സ്ത്രീകളേക്കാൾ നീളം കൂടുതലാണ് പുരുഷൻമാർക്ക്. ഏതാണ്ട് അഞ്ച് ഇഞ്ച് എങ്കിലും ഉണ്ടാകും ആ വ്യത്യാസം. എന്തുകൊണ്ടാണിതെന്ന് ചിന്തിച്ചിട്ടുണ്ടോ? ഇക്കാര്യം വിശദീകരിക്കാൻ ശ്രമിക്കുകയാണ് നാഷനൽ അക്കാദമി ഓഫ് സയൻസസിന്റെ പ്രൊസീഡിങ്സിൽ തിങ്കളാഴ്ച പ്രസിദ്ധീകരിച്ച പഠനം.
ഉയരവുമായി ബന്ധപ്പെട്ട ഷോക്സ്(shox) എന്ന ജീൻ ആണ് ഇതിന് കാരണം. സ്ത്രീകളിലും പുരുഷൻമാരിലും ഈ ജീൻ ഉണ്ട്. സ്ത്രീകൾക്ക് രണ്ട് എക്സ് ക്രോമസോമുകളുണ്ട്. പുരുഷൻമാർക്ക് ഒരു എക്സ് ഒരു വൈ ക്രോമസോമുകൾ വീതമാണുള്ളത്. അധിക എക്സ് ക്രോമസോമിനേക്കാൾ അധിക വൈ ക്രോമസോമുകൾ കൂടുതൽ ഉയരം നൽകുന്നതായി ഗവേഷകർ കണ്ടുപിടിച്ചു. ഇതുമായി ബന്ധപ്പെട്ട് 1225 പേരെയാണ് പഠനത്തിന് വിധേയരാക്കിയത്.
രണ്ട് എക്സ് ക്രോമസോമുകളുള്ള ഒരു സ്ത്രീക്ക് എക്സ്, വൈ ക്രോമസോമുകളുള്ള പുരുഷനേക്കാൾ ഷോക്സ് ജീനിന്റെ നീളം കുറവായിരിക്കും.
ഇതുമാത്രമല്ല, ലൈംഗിക ഹോർമോണുകളും ഇതുവരെ തിരിച്ചറിയാൻ സാധിക്കാത്ത ജനിതക ഘടകങ്ങളും ഈ ഉയര വ്യത്യാസത്തിന് പിന്നിലുണ്ടാകാമെന്നും ഗവേഷകർ വിശ്വസിക്കുന്നുണ്ട്. സ്ത്രീകളേക്കാൾ പെട്ടെന്ന് പുരുഷൻമാർ നീളം വെക്കുന്നുവെന്നായിരുന്നു നേരത്തേ ഗവേഷകർ വിശ്വസിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.