Posted On
date_range Updated On
date_range രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ കുറയുന്നു; പോസിറ്റിവിറ്റി നിരക്കും താഴോട്ട്
ന്യൂഡൽഹി: രാജ്യത്ത് പുതിയ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. 24 മണിക്കൂറിനിടെ 44,877 പേർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ രോഗികളുടെ എണ്ണത്തേക്കാൾ 11 ശതമാനം കുറവാണിത്. 50,407 പേർക്കായിരുന്നു ഇന്നലെ കോവിഡ് ബാധിച്ചത്.
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.17 ശതമാനമാണ്. 24 മണിക്കൂറിനിടെ 14,15,279 പരിശോധനകളാണ് നടത്തിയത്. കഴിഞ്ഞ ദിവസം 1,17,591 പേർ രോഗമുക്തി നേടി. 4,15,85,711 പേർ ഇതുവരെ രോഗമുക്തരായി.
97.55 ശതമാനമാണ് രോഗമുക്തി നിരക്ക്. 5,37,045 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ 172.81കോടി ഡോസ് വാക്സിൻ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.