പകര്‍ച്ചവ്യാധി പ്രതിരോധം: അനധികൃതമായി ജോലിയില്‍നിന്ന്​ വിട്ടുനില്‍ക്കുന്നവര്‍ക്കെതിരെ നടപടി

തിരുവനന്തപുരം: അനധികൃതമായി ജോലിയില്‍നിന്ന്​ വിട്ടുനില്‍ക്കുന്ന ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. ഇവര്‍ക്കെതിരെ പിരിച്ചുവിടല്‍ ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി ആരോഗ്യ പ്രവര്‍ത്തകര്‍ ഏകോപനത്തോടെയാണ്​ പ്രവർത്തിക്കുന്നത്. എന്നാല്‍ ചില ജീവനക്കാര്‍ അനധികൃത അവധിയിലാണ്​. ഇത് അംഗീകരിക്കാന്‍ പറ്റില്ല. അനധികൃത അവധിയിലുള്ളവരുടെ വിവരങ്ങള്‍ അഞ്ച്​ ദിവസത്തിനകം റിപ്പോര്‍ട്ട് ചെയ്യാന്‍ മന്ത്രി നിര്‍ദേശം നല്‍കി.

ഇവരില്‍ സര്‍വിസില്‍ തിരികെ പ്രവേശിക്കാന്‍ താൽപര്യമുള്ളവര്‍ ഒരാഴ്ചയ്ക്കകം എത്തണമെന്ന് പൊതു അറിയിപ്പ് ഇറക്കും. ആരോഗ്യവകുപ്പ് ഡയറക്ടറും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും തുടര്‍നടപടികള്‍ സ്വീകരിക്കും. ആരോഗ്യവകുപ്പിന്റെ ഉന്നതതല യോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.

Tags:    
News Summary - Epidemic Prevention: Action against those who are absent from work illegally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.