി ഒന്നാമത് തുടരുന്ന ഒല എസ് 1െന പിന്തള്ളിയാണ് ചേതകിന്റെ നേട്ടം. ലോകത്തിലെ ആദ്യത്തെ സി.എൻ.ജി 2-വീലറായ ഫ്രീഡം 125 ബജാജ് അവതരിപ്പിച്ചിരുന്നു.
- ജപ്പാനീസ് നിർമാതാവായ സുസുക്കി 87,834 യൂനിറ്റുകളാണ് പുതുവർഷത്തിലെ ആദ്യമാസം വിറ്റഴിച്ചത്. 2024 ഡിസംബറിനെ അപേക്ഷിച്ച് 11.4ശതമാനം വളർച്ചയാണുണ്ടാക്കിയത്. അപ്‌ഡേറ്റ് ചെയ്ത ആക്‌സസ് 125 നൊപ്പം സുസുക്കി SF 250 ഫ്ലെക്‌സ് ഇന്ധനവും ഇ -ആക്‌സസും പുറത്തിറക്കിക്കൊണ്ടും 2025 ഓട്ടോ എക്‌സ്‌പോയിൽ സുസുക്കി സാന്നിധ്യം അറിയിച്ചിരുന്നു.
- റോയൽ എൻഫീൽഡ് 81,052 യൂനിറ്റ് വാഹനങ്ങളാണ് വിൽപന നടത്തിയത്. കഴിഞ്ഞ ഡിസംബറിനെ അപേക്ഷിച്ച 19 ശതമാനത്തിന്റെ വളർച്ച രേഖപ്പെടുത്തി. പുതിയ സ്ക്രാം 440 അടുത്തിടെ പുറത്തിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.