കാരറ്റിനെ തഴയേണ്ട, ഇതാ ഏഴ് അത്ഭുത ഗുണങ്ങൾ ...

മഞ്ഞുകാലത്ത് നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഒന്നാണ് കാരറ്റ്. ചർമാരോഗ്യമുൾപ്പെടെ നിലനിർത്താൻ ഏറ്റവും സഹായകരമായ ഒന്നാണ് കാരറ്റ്. കാരറ്റിന്റെ ഗുണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം :



1. കണ്ണിന്റെ ആരോഗ്യത്തിന്

കാരറ്റിൽ ലൂട്ടീൻ, ലൈകോപെൻ തുടങ്ങിയ ഘടകങ്ങൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ലൂട്ടിൻ അരിപ്പപോലെ പ്രവർത്തിച്ച് സൂര്യവെളിച്ചം ​തട്ടി നശിക്കുന്നതിൽ നിന്ന് കണ്ണിലെ കോശങ്ങളെ തടയുന്നു. നല്ല കാഴ്ചശക്തി നിലനിർത്തുന്നതിനും രാത്രി കാഴ്ചക്കും ഇവ സഹായിക്കുന്നു. ​

2. ശരീര ഭാരം കുറക്കാൻ

ശരീരഭാരം കുറക്കാനുള്ള ശ്രമത്തിലാണ് നിങ്ങളെങ്കിൽ ഭക്ഷണക്രമത്തിൽ തീർച്ചയായും കാരറ്റ് ഉൾപ്പെടുത്തണം. ഫൈബർ ധാരാളമടങ്ങിയ പച്ചക്കറിയാണ് കാരറ്റ്. വെള്ളത്തിൽ ലയിക്കുന്നതും അല്ലാത്തതുമായ നാരംശം ഒരുപോലെ കാരറ്റിൽ അടങ്ങിയിട്ടുണ്ട്. ലയിക്കുന്ന ഫൈബർ, ദഹനത്തിനും പ്രമേഹം നിയന്ത്രിക്കുന്നതിനും സഹായിക്കും. ലയിക്കാത്ത ഫൈബർ ശോധന എളുപ്പമാക്കും.

3. ദഹനം വർധിപ്പിക്കും

നാരംശം കൂടുതലുള്ളതിനാൽ തന്നെ കാരറ്റ് ദഹനത്തിന് ഏറ്റവും നല്ലതാണ്. ശോധനകൂടി മെച്ചപ്പെടുന്നതോടെ ആരോഗ്യകരമായ ദഹന വ്യവസ്ഥ നിലനിർത്താൻ സാധിക്കും.




 

4. ഹൃദ​യാരോഗ്യം സംരക്ഷിക്കും

ശരീരത്തിൽ അനാരോഗ്യകരമായ രീതിയിൽ ​കൊളസ്ട്രോൾ നില ഉയരുന്നത് തടയാൻ സഹായിക്കുന്ന വിധത്തിലുള്ള കാൽസ്യം കാരറ്റിൽ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാഘാതമുൾപ്പെടെയുള്ള രോഗങ്ങൾ കുറക്കാൻ സഹായിക്കുന്നു.

5. ചർമ സംരക്ഷണത്തിന്

ബീറ്റ കരോട്ടിൻ, ലൂട്ടീൻ, ലൈകോപെൻ എന്നിവ കൂടാതെ വൻ തോതിൽ സിലിക്കണും കാരറ്റിൽ അടങ്ങിയിട്ടുണ്ട്. ചർമത്തിന്റെയും നഖങ്ങളുടെയും ആരോഗ്യം സംരക്ഷിക്കാൻ ഇവ സഹായിക്കും.

കാരറ്റിന് നിറം നൽകുന്ന ബീറ്റ കരോട്ടിനിൽ വിറ്റാമിൻ എ ധാരാളം അടങ്ങിയിട്ടുണ്ട്. ​ചർമത്തിന് പ്രായമാകുന്നത് തടയുക, മുഖക്കുരു ഉണ്ടാകുന്നത് തടയുക, പുതിയ സെല്ലുകൾ ഉണ്ടാകാൻ സഹായിക്കുക തുടങ്ങിയവ ബീറ്റാ കരോട്ടിന്റെ പ്രവർത്തനമാണ്.


6. മസ്തിഷ്കാരോഗ്യത്തിന്

വിറ്റാമിൻ ബി6, കെ, ഫോസ്ഫറസ്, ആന്റി ഓക്സിഡന്റ്സ് എന്നിവ കാരറ്റിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് എല്ലിന്റെയും മസ്തിഷ്കത്തിന്റെയും ആരോഗ്യം വർധിപ്പിക്കുന്നു.

7. രക്ത സമ്മർദ്ദം കുറക്കുന്നു

കാരറ്റിലുള്ള പൊട്ടാസ്യം രക്തക്കുഴലുകളിലെ മർദം കുറക്കാൻ സാഹയിക്കും. അത് രക്തപ്രവാഹത്തെ സഹായിക്കുകയും രക്തസമ്മർദ്ദം കുറക്കുകയും ചെയ്യും. 

Tags:    
News Summary - Seven Amazing of Carrots

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.