മഴയെത്തി, രോഗങ്ങൾക്കെതിരെ കുട ചൂടാം

മലപ്പുറം: മഴക്കാലം തുടങ്ങുന്നതോടെ ജലജന്യ, കൊതുകുജന്യ രോഗഭീതിയിൽ ജില്ല. വിവിധ ഭാഗങ്ങളിൽ ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങൾ റിപ്പോർട്ട് ചെയ്തുതുടങ്ങിയതാണ് ഭീതിപരത്തുന്നത്. ജില്ലയിൽ മുൻകാലങ്ങളിൽ ഉണ്ടായ രോഗബാധയുടെ റിപ്പോർട്ടുകൾ അനുസരിച്ച് ഈ വർഷം ഡെങ്കി, എലിപ്പനി രോഗങ്ങൾ കൂടുതൽ ഉണ്ടാവാനും പകർച്ചവ്യാധി മരണങ്ങൾ കൂടാനും സാധ്യത ഏറെയാണെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. ആർ. രേണുക അറിയിച്ചു. പകർച്ചവ്യാധികൾക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം. നേരത്തേ മഴയെത്തിയതിനാൽ പരിസരശുചീകരണം അടക്കമുള്ള പ്രതിരോധ പ്രവർത്തനങ്ങൾ കൃത്യമായി പാലിച്ച് എലി, കൊതുക്, ഈച്ച മുതലായവ വളരുന്നതിനുള്ള സാഹചര്യം ഒഴിവാക്കണമെന്നും അവർ പറഞ്ഞു.

കൊതുകി‍െൻറ ഉറവിടം നശിപ്പിക്കുക, കൊതുക് വളരാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക എന്നതായിരിക്കണം ശുചീകരണത്തിൽ മുഖ്യമായും ശ്രദ്ധിക്കേണ്ടത്. ശുചീകരണ പ്രവർത്തനങ്ങൾ നടത്തുമ്പോൾ കോവിഡ് പ്രോട്ടോകോൾ പാലിക്കണം. എലിപ്പനി സാധ്യതയുള്ള പ്രദേശങ്ങൾ, അത്തരം സ്ഥലങ്ങളിൽ ജോലിചെയ്യുന്നവർ, തൊഴിലുറപ്പ് ജീവനക്കാർ, ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നവർ, കൃഷിക്കാർ, വെള്ളത്തിലിറങ്ങി ജോലി ചെയ്യേണ്ടിവരുന്നവർ, മഴ വെള്ളത്തിലും ചളി വെള്ളത്തിലും കളിക്കുന്ന കുട്ടികൾ എന്നിവർ പ്രത്യേകം രോഗപ്രതിരോധ നടപടികൾ സ്വീകരിക്കണം. പ്രദേശത്തെ ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെട്ട് എലിപ്പനി പ്രതിരോധത്തിനായി ഡോക്സിസൈക്ലിൻ ഗുളിക കഴിക്കണമെന്നും ഡി.എം.ഒ നിർദേശിച്ചു.

ഡെ​ങ്കി​പ്പ​നി

കൊ​തു​കു​ജ​ന്യ​മാ​യ വൈ​റ​സ് രോ​ഗ​മാ​ണ്​ ഡെ​ങ്കി​പ്പ​നി. ഈ​ഡി​സ് വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട പെ​ൺ​കൊ​തു​കു​ക​ളാ​ണ്​ ഈ ​രോ​ഗം ഒ​രാ​ളി​ൽ​നി​ന്ന്​ മ​റ്റൊ​രാ​ളി​ലേ​ക്ക് പ​ക​ർ​ത്തു​ന്ന​ത്. കോ​വി​ഡി‍െൻറ പ​ല ല​ക്ഷ​ണ​ങ്ങ​ളും ഡെ​ങ്കി​പ്പ​നി​യി​ൽ ഉ​ണ്ടാ​വു​ന്ന​തി​നാ​ൽ സ്ഥി​തി കൂ​ടു​ത​ൽ രൂ​ക്ഷ​മാ​വു​ന്നു. നേ​ര​ത്തേ തി​രി​ച്ച​റി​ഞ്ഞ് ഫ​ല​പ്ര​ദ ചി​കി​ത്സ ന​ൽ​കി​യി​ല്ലെ​ങ്കി​ൽ രോ​ഗി അ​പ​ക​ടാ​വ​സ്ഥ​യി​ലാ​വു​ന്ന​തി​നും മ​ര​ണം സം​ഭ​വി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്. വീ​ടി​ന്​ അ​ക​ത്തും പു​റ​ത്തും കൊ​തു​ക് വ​ള​രു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കു​ക, കൊ​തു​കു​ക​ടി ഏ​ൽ​ക്കാ​തി​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ൽ എ​ടു​ക്കു​ക എ​ന്നി​വ​യാ​ണു പ്ര​ധാ​ന പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ.

എ​ലി​പ്പ​നി

സ്പൈ​റൊ​ക്കീ​റ്റ്സ് വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട ബാ​ക്ടീ​രി​യ മൂ​ല​മാ​ണ്​ എ​ലി​പ്പ​നി​യു​ണ്ടാ​വു​ന്ന​ത്. പ്ര​ധാ​ന​മാ​യും എ​ലി​ക​ളു​ടെ മൂ​ത്ര​ത്തി​ലൂ​ടെ ജ​ലാ​ശ​യ​ങ്ങ​ളി​ൽ എ​ത്തു​ന്ന ഈ ​രോ​ഗാ​ണു ആ ​ജ​ല​വു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ൽ വ​ന്ന​വ​രു​ടെ ശ​രീ​ര​ത്തി​ൽ എ​ത്തി രോ​ഗ​ബാ​ധി​ത​രാ​ക്കു​ന്നു.

പ​നി, ത​ല​വേ​ദ​ന, മൂ​ത്ര​ത്തി​ന്​ നി​റ​വ്യ​ത്യാ​സം തു​ട​ങ്ങി​യ​വ​യാ​ണ്​ പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ൾ. മ​ഞ്ഞ​പ്പി​ത്ത​ത്തി‍െൻറ ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ക്കു​ന്ന​തി​നാ​ൽ മ​ഞ്ഞ​പ്പി​ത്ത​മാ​യി ക​രു​തി ശ​രി​യാ​യ രോ​ഗ​നി​ർ​ണ​യ​വും ചി​കി​ത്സ​യും ന​ട​ത്താ​ത്ത​ത് രോ​ഗം ഗു​രു​ത​ര​മാ​കാ​ൻ ഇ​ട​യാ​ക്കും. മ​ലി​ന​ജ​ല​വു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ൽ വ​രാ​തെ ശ്ര​ദ്ധി​ക്കു​ക, വെ​ള്ള​ത്തി​ൽ ഇ​റ​ങ്ങേ​ണ്ടി​വ​ന്നാ​ൽ പി​ന്നീ​ട്​ കാ​ലു​ക​ൾ സോ​പ്പ് ഉ​പ​യോ​ഗി​ച്ച് ചൂ​ടു​വെ​ള്ള​ത്തി​ൽ ക​ഴു​കു​ക, കാ​ലി​ലെ മു​റി​വു​ക​ൾ ശ​രി​യാ​യി ഡ്ര​സ് ചെ​യ്ത​തി​നു​ശേ​ഷം മാ​ത്രം വെ​ള്ള​ത്തി​ൽ ഇ​റ​ങ്ങു​ക, ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം ഡോ​ക്സി​സൈ​ക്ലി​ൻ ഗു​ളി​ക ക​ഴി​ക്കു​ക, എ​ലി പെ​റ്റു​പെ​രു​കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ക എ​ന്നി​വ​യാ​ണ്​ പ്ര​ധാ​ന പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ൾ.

മ​ഞ്ഞ​പ്പി​ത്തം

ജ​ല​ത്തി​ലൂ​ടെ പ​ക​രു​ന്ന വൈ​റ​സ് രോ​ഗ​മാ​ണി​ത്. രോ​ഗി​യു​ടെ മ​ല​ത്തി​ലൂ​ടെ പു​റ​ത്തു​വ​രു​ന്ന രോ​ഗാ​ണു ഏ​തെ​ങ്കി​ലും മാ​ർ​ഗ​ത്തി​ലൂ​ടെ വെ​ള്ള​ത്തി​ലോ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളി​ലോ എ​ത്തി​പ്പെ​ടു​ക​യും തു​ട​ർ​ന്ന്​ വേ​റൊ​രു വ്യ​ക്തി​യി​ൽ എ​ത്തു​ക​യും ചെ​യ്യു​ന്നു. മ​ല​വി​സ​ർ​ജ​നം ക​ക്കൂ​സു​ക​ളി​ൽ മാ​ത്ര​മാ​ക്കു​ക, കൈ​ക​ൾ ശ​രി​യാ​യി ക​ഴു​കു​ക, ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ അ​ട​ച്ചു​വെ​ക്കു​ക, ത​ണു​ത്ത​തും തു​റ​ന്നു വെ​ച്ചി​രി​ക്കു​ന്ന​തു​മാ​യ ഭ​ക്ഷ​ണം ഒ​ഴി​വാ​ക്കു​ക. തി​ള​പ്പി​ച്ചാ​റി​യ വെ​ള്ളം മാ​ത്രം കു​ടി​ക്കു​ക. ഈ​ച്ച വ​ള​രു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ക എ​ന്നി​വ​യാ​ണ്​ പ്ര​തി​രോ​ധ​മാ​ർ​ഗ​ങ്ങ​ൾ.

Tags:    
News Summary - Monsoon diseases are spreading

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.