കു​വൈ​ത്ത്: മാ​മോ​ഗ്രാം ടെ​സ്റ്റു​ക​ൾ ആ​പ് വ​ഴി ബു​ക്ക് ചെ​യ്യാം

 കു​വൈ​ത്ത് സി​റ്റി: ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ലെ ഇ-​ഹെ​ൽ​ത്ത് സേ​വ​ന​ങ്ങ​ളു​ടെ ആ​പ്ലി​ക്കേ​ഷ​നാ​യ ക്യൂ8-​സെ​ഹ​യി​ല്‍ കൂ​ടു​ത​ല്‍ സേ​വ​ന​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ചു. സ്വ​ദേ​ശി​ക​ള്‍ക്കും വി​ദേ​ശി​ക​ള്‍ക്കും മാ​മോ​ഗ്രാം ടെ​സ്റ്റു​ക​ൾ ബു​ക്ക് ചെ​യ്യു​ന്ന​തി​നു​ള്ള ഡി​ജി​റ്റ​ൽ സേ​വ​ന​മാ​ണ് ആ​പ്പി​ല്‍ പു​തു​താ​യി ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. ഇ​തു​വ​ഴി 40 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള ഗ​ർ​ഭി​ണി​ക​ള​ല്ലാ​ത്ത​വ​ര്‍ക്ക് മാ​മോ​ഗ്രാം ടെ​സ്റ്റു​ക​ൾ ബു​ക്ക് ചെ​യ്യാം. സ്ത്രീ​ക​ളു​ടെ സ്ത​നാ​ർ​ബു​ദം പ്രാ​രം​ഭ ഘ​ട്ട​ത്തി​ൽ​ത​ന്നെ ക​ണ്ടെ​ത്തു​ന്ന​ത് ല​ക്ഷ്യ​മി​ട്ടാ​ണ് മാ​മോ​ഗ്രാം ബു​ക്ക് ചെ​യ്യു​ന്ന​തി​നു​ള്ള ഓ​ണ്‍ലൈ​ന്‍ സേ​വ​നം ആ​രം​ഭി​ച്ച​തെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​അ​ഹ്മ​ദ് അ​ൽ ആ​വാ​ദി അ​റി​യി​ച്ചു. രാ​ജ്യ​ത്തെ അ​ഞ്ച് ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​പ് വ​ഴി അ​പ്പോ​യി​ന്റ്മെ​ന്റ് ഷെ​ഡ്യൂ​ൾ ചെ​യ്യാ​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.
Tags:    
News Summary - Kuwait: Mammogram tests can be booked through the app

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.