ന്യൂഡൽഹി: കോവിഡ് വ്യാപനം തടയാൻ വീടുകളിലും ഓഫിസുകളിലും മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കണമെന്ന് കേന്ദ്ര ശാസ്ത്ര ഉപദേഷ്ടാവ് പുറത്തിറക്കിയ മാർഗരേഖയിൽ പറയുന്നു. രോഗബാധിതനായ ഒരാൾ ധൂളിരൂപത്തിൽ പുറന്തുള്ളുന്ന ഉമിനീർ, മൂക്കിൽനിന്നുള്ള സ്രവം എന്നിവ വായുവിലൂടെ വൈറസ് പകർത്താം.
ഇതിന് 10 മീറ്റർ വരെ സഞ്ചരിക്കാനുകമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി. അന്തരീക്ഷത്തിൽനിന്നും വൈറസ് പടരാതിരിക്കാൻ ഓഫിസുകൾ, കുടിലുകൾ, വീടുകൾ, വലിയ കേന്ദ്രീകൃത കെട്ടിടങ്ങൾ എന്നിവിടങ്ങളിെലല്ലാം വായുസഞ്ചാരം ഉറപ്പുവരുത്തണം.
വൈറസിന് വായുവിൽ നിലനിൽക്കാൻ എളുപ്പമായതിനാൽ രോഗബാധ എളുപ്പമാക്കും. തുറന്ന ജാലകങ്ങളും വാതിലുകളും എക്സ്ഹോസ്റ്റ് ഫാൻ ഉപയോഗവും വായുപ്രവാഹത്തിലൂടെ വൈറസിെൻറ സാന്നിധ്യവും പകരാനുള്ള സാധ്യതയും കുറക്കും. വായുസഞ്ചാരം വീട്ടിലും ജോലിസ്ഥലത്തും എല്ലാവരെയും സംരക്ഷിക്കുന്ന സാമൂഹ്യ പ്രതിരോധമാണ്. സെൻട്രലൈസ്ഡ് എ.സിയും വായുസഞ്ചാര ക്രമീകരണങ്ങളുമുള്ള കെട്ടിടങ്ങളിൽ സെൻട്രൽ എയർ ഫിൽട്രേഷൻ ഉറപ്പാക്കണം.
ഫിൽറ്ററുകൾ പതിവായി വൃത്തിയാക്കുകയും മാറ്റിസ്ഥാപിക്കുകയും വേണം. ഓഫിസുകൾ, ഓഡിറ്റോറിയങ്ങൾ, ഷോപ്പിങ് മാളുകൾ എന്നിവിടങ്ങളിൽ ടാബിൾ ഫാൻ സംവിധാനങ്ങളും മേൽക്കൂര വെൻറിലേറ്ററുകളും വേണമെന്നു മാർഗനിർദേശത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.