'ഇനിയാരും സൗന്ദര്യവർധക ശസ്ത്രക്രിയ ചെയ്യല്ലേ'...! ഞെട്ടിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ച്​ നടി

സൗന്ദര്യവർധക ശസ്ത്രക്രിയയുടെ അപകടങ്ങളെക്കുറിച്ച് ആരാധകർക്ക് മുന്നറിയിപ്പ് നൽകിക്കൊണ്ട്​ ചൈനയിലെ യുവ നടിയും പാട്ടുകാരിയുമായ ഗാഒാ ലിയു പങ്കുവെച്ചത്​ ഞെട്ടിക്കുന്ന ചിത്രങ്ങളായിരുന്നു. മൂക്കി​െൻറ അറ്റം മുറിഞ്ഞ്​ കറുത്ത നിറമായ നിലയിലുള്ള ത​െൻറ ചിത്രങ്ങൾ ചൈനയിലെ സോഷ്യൽ മീഡിയ പ്ലാറ്റ്​ഫോമായ വൈബോയിലായിരുന്നു അവർ പോസ്റ്റ്​ ചെയ്​തത്​. സൗന്ദര്യം കൂട്ടാനായി മൂക്കിനായിരുന്നു ലിയു പ്ലാസ്റ്റിക സർജറി നടത്താൻ തീരുമാനിച്ചത്​. എന്നാൽ, അത്​ പരാജയപ്പെടുകയും പിന്നാലെ നിരവധി ശസ്​ത്രക്രിയക്ക്​ ലിയു വിധേയമാവുകയും ചെയ്തു. ഒടുവിൽ, മൂക്കി​െൻറ അറ്റം മുറിഞ്ഞ ഭാഗത്ത്​​ കോശങ്ങൾ നശിച്ച് അവിടെ രക്​തം കട്ടപിടിച്ച നിലയിലായി. ശസ്​ത്രക്രിയയിലുണ്ടായ ഒരു പിഴവ്​ കാരണം ഇൻഫക്ഷനായി മാറുകയായിരുന്നു.

ഇൗ അനുഭവം തന്നെ ആത്മഹത്യ ചെയ്യാൻ പോലും പ്രേരിപ്പിച്ചെന്നും നിരവധി അഭിനയ ജോലികൾ നഷ്​ടമാവുന്നതിലേക്ക്​ നയിച്ചെന്നും ലിയു ത​െൻറ അമ്പത്​ ലക്ഷത്തോളം വരുന്ന വൈബോ ഫോളോവേഴ്​സിനോടായി പറഞ്ഞു. 'ആ നാല് മണിക്കൂർ (ശസ്ത്രക്രിയ) എന്നെ കൂടുതൽ സുന്ദരിയാക്കുമെന്ന് ഞാൻ കരുതിയിരുന്നു, പക്ഷേ അത്​ ഒരു പേടിസ്വപ്നത്തി​െൻറ തുടക്കമാകുമെന്ന് ഞാൻ തിരിച്ചറിഞ്ഞില്ല," -ലിയു ത​െൻറ പോസ്റ്റിൽ കുറിച്ചു. ത​െൻറ അഭിനയ കരിയർ സർജറിയിലൂടെ മറ്റൊരു തലത്തിലേക്ക്​ കൊണ്ടുപോവാൻ സാധിക്കുമെന്നായിരുന്നു ലിയു കരുതിയിരുന്നത്​. 61 ദിവസം ആശുപത്രിയിൽ കിടന്നതിനാൽ അഭിനയ ജോലിയിൽ നിന്ന്​ ലഭിക്കേണ്ടിയിരുന്ന നാല്​ ലക്ഷം ചൈനീസ്​ യുവാനും തനിക്ക്​ നഷ്​ടമായതായി ലിയു പറഞ്ഞു.


എന്തായാലും ചൈനയിലെ സൗന്ദര്യ വർധക ശസ്​ക്രിയകൾക്കെതിരെ സമൂഹ മാധ്യമങ്ങളിൽ ചൈനക്കാർ തന്നെ വലിയ ക്യാ​െമ്പയിൻ ആരംഭിച്ചിട്ടുണ്ട്​. 330 മില്യൺ ആളുകളാണ്​ ഹാഷ്​ടാഗുകളുമായി രംഗത്തെത്തിയത്​. ചൈനയിൽ പ്ലാസ്റ്റിക് സർജറി കുതിച്ചുയരുകയാണ്. കഴിഞ്ഞ വർഷം മാത്രം 15.2 ദശലക്ഷത്തിലധികം ആളുകളാണ്​ അതിന്​ വിധേയമായതെന്ന്​ ചൈനീസ് മാർക്കറ്റ് റിസർച്ച് സ്ഥാപനമായ ഐമീഡിയ റിപ്പോർട്ട് ചെയ്യുന്നു. 2020 ൽ ചൈന പ്ലാസ്റ്റിക് സർജറിയിൽ ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ വിപണിയായി മാറിയിരുന്നു. എന്തായാലും നടിയെ ചികിത്സിച്ച ക്ലിനിക് സ്ഥിതിചെയ്യുന്ന തെക്കൻ നഗരമായ ഗ്വാങ്‌ഷൗവിലെ ഒരു പ്രാദേശിക ആരോഗ്യ ബ്യൂറോ ഇക്കാര്യം അന്വേഷിക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

Gao Liu, a Chinese rising singer and actress, has warned about the dangers of cosmetic surgery by sharing pictures of...

Posted by ShanghaiEye on Thursday, 4 February 2021

Tags:    
News Summary - Chinese Actress Left with Necrotic Nose After Cosmetic Surgery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.