കുട്ടികളിലെ ദന്ത സംരക്ഷണം; ഇവ ശ്രദ്ധിക്കാം

1. ആരോഗ്യസംരക്ഷണം പോലെ തന്നെ പ്രധാനമാണ് ദന്ത സംരക്ഷണവും. പാൽപല്ലുകൾ വന്നു തുടങ്ങുമ്പോൾ മുതൽ അവയെ ആരോഗ്യത്തോടും വൃത്തിയോടും സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്.

2. കുട്ടികളിൽ ആദ്യ പല്ലുകൾ ആറു മാസം മുതൽ വന്നു തുടങ്ങും. കുഞ്ഞുങ്ങൾ പാൽ കുടിച്ചശേഷം അവരുടെ പല്ലുകൾ നനഞ്ഞ തുണികൊണ്ട് തുടയ്ക്കുക.

പല്ലുകൾ വന്നതിനുശേഷം കുട്ടികളെ രണ്ടു നേരം ബ്രഷിങ് ശീലിപ്പിക്കുക.

ഡോ. നീന തോമസ്

മധുരം കഴിച്ചാലുടനെ ബ്രഷ് ചെയ്യാൻ പഠിപ്പിക്കുക.

ഉറങ്ങുന്ന സമയങ്ങളിൽ കുട്ടികൾക്ക് പാൽക്കുപ്പി നൽകാതിരിക്കുക. അത് മുൻനിരയിലുള്ള പല്ലുകളിൽ കേടുവരാൻ കാരണമാകും.

വായിലൂടെയുള്ള ശ്വസനം, നാവുകൊണ്ട് പല്ലുകൾ തള്ളുക, തുടങ്ങിയ ശീലങ്ങൾ പിന്നീട് വരുന്ന പെർമനനന്റ് ടീത്തുകളെ ബാധിക്കാൻ കാരണമാകും.

ധാന്യങ്ങൾ , പഴവർഗ്ഗങ്ങൾ, പച്ചക്കറികൾ എന്നിവ കൂടുതലായി കുട്ടികളുടെ ആഹാരത്തിൽ ഉൾപ്പെടുത്തണം.

3. കുട്ടികളുടെ പല്ലുകളിൽ സാധാരണ കണ്ടുവരുന്ന പ്രശ്നങ്ങൾ ഇവയൊക്കെയാണ്

ദന്തക്ഷയം: ഇത് പല്ലുകളിൽ പോട് ഉണ്ടാക്കുകയും ചില സമയങ്ങളിൽ കഠിനമായ വേദന അനുഭവപ്പെടുകയും ചെയ്യുന്നു. ഇതിനുള്ള ചികിൽസ ( ഫില്ലിങ്, റൂട്ട്കനാൽ ട്രീറ്റ് മെന്റ് എന്നിവ) കുട്ടികളുടെ പ്രായം,ലക്ഷണങ്ങൾ, ആരോഗ്യം എന്നിവ അനുസരിച്ചാണ് നൽകുന്നത്.

മോണരോഗം: ചുവന്നതും വീർത്തതുമായ മോണകൾ, പല്ല് തേക്കുമ്പോൾ ഉണ്ടാകുന്ന രക്തസ്രാവം, പഴുപ്പ് എന്നിവയെല്ലാം മോണ രോഗത്തിന്റെ ലക്ഷണങ്ങളാണ്. കുട്ടികളിൽ ഈ ലക്ഷണങ്ങൾ കണ്ടാൽ എത്രയും വേഗം ഡെന്റിസ്റ്റിനെ കാണേണ്ടതാണ്.

നിരതെറ്റിയ പല്ലുകൾ: പാൽപ്പല്ലുകൾ തെറ്റായ രീതിയിൽ നഷ്ടപ്പെടുമ്പോൾ, അത് സ്ഥിരം പല്ലുകളെ ബാധിക്കും. നിരതെറ്റിയ പല്ലുകൾ, വളഞ്ഞ പല്ലുകൾ, ഇടംപല്ല് തുടങ്ങിയ പ്രശ്നങ്ങൾക്ക് ഇത് കാരണമാകും. പൊങ്ങിയതും വിടവുകൾ പ്രത്യക്ഷപ്പെടുന്നതുമായ പല്ലുകൾ ഭാവിയിൽ അഭംഗി ഉണ്ടാക്കും. ഇതിനുള്ള ചികിൽസക്കായി ഒരു ഓർത്തോഡെന്റിസ്റ്റിനെ സമീപിക്കേണ്ടതാണ്. 10-13 വയസ്സു മുതൽ ഓർത്തോ ട്രീറ്റ് മെന്റ് ആരംഭിക്കാവുന്നതാണ്.

സ്വയം സുഖപ്പെടുത്താനുള്ള കഴിവ് ഇല്ലാത്ത ​ഒരേയൊരു ശരീരഭാഗം പല്ലുകൾ മാ​ത്രമാണ്. അതിനാൽ പല്ലുകളുടെ ആരോഗ്യത്തിന് പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്. ചെറുപ്പത്തിൽ തന്നെ നൽകുന്ന നല്ല ദന്ത ശീലങ്ങൾ പിന്നീട് അവർക്ക് ആരോഗ്യമുള്ള പല്ലുകൾ നൽകുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.

(ഡോ. നീന തോമസ്- ജനറൽ ഡെന്റിസ്റ്റ് മിഡിലീസ്റ്റ് മെഡിക്കൽ സെന്റർ സൽമാബാദ്)

Tags:    
News Summary - Dental care in children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.