ശില്പശാലയില്‍ പങ്കെടുത്തവര്‍ കാര്‍ഡിയോളജി വിദഗ്ധര്‍ക്കൊപ്പം
തിരുവനന്തപുരം: പേസ്മേക്കര്‍ ചികിത്സയിലെ നൂതന മാര്‍ഗങ്ങളെക്കുറിച്ച് മെഡിക്കല്‍ കോളജ് കാര്‍ഡിയോളജി വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ ശില്പശാല സംഘടിപ്പിച്ചു. പേസ്മേക്കര്‍ ചികിത്സയിലെ ലെഫ്ട് ബണ്ടില്‍ പേസിംഗ് എന്ന നൂതന ചികിത്സാ രീതിയെക്കുറിച്ച് മധുരയില്‍ നിന്നെത്തിയ പ്രഫ. ഷണ്‍മുഖസുന്ദരം വിവരിച്ചു. ശേഷം കാര്‍ഡിയോളജി വിഭാഗം പ്രഫസര്‍മാര്‍ മൂന്നുരോഗികളില്‍ നൂതനരീതിയിലൂടെ വിജയകരമായി പേസ്മേക്കര്‍ ഘടിപ്പിക്കുകയും അതിന്‍റെ തത്സമയവിവരണം നല്‍കുകയും ചെയ്തു.
മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. എ. നിസാറുദീന്‍ ശില്പശാല ഉദ്ഘാടനം ചെയ്തു. ഈ ചികിത്സാമേഖലയിലെ വിദഗ്ധരായ പ്രഫ. ഷണ്‍മുഖസുന്ദരം (മധുര), മെഡിക്കല്‍ കോളജ് കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. ശിവപ്രസാദ്, ഡോ. വി.വി. രാധാകൃഷ്ണന്‍, ഡോ. മാത്യു ഐപ്പ്, ഡോ. ആര്‍. ബൈജു, ഡോ. ബി. കൃഷ്ണകുമാര്‍ എന്നിവര്‍ക്കൊപ്പം അധ്യാപകരും ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളും കാത്ത് ലാബ് ടെക്നീഷ്യന്മാരും പങ്കെടുത്തു.
സംസ്ഥാന സര്‍ക്കാറിന്‍റെ നേതൃത്വത്തില്‍ പുരോഗമിക്കുന്ന വൈദ്യശാസ്ത്രമേഖലയിലെ നൈപുണ്യവികസന പദ്ധതിയുടെ ഭാഗമായാണ് ശില്പശാല സംഘടിപ്പിച്ചതെന്ന് സംഘാടകര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.