ഇന്ത്യയിൽ 1000 കവിഞ്ഞ് കോവിഡ് കേസുകൾ; സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ വർധന. മേയ് 26 വരെയുള്ള കണക്കുകൾ പ്രകാരം ആകെ 1009 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിലെ കേസുകൾ താരതമ്യേന നേരിയതും ആശുപത്രിയിൽ പ്രവേശനം ആവശ്യമില്ലാത്തതുമാണ്. കേന്ദ്ര ആരേഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് കേരളം, തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലാണ് നിലവിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്. കോവിഡ് കേസുകൾ ക്രമാതീതമായി വർധിക്കുന്നതും കേരളത്തിൽ തന്നെയാണ്. നിലവിലെ കണക്കുകൾ പ്രകാരം കേരളത്തിൽ 335 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മഹാരാഷ്ര്ടയിൽ 153, ഡൽഹി 99, ഗുജറാത്ത് 76, കർണാടക 34 എന്നിങ്ങനെയാണ് റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം.

നിലവിലെ തരംഗത്തിനു മുമ്പ് ഒരു കേസും റിപ്പോർട്ട് ചെയ്തിട്ടില്ലാത്ത ബീഹാറിലും ജാർഖണ്ഡിലും ആദ്യ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പുതിയ കോവിഡ് തരംഗത്തിൽ, NB.1.8.1 എന്ന വേരിയന്റിന്റെ ഒരു കേസും LF.7 എന്ന വേരിയന്റിന്റെ നാല് കേസുകളും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Tags:    
News Summary - Covid cases cross 1000 in India; States on alert

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.