നാഭിയിൽ സിറിഞ്ചിന്‍റെ ഭാഗം; പിഞ്ചുകുഞ്ഞിനെ രക്ഷിച്ച്​ അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പ്

മനാമ: സാധ്യമായ ഏറ്റവും മികച്ച ചികിൽസ രോഗികൾക്ക്​ ലഭ്യമാക്കുന്ന അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പ് ആരോഗ്യ പരിചരണ രംഗത്ത്​ വീണ്ടും ശ്രദ്ധേയമാകുന്നു. നാഭിയിൽ ചർമ്മത്തിന് താഴെ അസാധാരണമായ വസ്തു ഉള്ളതായി അനുഭവപ്പെട്ട ഏഴ് മാസം പ്രായമുള്ള പെൺകുഞ്ഞിനെ രക്ഷപ്പെടുത്തിയതാണ്​ ഏറ്റവും പുതിയ സംഭവം. മുഹറഖിലെ അൽ ഹിലാൽ ആശുപത്രിയിലെ സ്പെഷ്യലിസ്റ്റ് പീഡിയാട്രീഷ്യൻ ഡോ. ഗൗതം എ. ശിവാനന്ദയെ കാണാനെത്തിയ കുട്ടിയെ പരിശോധിച്ചപ്പോൾ, ഏകദേശം 3.5 സെൻറീമീറ്റർ നീളത്തിലുള്ള പൊട്ടിയ സിറിഞ്ച് സൂചിയാണ്​ ആശുപത്രിയിലെ സംഘം കണ്ടെത്തിയത്​.

ഡോ. പി.യു മുഹമ്മദ് സലീമിന്‍റെ സഹായത്തോടെയാണ്​ ലോക്കൽ അനസ്തേഷ്യയിൽ സൂചി വിജയകരമായി നീക്കം ചെയ്തത്​. വിജയകരമായ ശസ്ത്രക്രിയയ്ക്ക് ശേഷം കുഞ്ഞിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. വൻകുടൽ, മലാശയ ശസ്ത്രക്രിയ, ട്രോമ ആൻഡ് ബേൺ, എൻഡോക്രൈൻ സർജറി, ബാരിയാട്രിക് സർജറി, മൾട്ടി ഡിസിപ്ലിനറി ഹെപ്പറ്റോബിലിയറി പാൻക്രിയാസ് സർജറി എന്നിവയുൾപ്പെടെ വിവിധ ഉപവിഭാഗങ്ങളിൽ സമഗ്രമായ ശസ്ത്രക്രിയാ കൺസൾട്ടേഷനും പരിചരണവും അൽ ഹിലാൽ ഹെൽത്ത്‌കെയർ ഗ്രൂപ്പ് നൽകുന്നുണ്ട്​. അൽ ഹിലാലിലെ വിദഗ്ധ ശസ്ത്രക്രിയാ വിദഗ്ധർ വിവിധ സ്പെഷ്യാലിറ്റികളിൽ ഫെലോഷിപ്പ്-പരിശീലനം നേടിയവരും അതത് വിഭാഗങ്ങളിലെ പ്രശസ്തരുമാണ്.

Tags:    
News Summary - part of the syringe in the hand; Alhilal Healthcare Group saved the baby

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.