കോവിഡ്​ രണ്ടാംതരംഗം; ചെറുപ്പക്കാരും ജാഗ്രത പുലർത്തണം

കോവിഡ്​ മഹാമരി അതി​െൻറ ഒന്നാം വരവിൽ പിടികൂടിയത്​ പ്രായം കൂടിയവരെയും ആസ്​ത്​മ, അർബുദം, ഹൃ​ദ്രോഗം, കരൾരോഗം പോലുള്ള ആരോഗ്യപ്രശ്​നങ്ങളും കടുത്ത ജീവിതശൈലീ രോഗങ്ങളും ഉള്ളവരെയും ആയിരുന്നുവെങ്കിൽ രോഗത്തി​െൻറ രണ്ടാം വരവിൽ അത്​ ആരോഗ്യമുള്ള ചെറുപ്പക്കാരുടെ കൂടി ജീവനെടുത്തുകൊണ്ടാണ്​ ഭീഷണിയാവുന്നത്​.

പറയത്തക്ക അസുഖങ്ങളൊന്നുമില്ലാത്ത സാമാന്യം ആരോഗ്യ​മുള്ളവരും അ​തേസമയം കോവിഡ്​ പോസിറ്റിവ്​ ആയവരുമായ ചെറുപ്പക്കാരെയാണ്​ മരണം പിടികൂടുന്നത്​. ഇവർക്ക്​ പ്രകടമായ ലക്ഷണങ്ങൾ ഒന്നുമില്ലാതെ​ തന്നെ പെ​ട്ടെന്ന്​ ശ്വാസതടസ്സം ഉണ്ടാവുന്നു... രക്തത്തിൽ ഓക്​സിജ​െൻറ അളവ്​ അപകടകരമാംവണ്ണം കുറയുന്നു... ആശുപത്രികളിൽ എത്തിക്കുംമുമ്പ്​ ജീവൻ പൊലിയുന്നു. ചിലരാക​ട്ടെ ആശുപത്രിയിൽ എത്തിച്ച ശേഷം ഏതാനും ദിവസങ്ങളോ ചിലപ്പോൾ മണിക്കൂറുകളോ വെൻറിലേറ്റർ പോലുള്ള ആധുനിക ചികിത്സാസംവിധാനങ്ങൾ ലഭിച്ചിട്ടുപോലും മരണത്തിന്​ കീഴടങ്ങുന്നു.

ഏതാനും മണിക്കൂറുകൾ മുമ്പുവരെ ഉൗർജസ്വലരായിരുന്നവർ പൊടുന്നനെ മരിക്കു​േമ്പാൾ സ്വാഭാവികമായും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സമൂഹത്തിന്​ ത​ന്നെയും ഞെട്ടലും ദുരൂഹതയും അനുഭവപ്പെടുന്നു. ആശുപത്രികളിൽ എത്തിച്ചശേഷമുള്ള മരണങ്ങളാണെങ്കിൽ ചികിത്സാ പിഴവാണോ എന്ന സംശയവും ഉയരുന്നു. എത്ര ചിന്തിച്ചുനോക്കിയാലും ആരോഗ്യമുള്ള ഒരു യുവാവോ, യുവതിയോ പെ​ട്ടെന്ന്​ മരിക്കുന്നതിനെ അംഗീകരിക്കാൻ പൊതുവിൽ എല്ലാവരും മടിക്കും. ഫലമോ ഇത്തരത്തിലുള്ള ​ഓരോ മരണത്തിനു പിന്നിലുമുള്ള കാരണങ്ങളറിയാതെ എല്ലാവരും കുഴങ്ങുന്നു.

കോവിഡ്​ രോഗികളിലെ ശ്വാസതടസ്സം

കോവിഡ്​ പോസിറ്റിവായ ഒരു വ്യക്തിയുടെ ശ്വാസകോശത്തിനെയാണ്​ പ്രധാനമായും വൈറസ്​ ആക്രമിക്കുന്നത്​. തുടർന്നുണ്ടാവുന്ന അണുബാധയുടെ ഫലമായി ശ്വാസകോശത്തിനുള്ളിലെ വായുഅറകളിൽനിന്ന്​ ശരീരത്തി​നകത്തേക്ക്​​ ഓക്​സിജൻ കൊണ്ടുപോകുന്ന നേർത്ത ധമനികൾ രക്തംകട്ടപിടിച്ച്​ അടയുകയും രക്തത്തിലേക്കുള്ള ഓക്​സിജ​​െൻറ സംയോജനം കുറയുകയും ചെയ്യുന്നു. ഇതോടെ രക്തചംക്രമണത്തിലൂടെ ശരീര കോശങ്ങൾക്ക്​ ലഭിച്ചിരുന്ന ഓക്​സിജൻ ലഭിക്കാതെ 'ഓക്​സിജൻ-ന്യൂനത' എന്ന അവസ്​ഥ ഉണ്ടാകുകയും ചെയ്യുന്നു. ഇതോടെ വ്യക്തിയുടെ മസ്​തിഷ്​കം, ഹൃദയം തുടങ്ങിയ സുപ്രധാന ആന്തരികാവയവങ്ങളുടെ പ്രവർത്തനം താളംതെറ്റുന്നു. ഈ അവസ്​ഥയെ അടിയന്തര ചികിത്സയിലൂടെ മറികടക്കാനായില്ലെങ്കിൽ രോഗി വിവിധതരത്തിലുള്ള ഗുരുതരാവസ്​ഥയിലേക്ക്​ മാറുകയും അബോധാവസ്​ഥയിലാവുകയും തുടർന്ന്​ മരണത്തിന്​ വരെ കാരണമാവുകയും ചെയ്യുന്നു. മറ്റു ചില ആരോഗ്യപ്രശ്​നങ്ങളും പുകവലിയും ഉള്ളവരിൽ​ ഇത്തരം അവസ്​ഥയെ നിയന്ത്രണാധീതമാകാൻ സാധ്യത കൂടുതലാണ്​.

നിലവിൽ ഇൗ ഗണത്തിൽപ്പെട്ട ക്രോണിക് ഒബ്​സ്​ട്രക്റ്റിവ് പൾമണറി ഡിസീസ്, ക്രോണിക് ബ്രോങ്കൈറ്റിസ്, എംഫൈസെമ, ആസ്ത്മ, ശ്വാസകോശ തകരാർ, ഹൃദയസംബന്ധമായ പ്രശ്​നങ്ങൾ, വിളർച്ച തുടങ്ങിയ അസുഖങ്ങളുള്ളവർക്ക്​ കോവിഡ്​ ബാധകൂടി ഉണ്ടാവുന്നതോടെ അവസ്​ഥ സങ്കീർണമാവുന്നു​.

രക്തത്തിൽ ഓക്​സിജൻ കുറഞ്ഞാൽ

കോവിഡുമായി ബന്ധപ്പെട്ട മരണങ്ങളിൽ ഭൂരിഭാഗവും നടക്കുന്നത്​ ശ്വാസതടസ്സം മൂലമാണെന്ന്​ ഇന്ന്​ എല്ലാവർക്കുമറിയാം. ശ്വാസകോശം വഴി രക്​തത്തിലേക്ക്​ ആവ​ശ്യമായ അളവിൽ ഓക്​സിജൻ നൽകുന്നതിൽ ശരീരം പരാജയപ്പെടുന്നതോടെ പല പ്രധാനപ്പെട്ട ആന്തരികാവയവങ്ങളുടെയും പ്രവർത്തനം താറുമാറാവുന്നു. രക്താതിസമ്മർദം കുറയുകയും ഹൃദയമിടിപ്പ്​ ക്രമാതീതമാവുകയും ചെയ്യുന്നതോടെ വൃക്കകളുടെയും മറ്റും പ്രവർത്തനം താളംതെറ്റുന്നു. സർവോപരി ഓക്​സിജ​െൻറ അളവ്​ കുറയുന്നതോടെ മസ്​തിഷ്​കത്തി​െൻറ പ്രവർത്തനവും തകരാറിലാവുന്നു. ഇതോടെ ശരീരത്തി​െൻറ മൊത്തം പ്രവർത്തനത്തെ അത്​ സാരമായി ബാധിക്കുന്നു.

ചെറുപ്പക്കാരുടെ പെ​ട്ടെന്നുള്ള മരണം എന്തുകൊണ്ട്​?

യഥാർഥത്തിൽ ചെറുപ്പക്കാരായ വ്യക്തികളിൽ രക്തത്തിലെ ഒാക്​സിജ​െൻറ അളവ്​ പെ​െട്ടന്ന്​ കുറയുന്നതല്ല. മറിച്ച്​ ഇവരിൽ രോഗലക്ഷണം പ്രകടമാകാൻ വൈകുന്നതാണ് കാരണം​. കോവിഡ്​ പോസിറ്റിവായതിനെ തുടർന്നുള്ള അണുബാധമൂലം ഇവരുടെ ശ്വാസകോശത്തി​െൻറ പ്രവർത്തനം നേരത്തേതന്നെ താളംതെറ്റിയിട്ടുണ്ടാ​വാമെങ്കിലും വലിയതോതിലുള്ള ലക്ഷണങ്ങൾ പുറമേക്ക്​ കാണുന്നുണ്ടാവില്ല. സ്വാഭാവികമായും ഇൗ അവസ്​ഥയിൽ കൂടുതൽ ചികിത്സയുടെ ആവശ്യം മനസ്സിലാക്കാതെ ഇവർ മുന്നോട്ടുപോകുന്നു. തുടർന്ന്​ ശരീരത്തിന്​ താങ്ങാനാവാത്ത നിലയിൽ രക്​തത്തിലെ ഒാക്​സിജ​െൻറ അളവ്​ കുറയുന്നതോ​െ​ട പെ​െട്ടന്ന്​ ശ്വാസതടസ്സം അനുഭവപ്പെടുകയും ശരീരത്തി​െൻറ നില വഷളാവുകയും ചെയ്യുന്നു. ഇൗ അവസ്​ഥയിൽ ചിലപ്പോൾ ആശുപത്രികളിൽ എത്തിക്കുന്നതിന്​ മുമ്പായിതന്നെ രോഗി മരിച്ചുപോകുന്നു. മറ്റു ചിലപ്പോഴാക​െട്ട ആശുപത്രിയിലെത്തിക്കുന്ന രോഗിയെ നേരിട്ടുതന്നെ വെൻറിലേറ്റർ പോലുള്ള ജീവൻരക്ഷാ സംവിധാനങ്ങളുടെ സഹായത്തോടെ ചികിത്സിക്കേണ്ടിവരുന്നു. രക്തത്തി​െല ഒാക്​സിജ​െൻറ നില അപകടകരമാംവണ്ണം താഴുന്നതുകൊണ്ടാണിത്​. അതുകൊണ്ടുതന്നെ വെൻറിലേറ്ററി​െൻറ സഹായം നൽകിയാൽ പോലും പലരെയും രക്ഷിക്കാനാവുന്നില്ല.ഇൗ പ്രതിഭാസത്തെയാണ്​​ വൈദ്യശാസ്​ത്രം 'ഹാപ്പി ഹൈപോക്സിയ' (happy hypoxia) എന്ന്​ വിശേഷിപ്പിക്കുന്നത്​. ഹൈപോക്സിയ എന്നാൽ രക്തത്തിലെ ഒാക്​സിജ​െൻറ അളവ്​ കുറഞ്ഞുപോകുന്ന അവസ്​ഥ എന്നാണർഥം​. ഇങ്ങനെ അളവ്​ കുറഞ്ഞിട്ടുപോലും രോഗി ലക്ഷണങ്ങളൊന്നും കാണിക്കാതെ സന്തോഷത്തോടെ ഇരിക്കുന്നതുകൊണ്ടാണ്​ ഇൗ അവസ്​ഥയെ​ 'ഹാപ്പി ഹൈപോക്സിയ' എന്നു വിളിക്കുന്നത്​.

രക്തത്തിലെ ഒാക്​സിജ​െൻറ നില

ആരോഗ്യമുള്ള വ്യക്തിയുടെ രക്തത്തിലെ ഒാക്​സിജ​െൻറ അളവ്​ 97 മുതൽ 100 വരെയാണ്​. അത്​ 92 ശതമാനത്തിൽ താഴെ പോയാൽ അപകടസൂചനയായി കാണണം​. എന്നാൽ 90 നും താഴെ പോകുകയാണെങ്കിൽ രോഗിക്ക്​ ഒാക്​സിജൻ പുറ​െമനിന്ന്​ നൽകേണ്ട അവസ്​ഥയിലെത്തുന്നു എന്നർഥം. ഇൗ അവസ്​ഥയിൽ രോഗി ഒരു മാസ്​ക്കി​െൻറ സഹായത്തോടെ സിലിണ്ടറിൽനിന്ന്​ നേരിട്ട്​ ഒാക്​സിജൻ ശ്വസിച്ചാൽ മതിയാവും. എന്നാൽ, ഒാക്​സിജൻ നില വീണ്ടും താഴ്​ന്ന്​ 80 ന്​ താഴേക്കു കുറയുകയാണെങ്കിൽ മാസ്​ക്​വഴി ഒരു ചെറിയ യന്ത്രത്തി​െൻറ സഹായ​ത്തോടെ ഒാക്​സിജൻ നൽകുന്ന നോൺ ഇൻവാസിവ്​ വെൻറിലേറ്റർ (Non-Invasive Ventilator) ഉപയോഗിക്കേണ്ടിവരും. എന്നിട്ടും രോഗിയുടെ നില മെച്ചപ്പെടുന്നില്ലെങ്കിലാണ്​ ശ്വാസകോശത്തിലേക്ക്​ കുഴലുകൾ എത്തിച്ചുള്ള വെൻറിലേറ്ററുകളുടെ സഹായം ആവശ്യമായിവരുന്നത്​.അതേസമയം, ചികിത്സാരീതികളും രോഗിയെ വെൻറിലേറ്ററിലാക്കുന്നതുമെല്ലാം രക്തത്തിലെ ഓക്​സിജ​െൻറ നില മാത്രം പരിഗണിച്ചല്ല. മറിച്ച്​ മറ്റ്​ശാരീരിക അവസ്​ഥകൾകൂടി നിരീക്ഷിച്ച്​​ ചികിത്സിക്കുന്ന ഡോക്​ടർമാരാണ്​ ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്​.

എന്താണ്​ പരിഹാരം

ഇത്തരം അവസ്​ഥയെ നേരിടാൻ നമുക്ക്​ ഏകമാർഗം കോവിഡ്​ പോസിറ്റിവായിക്കഴിഞ്ഞാൽ ശരീരം പൂർവസ്​ഥിതിയിലാവുന്നതുവരെ രക്തത്തിലെ ഒാക്​സിജ​െൻറ നില നിരീക്ഷിച്ചുകൊണ്ടിരിക്കുക എന്നതു​ മാത്രമാണ്​. ഇതിന്​ ആശുപത്രികളുടെയോ ഡോക്​ടർമാരുടെയോ സഹായം ആവശ്യമില്ലാതെ തന്നെ നിർവഹിക്കാവുന്ന ഏറ്റവും ശാസ്​ത്രീയമായ മാർഗം വീടുകളിൽ ഒരു 'പൾസ്​ ഒാക്​സിമീറ്റർ' (pulse oximeter) എന്ന ചെറു ഉപകരണം സൂക്ഷിക്കുക എന്നതാണ്​. ചെറിയരീതിയിൽ വില നൽകേണ്ടിവന്നാലും ഒരു ജീവൻരക്ഷാ ഉപകരണം എന്ന നിലക്ക്​ ഇത്​ വാങ്ങി സൂക്ഷിക്കുന്നതണ്​ നല്ലത്​.

എന്താണ്​ 'പൾസ്​ ഒാക്​സിമീറ്റർ'?

ബാറ്ററിയിൽ പ്രവർത്തിപ്പിക്കാവുന്നതും ചൂണ്ടുവിരലിൽ ഘടിപ്പിക്കാവുന്നതുമായ ലളിതമായ ഇലക്​ട്രോണിക്​സ്​ ഉപകരണമാണിത്​. രക്തത്തിലെ ഒാക്​സിജ​െൻറ നിലയോടൊപ്പം ഹൃദയമിഡിപ്പും ഇതിലൂടെ അറിയാനാവും. ഒരുതരത്തിലുള്ള പരിശീലനവും ആവശ്യമില്ല​ാതെതന്നെ ആർക്കുവേണമെങ്കിലും പ്രവർത്തിപ്പിക്കാവുന്ന ഒരു ഉപകരണമാണിത്​.

ഒാൺലൈൻ വഴിയും മെഡിക്കൽ സ്​റ്റോറുകളിലും ഇത്​ ലഭ്യമാണ്​. 'പൾസ്​ ഒാക്​സിമീറ്റർ' വാങ്ങു​േമ്പാൾ നിലവാരമുള്ള ഉൽപന്നം മാത്രം വാങ്ങാൻ ശ്രദ്ധിക്കണം എന്നുമാത്രം. 'ഹാപ്പി ഹൈപോക്സിയ' നേരത്തേ കണ്ടെത്താനും ജീവൻ രക്ഷിക്കാനുമുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണിത്​. ഇൗ ഉപകരണത്തിൽ രക്തത്തിലെ ഒാക്​സിജ​െൻറ അളവ്​ 92 ശതമാനത്തിൽ കുറയുകയോ എന്തെങ്കിലും കാരണവശാൽ ഇൗ ഉപകരണം ഉപയോഗിക്കാൻ കഴിയാത്തവരിൽ ചെറിയതോതിലായാലും ശ്വാസതടസ്സം അനുഭവപ്പെടുകയോ ചെയ്​താൽ ഏറ്റവും വേഗത്തിൽ വൈദ്യസഹായം തേടേണ്ടതാണ്​.

(ലേഖിക നവജാത ശിശുരോഗ വിദഗ്​ധയും സമൂഹമാധ്യമങ്ങളിലൂടെ ആരോഗ്യ ബോധവത്​കരണം നടത്തുന്ന പ്രശസ്​ത ​ബ്ലോഗറുമാണ്​)

Tags:    
News Summary - covid Second Wave: Young people need to be careful too

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.