സ്ത്രീകളിൽ പ്രമേഹം മൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ നിരവധിയെന്ന് പഠനങ്ങൾ

ലോകമെമ്പാടും ഒട്ടനവധി പേരാണ് പ്രമേഹ ബാധിതരായിട്ടുള്ളത്. ഇന്ന് പ്രമേഹം ഒരു പ്രധാന ആശങ്കയായി മാറിയിരിക്കുന്ന സാഹചര്യത്തിൽ ചില വസ്തുതകൾ നാം മനസിലാക്കണ്ടേതുണ്ട്. കാരണം ഇത് പുരുഷന്മാരും സ്ത്രീകളും മുതൽ കുട്ടികളും മുതിർന്നവരും വരെ ആരെയും ബാധിക്കുന്ന ഒന്നാണ്. കാലക്രമേണ ഇത് ശരീരത്തിന്റെ സുപ്രധാന ഭാഗങ്ങളെ ദോഷകരമായി ബാധിക്കും. ഹൃദയാഘാതം, വൃക്ക തകരാർ, അന്ധത, പക്ഷാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. പ്രമേഹം സ്ത്രീകളുടെ ആരോഗ്യത്തെയും സാരമായി ബാധിക്കുന്നുണ്ട്. സ്ത്രീകളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കുന്ന അനിയന്ത്രിതമായ പ്രമേഹം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും.

1. പോഷകാഹാര വിദഗ്ധരുടെ അഭിപ്രായത്തിൽ, 50 വയസ്സിന് താഴെയുള്ള പ്രമേഹമുള്ള സ്ത്രീകൾക്ക് ഹൃദയാഘാതവും പക്ഷാഘാതവും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പുരുഷന്മാരിൽ പ്രമേഹം ഹൃദയാഘാത സാധ്യത രണ്ടിരട്ടി വർധിപ്പിക്കുമെങ്കിൽ നാലിരട്ടിയാണ് സ്ത്രീകളിലെ അപകടസാധ്യത. പ്രമേഹം ബാധിച്ച സ്ത്രീകളിൽ മൂന്നിൽ രണ്ട് പേരും ഹൃദയ സംബന്ധമായ അസുഖം മൂലമാണ് മരിക്കുന്നതെന്ന് കണക്കുകൾ പറയുന്നു.

2. പ്രമേഹമുള്ള സ്ത്രീകൾക്കും ഉയർന്ന സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീനുകളുടെ (എച്ച്ഡിഎൽ) അളവ് കുറവാണെന്ന് കണ്ടിട്ടുണ്ട്.

നമ്മുടെ ശരീരത്തിൽ രണ്ട് ഇനത്തിൽപ്പെട്ട കൊളസ്ട്രോളുകൾ ഉണ്ട്. ഒന്ന് ഉയർന്ന സാന്ദ്രതയുള്ളത് അഥവാ ഹെ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ എന്നു വിളിക്കുന്ന എച്ച്.ഡി.എൽ കൊളസ്ട്രോളുകൾ. മറ്റൊന്ന് കുറഞ്ഞ സാന്ദ്രതയുള്ളത് അഥവാ ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീനായ (എൽ.ഡി.എൽ).

എച്ച്.ഡി.എൽ ആളുകൾക്കിടയിൽ നല്ല കൊളസ്ട്രോൾ എന്നറിയപ്പെടുന്നു. കാരണമിത് ശരീരത്തിലെ മാലിന്യങ്ങളെ ഫിൽട്ടർ ചെയ്യുന്നു. ഹൃദയസ്തംഭനത്തിന്‍റെയും മറ്റ് ആരോഗ്യ അപകടങ്ങളുടേയും സാധ്യത കുറയ്ക്കാൻ ഒരു പരിധിവരെ ഇവ സഹായിക്കുന്നുണ്ട്.

3. വിദഗ്ധരുടെ അഭിപ്രായത്തിൽ ആർത്തവ വിരാമാത്തിന് ശേഷം പ്രമേഹമുള്ള സ്ത്രീകളിൽ ഹൃദ്രോഗത്തിനുള്ള സാധ്യത കൂടുതലാണ്. ഇതുകൂടാതെ പ്രമേഹം സ്ത്രീകളിൽ വിഷാദം, വൃക്കരോഗം, അന്ധത എന്നിവയ്ക്കും കാരണമാകും.

4. രക്തത്തിൽ ഗ്ലൂക്കോസ് നിയന്ത്രിക്കപ്പെടാത്ത സാഹചര്യത്തിൽ പ്രമേഹമുള്ള സ്ത്രീകൾക്ക് ക്രമരഹിതമായ ആർത്തവം അനുഭവപ്പെടാറുണ്ട്.

Tags:    
News Summary - Studies show that there are many health problems caused by diabetes in women

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.