കോഴിക്കോട്ട് നിപ രോഗിയുടെ ഫലം നെഗറ്റീവായി

കോഴിക്കോട്: കോഴിക്കോട്ട് നിപ ബാധിച്ച രോഗിയുടെ പരിശോധനാഫലം നെഗറ്റീവായി. അതേസമയം, രോഗിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്. കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവായത്. സാമ്പിൾ കൂടുതൽ പരിശോധനയ്ക്കായി പൂണെയിലേക്ക് അയക്കും. പൂണെയിൽ നിന്ന് ഫലം ലഭിച്ചാൽ മാത്രമേ ഇത് ഔദ്യോഗികമായി സ്ഥിരീകരിക്കുകയുള്ളു.

രോഗി വെന്‍റിലേറ്ററിൽ തന്നെ തുടരുകയാണ്. നിപ ഫലം നെഗറ്റീവായെങ്കിലും രോഗിയുടെ ആരോഗ്യനിലയിൽ വലിയ പുരോഗതിയില്ലെന്നത് ആശങ്കയാണ്. രാമനാട്ടുകര സ്വദേശിയാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിതസയിൽ കഴിയുന്നത്. 

Tags:    
News Summary - Nipah patient in Kozhikode tests negative

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.