തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ ആശുപത്രികളിൽ മാസ്ക് നിർബന്ധമാക്കി. 700ലേറെ പേർക്കാണ് നിലവിൽ കോവിഡ് ബാധിച്ചിരിക്കുന്നത്. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മരുന്നുകളും പരിശോധനാ സംവിധാനങ്ങളും ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
കോട്ടയം, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ, ജില്ലകളിലാണ് കെോവിഡ് സ്ഥിരീകരിച്ചത്. ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത ഒമിക്രോൺ ജെ.എൻ വകഭേദമായ എൽ.എഫ് 7 ആണ് അസുഖബാധിതരിൽ കണ്ടെത്തിയത്. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം എന്നിവയുള്ളവർ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നാണ് നിർദേശം.
രാജ്യത്ത് നിലവിൽ ഏറ്റവുമധികം കോവിഡ് ബാധിതരുള്ളത് കേരളത്തിലാണ്. കഴിഞ്ഞ ദിവസം രണ്ട് കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. നിലവിലെ സാഹചര്യത്തിൽ വ്യാപക പരിശോധനാ സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ആഗോള തലത്തിൽ കോവിഡ് കേസുകളിൽ വർധന കണ്ടപ്പോൾ തന്നെ സംസ്ഥാന തലത്തിൽ കാര്യങ്ങൾ ഏകോപിപ്പിച്ച് തുടങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.