ചർമ്മാരോഗ്യത്തിന് ചക്ക കഴിക്കാം

ലോകത്തിലെ ഏറ്റവും വലുതെന്ന കരുതപ്പെടുന്ന പഴമാണ് ചക്ക. വളരെയേറെ പോഷകഗുണമുള്ളതും രുചിയുള്ളതുമായ പഴമാണിത്. ചക്കയിൽ മിതമായ അളവിൽ കലോറി അടങ്ങിയിട്ടുണ്ട്. മാമ്പഴം, പേരക്ക, ആപ്പിൾ തുടങ്ങിയ പഴങ്ങളേക്കാൾ പ്രോട്ടീനും അടങ്ങിയിരിക്കുന്നു. കൂടാതെ, നമുക്കാവശ്യമായ ഏകദേശം എല്ലാ വിറ്റാമിനുകളും ധാതുക്കളും അതുപോലെ നാരുകളും അടങ്ങിയിട്ടുണ്ട്.

ചക്കയുടെ ആരോഗ്യ ഗുണങ്ങൾ:

  • പ്രമേഹം നിയന്ത്രിക്കും

ഇടിച്ചക്ക, അധികം മൂക്കാത്ത പച്ചച്ചക്ക എന്നിവയിൽ ഗ്ലൈസീമിക് ഇൻഡക്സ് കുറവാണ്. അതായത്, ഭക്ഷണം കഴിക്കുമ്പോൾ രക്തത്തിൽ എത്രത്തോളം ഗ്ലൂക്കോസിന്‍റെ അളവ് ഉയരുന്നു എന്ന സൂചകമാണ് ഗ്ലൈസീമിക് ഇൻഡക്സ്. ചക്കയിലടങ്ങിയ നാരുകളാണ് ഗ്ലൈസീമിക് ഇൻഡക്സ് കുറയാൻ സഹായിക്കുന്നത്. എന്നാൽ, നിങ്ങൾ കഴിക്കുന്ന ചക്ക പഴുത്തതും മധുരമുള്ളതുമാണെങ്കിലാണ് ശ്രദ്ധിക്കേണ്ടത്. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് ഉയർത്തിയേക്കും.

  • പ്രതിരോധ ശക്തി വർധിപ്പിക്കും

ചക്കപ്പഴത്തിൽ ധാരാളം ആന്‍റിഓക്സിഡന്‍റുകൾ അടങ്ങിയിരിക്കുന്നു. ആന്‍റിഓക്സിഡന്‍റുകൾ ഫ്രീ റാഡിക്കലുകളെ നശിപ്പിച്ച് ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുമെന്ന് അറിയാമല്ലോ. ചക്കയിൽ അടങ്ങിയിട്ടുള്ള ആന്‍റി ഓക്സിഡന്‍റുകളാണ് വിറ്റാമിൻ സി, കരോട്ടിനോയിഡുകൾ, ഫ്ലാവനോണുകൾ എന്നിവ.

  • ചക്കയിലെ ആന്‍റിഓക്സിഡന്‍റുകൾ ചർമ്മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തും.
  • ഇവയിലടങ്ങിയ പൊട്ടാസ്യം ഫൈബർ, ആന്‍റിഓക്സിഡന്‍റുകൾ തുടങ്ങിയവ ഹൃദ്രോഗ സാധ്യത കുറയ്ക്കും.

എങ്ങനെ കഴിക്കണം?

  • പച്ച ചക്ക വേവിച്ച് കഴിക്കാം. പഴുത്തവ അങ്ങനെ തന്നെ കഴിക്കുകയോ ചക്ക ഹൽവ, ചക്ക വരട്ടി തുടങ്ങിയവ ഉണ്ടാക്കിയും കഴിക്കാം.
  • ചക്ക കുരുവും പ്രോട്ടീൻ സമൃദ്ധമാണ്. ഇത് കറിവെക്കുകയോ ഉണക്കി പൊടിച്ച് ഉപയോഗിക്കുകയോ ചെയ്യാം.
  • ഇന്ന് വിപണിയിൽ ഏറെ ഡിമാൻഡുള്ളതാണ് ചക്കപ്പൊടിക്ക്. ഇത് പച്ച ചക്ക ഉണക്കി പൊടിച്ചെടുത്തതാണ്. ഔഷധ ഗുണങ്ങൾ ഏറെയാണ് ഇതിന്. ഇങ്ങനെ സൂക്ഷിച്ചാൽ സീസൺ അല്ലാത്ത സമയത്തും ഉപയോഗിക്കാനാകും.
Tags:    
News Summary - Health benefits of Jackfruit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.