ഡെങ്കിപ്പനിയുടെ അപകടകരമായ വകഭേദം ഡൽഹിയിൽ; തലച്ചോറിലെ രക്തസ്രാവത്തിന് കാരണമാകാം

ന്യൂഡൽഹി: ഡെങ്കിപ്പനിയുടെ ഏറ്റവും അപകടകരമായ വകഭേദം ഡൽഹിയിൽ സ്ഥിരീകരിച്ചു. ടൈപ്പ് 1, ടൈപ്പ് 2 എന്നിങ്ങനെ രണ്ട് വകഭേദങ്ങളാണ് സ്ഥിരീകരിച്ചത്.

ഒരു വകഭേദം പനി, തലവേദന എന്നിവക്ക് കാരണമാകുന്നു. എന്നാൽ അപകടകരമായ രണ്ടാമത്തെ വകഭേദം തലച്ചോറിൽ രക്തസ്രാവത്തിന് കാരണമായി മരണം വരെ സംഭവിക്കാമെന്നാണ് മുന്നറിയിപ്പ്.

ഈ വർഷം ഇതുവരെ 158 കേസുകളാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം ആകെ 131 കേസുകളായിരുന്നു റിപ്പോർട്ട് ചെയ്തത്.

രോഗം നിയന്ത്രണ വിധേയമാണെന്നും ഏത് സാഹചര്യവും നേരിടാൻ സജ്ജമാണെന്നും കഴിഞ്ഞ ദിവസം ഡൽഹി ആരോഗ്യ മന്ത്രി സതേന്ദ്ര ജെയിൻ പറഞ്ഞിരുന്നു.

Tags:    
News Summary - Dangerous variant of dengue fever in Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.