റോയൽ എൻഫീൽഡിന്‍റെ രണ്ട് പടക്കുതിരകളായ ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജിടി 650 എന്നീ മോഡലുകളുടെ 2023 എഡിഷൻ ഒരുമിച്ച് എത്തിരിക്കുകയാണ്. പുതിയ കളർ ഓപ്ഷനുകളോടൊപ്പം പുത്തൻ ഫീച്ചറുകളും കമ്പനി രണ്ടു വാഹനങ്ങൾക്കും നൽകിയിട്ടുണ്ട്.
ഇന്റർസെപ്റ്റന്‍റെ വില 3.03 ലക്ഷം രൂപ (എക്സ് ഷോറൂം) യിലും കോണ്ടിനെന്റൽ ജിടിയുടെ വില 3.19 ലക്ഷം രൂപ (എക്സ് ഷോറൂം) യിലുമാണ് ആരംഭിക്കുന്നത്. ഇരു മോഡലുകളുടെയും ബുക്കിങ്ങ് കമ്പനി ആരംഭിച്ചിട്ടുണ്ട്.
ബ്ലാക്ക് റേ, ബാഴ്‌സലോണ ബ്ലൂ, ബ്ലാക്ക് പേൾ, കാലി ഗ്രീൻ എന്നീ നാല് പുതിയ നിറങ്ങളിലാണ് ഇന്റർസെപ്റ്റർ എത്തുക. നിലവിലുള്ള മാർക്ക് 2, സൺസെറ്റ് സ്ട്രിപ്പ്, കാന്യോൺ റെഡ് എന്നീ നിറങ്ങൾ കമ്പനി നിലനിർത്തിയിട്ടുണ്ട്. കോണ്ടിനെന്റൽ ജി.ടിക്ക് സ്ലിപ്പ്സ്ട്രീം ബ്ലൂ, അപെക്സ് ഗ്രേ എന്നീ രണ്ട് പുതിയ നിറങ്ങൾ നൽകിയിട്ടുണ്ട്. മിസ്റ്റർ ക്ലീൻ, ഡക്സ് ഡീലക്സ്, ബ്രിട്ടീഷ് റേസിങ്ങ് ഗ്രീൻ, റോക്കർ റെഡ് എന്നീ നിലവിലുള്ള നിറങ്ങളിലും ജി.ടി സ്വന്തമാക്കാം.
രണ്ട് മോഡലുകളുടേയും മാറ്റങ്ങൾ പുതിയ നിറങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല. കൂടുതൽ മെച്ചപ്പെടുത്തിയ സീറ്റിങ്ങ് സൗകര്യം, പുതിയ സ്വിച്ച് ഗിയർ, യു.എസ്.ബി ചാർജിങ്ങ് പോർട്ട്, പുതിയ എൽ.ഇ.ഡി ഹെഡ്‌ലാമ്പ് എന്നിങ്ങനെ പുതിയ സവിശേഷതകളും ചേർത്തിട്ടുണ്ട്.
ഇന്റർസെപ്റ്ററിനും കോണ്ടിനെന്റൽ ജി.ടിക്കും 648 സിസി പാരലൽ ട്വിൻ സിലിണ്ടർ എയർ/ഓയിൽ കൂൾഡ് എഞ്ചിൻ ആണ് ഹൃദയം. ഇത് പരമാവധി 47 എച്ച്.പി കരുത്തും 52 എൻ.എം പീക്ക് ടോർക്കും വികസിപ്പിക്കുന്നു. 6-സ്പീഡ് കോൺസ്റ്റന്റ് മെഷ് ഗിയർബോക്സ് ഡ്രൈവിങ്ങ് കൂടുതൽ സ്പോട്ടിയാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.