ലോക കുറ്റവാളികൾ ഒന്നിക്കുമ്പോൾ

കുറ്റവാസനകൾ, വിധ്വംസക ചിന്തകൾ, ലൈംഗിക വൈകൃതം, സമൂഹ വിരുദ്ധമായ ചിന്തകൾ തുടങ്ങിയവയൊക്കെ തീവ്രമായ രീതിയിൽ പലരിലും ഉണ്ടാവാം. പക്ഷെ അവരുടെ ഈ വക്ര ചിന്തകളെ പ്രവൃത്തിയിലേക്ക്​ എത്തിക്കുവാനുള്ള സാമൂഹിക സാഹചര്യമോ ആൾ സഹായമോ സുഹൃത്തുക്കളിൽ നിന്നുള്ള സ്വീകാര്യതയോ ഒന്നും തന്നെ ഇവരുടെ പട്ടണത്തിലോ സംസ്ഥാനത്തോ തന്നെ ലഭിക്കണമെന്നില്ല. മാത്രമല്ല സമാന ചിന്താഗതി മറ്റാർക്കെങ്കിലും ഉണ്ടോ എന്ന് കണ്ടുപിടിക്കാൻ അവർ അത്ര പെട്ടന്ന് ധൈര്യപ്പെടുകയുമില്ല. സൈബർ ലോകം ഇക്കൂട്ടർക്ക് അനന്തമായ അവസരങ്ങളാണ് തുറന്നു കൊടുക്കുന്നത്.

ഉദാഹരണമായി നമ്മുടെ കൊച്ചു കേരളത്തിൽ ഒരു വ്യക്തിക്ക് ഏതെങ്കിലും തരത്തിലുള്ള വികൃതമായ ലൈംഗിക വാസനയുണ്ട് എന്ന് കരുതുക. ത​​​െൻറ സമാനമായ ആഗ്രഹങ്ങളും അഭിപ്രായങ്ങളും ചിന്താഗതിയുമുള്ള വ്യക്തിയെ അയാൾക്ക് സൈബർ ലോകത്ത്​ കണ്ടെത്തുവാൻ സാധിക്കുന്നു. മറ്റേ ആൾ ഒരു പക്ഷെ അടുത്ത പഞ്ചായത്തിലോ ചിലപ്പോൾ വടക്കേ അമേരിക്കയിലോ ആഫ്രിക്കയിലോ ഉള്ളവരാകാം. ഇവർ തമ്മിൽ ആശയ സംവേദനം നടക്കാനും അത് ഒരു കുറ്റകൃത്യത്തിൽ എത്തിച്ചേരാനുമുള്ള സാധ്യത വളരെ കൂടുതലാണ്.
ഇത്തരത്തിൽ വ്യക്തമായ ഒരു ക്രൈം സിൻഡിക്കേഷൻ ആദ്യം നടന്നത് വേൾഡ് ട്രേഡ് സ​​െൻറർ ആക്രമണത്തിലാണ്.

കൊലയാളികളായി മാറിയ കൗമാരക്കാരികൾ
സ്ലെണ്ടെർ മാൻ എന്ന ഒരു കഥാപാത്രത്തി​​​െൻറ പ്രീതിക്ക് പാത്രമാകുവാൻ അമേരിക്കയിലെ വിസ്കോസിനിൽ പന്ത്രണ്ട് വയസുള്ള രണ്ടു പെൺകുട്ടികൾ തങ്ങളുടെ സഹപാഠിയായ പെൺകുട്ടിയെ കാട്ടിലേക്ക് കൂട്ടികൊണ്ടു പോയി തലക്കടിച്ചു കൊലപ്പെടുത്തുവാൻ ശ്രമിച്ചു.19 തവണയാണ് ഈ കുട്ടിയെ അവർ അടിച്ചത്. തങ്ങളുടെ കൂട്ടുകാരി കൊല്ലപ്പെട്ടതിനാൽ സ്ലെണ്ടെർ മാൻ തങ്ങളിൽ സംപ്രീതനായി എന്ന സന്തോഷത്തിൽ അവർ തിരിച്ചു പോയി. എന്നാൽ ഗുരുതരമായി പരിക്കേറ്റ ഈ കുട്ടിയെ ഒരു സൈക്കിൾ യാത്രക്കാരൻ കാണുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. ഈ കുട്ടി അപകടനില തരണം ചെയ്തു. പക്ഷെ മറ്റേ രണ്ടു കുട്ടികൾക്ക് 65 വർഷമാണ് കോടതി തടവ് വിധിച്ചത് .

കുട്ടികളുടെ ഇടയിൽ ഉരുത്തിരിഞ്ഞു വരുന്ന ഇത്തരം സിൻഡിക്കേഷൻസ് ഏറ്റവും ശ്രദ്ധിക്കുന്ന രാജ്യങ്ങൾ അമേരിക്ക, ഫ്രാൻസ്, റഷ്യ, ചൈന എന്നിവയാണ്. കുട്ടികൾ സംസാരിക്കുന്ന ന്യുജെൻ കാര്യങ്ങൾ എന്താണെന്നും അവർ അതിനെ എങ്ങനെയാണ് കാണുന്നതെന്നും അവർക്കുള്ള താല്പര്യങ്ങളും അവരിൽ ഉണ്ടാകുന്ന ഭാവമാറ്റങ്ങളും മാതാപിതാക്കന്മാർ ശ്രദ്ധിക്കണം. കുട്ടികൾ സെൽ ഫോൺ, ലാപ്ടോപ്പ് എന്നിവയിൽ എന്ത് ചെയ്യുന്നു എന്ന് അറിയുവാൻ സാധിക്കുന്ന സോഫ്റ്റ്‌വെയറുകൾ ലഭ്യമാണ്.

ഡീപ് വെബ്
നമ്മൾ പുറത്ത് കാണുന്ന ഇൻറർനെറ്റിനേക്കാളും വളരെ വലിയ ലോകമാണ്​ ഡീപ് വെബ്. ആകെ ഇൻറർനെറ്റി​​​െൻറ 85 ശതമാനത്തിൽ അധികം ഡീപ് വെബ് ആണത്രേ. ഉദാഹരണമായി ഫേസ്ബുക്കിലെ പ്രൈവറ്റ് ഷെയറുകള്‍, പ്രൈവറ്റ് ചാറ്റുകള്‍, ക്ലോസ്ഡ് ഗ്രൂപ്പുകള്‍, വാട്സാപ്പ് മെസ്സേജുകള്‍, ടെലഗ്രാം ചാറ്റുകള്‍ തുടങ്ങി ഇൻറര്‍നെറ്റ് ബാങ്കിംഗ് ഡാറ്റകള്‍, പാസ്‌വേഡ് ഉപയോഗിച്ച് പ്രവേശിക്കാവുന്ന ചര്‍ച്ചാ ഫോറങ്ങള്‍, സര്‍വ്വകലാശാല ഗവേഷണ വിവരങ്ങള്‍, സര്‍ക്കാര്‍ വിവരങ്ങള്‍, സൈനിക വിവരങ്ങള്‍, തുടങ്ങി വിവിധ ഭാഷകളില്‍ വിവിധ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുന്നതും പൊതുജനങ്ങള്‍ക്ക് ലഭ്യമല്ലാത്തതുമായ എല്ലാ വിവരങ്ങളും ഡീപ്​ വെബ്ബിലാണ് ഉള്ളത്.

ഡീപ്പ് വെബ്ബിൽ ഉള്ള അധോലോകമാണ് ഡാർക്ക് നെറ്റ്. കൂടുതലായും നിയമവിരുദ്ധമായ വ്യാപാരമാണ് ഇവിടെ നടക്കുന്നത് അടുത്തെയിടെ ഒരു ഡാർക്ക് നെറ്റ് കോടിശ്വരനെ പൊലീസ് കുടുക്കിയിരുന്നു. നിയമ വിരുദ്ധ വ്യാപാരങ്ങൾ, മയക്കുമരുന്ന്, വേശ്യാവൃത്തി, ആയുധവ്യാപാരം, വാടകക്കൊലകൾ തുടങ്ങിയവയൊക്കെയാണ് ഇവിടെ നടക്കുന്നത്. എന്നാൽ ബ്ലൂവെയിൽ ചാലഞ്ച് അത്തരത്തിൽ പെടുന്നതല്ല. ഇവിടെ ആർക്കും പ്രയോജനം കിട്ടുന്നില്ല.

സൈബർ ലോകത്തെ ‘അന്ന്യൻ’മാർ (Cyber Disinhibition)

യഥാർത്ഥ ലോകത്തു ഒരു സാധാരണ വ്യക്തി ചെയ്യാൻ മടിക്കുന്ന പല കാര്യങ്ങളും സൈബർ ലോകത്ത്​ അവൻ കാട്ടി കൂട്ടും. അത് കൊണ്ട് തന്നെ ഒരു സൈബർ വ്യക്തിത്വം അളക്കുക എന്നത് മനഃശാസ്ത്രജ്ഞന്മാർക്ക് അത്രയെളുപ്പമുള്ള കാര്യമല്ല. സൈബർ ലോകത്തെ നിറം പിടിപ്പിച്ച പ്രൊഫൈൽ ചിത്രങ്ങൾ തന്നെ ഏറ്റവും വല്യ ആകർഷണ ഘടകമാണ്. അത്യാകർഷകവും വശ്യവുമായ ഒരു പ്രൊഫൈൽ ചിത്രം മാത്രം കൊണ്ട് അനേകരെ കബളിപ്പിക്കുന്ന ആയിരങ്ങൾ സൈബർ ലോകത്തുണ്ട്. ആ വ്യക്തി ഒരു യഥാർത്ഥ വ്യക്തിയാണോ ജീവിച്ചിരിക്കുന്ന ആളാണോ ചിത്രത്തിന് താഴെ കൊടുത്തിരിക്കുന്ന വിവരണങ്ങൾ ശരിയാണോ എന്നൊന്നും വിശകലനം ചെയ്യുവാൻ ഭൂരിപക്ഷവും മിനക്കെടാറില്ല.

സൈബർ കുറ്റകൃത്യങ്ങളിൽ ചിലതും അവയുടെ മനഃശാസ്​ത്ര പ്രേരകങ്ങളും
സമൂഹ മാധ്യമങ്ങളിൽ കൂടി എന്തു നുണയും പടച്ചു വിടുന്ന ചിലരുണ്ട്​. ആർക്കെതിരെയും എന്ത് വേണമെങ്കിലും എഴുതാം, അതിൽ യാതൊരു തെറ്റും ഇല്ല എന്നും താൻ പിടിക്കപെടില്ല എന്നുമുള്ള അബദ്ധ ധാരണയും ആണ് പലപ്പോഴും ഇപ്രകാരമുള്ള അപകീർത്തിപെടുത്തലിന് നിദാനം.

ഇത്തരത്തിലുള്ള ഉള്ള ദുഷ് പ്രചരണം, മനോവീര്യം കെടുത്തൽ, അപകീർത്തിപ്പെടുത്തൽ, വർഗീയ വിഷം ചൊരിയൽ തുടങ്ങിയവക്ക് മിക്ക രാജ്യങ്ങളിലും വലിയ ശിക്ഷ അനുശാസിക്കുന്നുണ്ട്​.

സൈബർ സ്റ്റാകിങ്
ഒരു വ്യക്തിയെയോ സ്ഥാപനത്തെയോ വിഭാഗത്തെയോ അപമാനിക്കുവാൻ വേണ്ടി ഇലക്ട്രോണിക്ക് മാധ്യമങ്ങളിൽ കൂടി കരുതിക്കൂട്ടി നുണ പ്രചരണം നടത്തുക, തെറ്റായ ആരോപണം പ്രചരിപ്പിക്കുക, വ്യക്തിഹത്യ നടത്തുക, വ്യക്തികളുടെ വ്യാജ പ്രൊഫൈൽ ഉണ്ടാക്കുക, ഒരു വ്യക്തിയുടെ വിവരങ്ങൾ ചോർത്തി അയാൾക്കെതിരെ ഉപയോഗിക്കുക തുടങ്ങിയവ സൈബർ സ്റ്റാകിങ് എന്ന കുറ്റകൃത്യത്തിൽ പെടുന്നു. തനിക്ക് തീർത്തും അപ്രാപ്യമായ ഒരു വ്യക്തിയെ വരുതിയിൽ നിർത്തുവാൻ ഉള്ള വാഞ്ജ, അസൂയ, പരാജയത്തിൽ ഉള്ള ഇച്ഛാഭംഗം, അന്യ​​​െൻറ വേദനയിൽ ആനന്ദം കാണുക ഇവയെല്ലാമാണ് ഈ കുറ്റകൃത്യത്തിന് പ്രേരകങ്ങൾ

സൈബർ ട്രോളുകൾ
മിക്ക സൈബർ ട്രോളുകളും താരതമ്യേന നിരുപദ്രവകരവും നർമ്മം, ആക്ഷേപ ഹാസ്യം തുടങ്ങിയ വിഭാഗത്തിൽ പെടുന്നവയുമാണ്. എന്നാൽ മനഃപൂർവ്വം തെറ്റായതും സമൂഹത്തിൽ തെറ്റിദ്ധാരണയും വംശീയ വിദ്വേഷം ജനിപ്പിക്കുന്നതുമായ ട്രോളുകൾ സൈബർ കുറ്റ കൃത്യമായിയാണ് പരിഗണിക്കുന്നത്.

സൈബർ ബുള്ളിയിംഗ്
ഒരാളെ മാനസികമായും സാമൂഹികമായും തളർത്തുക എന്ന വ്യക്തമായ ഉദ്ദേശത്തോടെ സമൂഹ മാധ്യമങ്ങളിൽ കൂട അപകീർത്തിപരമായപ്രസ്താവനകൾ,നുകഥകൾ,വാർത്തകൾ ,ചിത്രങ്ങൾ മുതലായവ പടച്ചു വിടുന്നതിനെയാണ് സൈബർ ബുള്ളിയിംഗ് എന്ന് വിളിക്കുന്നത്‌.മറ്റുള്ളവരുടെ വേദനയിൽ സന്തോഷം കണ്ടെതുന്നവരാണ് ഇത് ചെയ്യുന്നത്..

കൗമാരക്കാരുടെ ഇടയിലാണ് ഇത് കൂടുതൽ. തങ്ങളുടെ ഇരയെ മാനസികമായി നിലംപരിശാക്കുക എന്ന ഉദ്ദേശത്തോടെ അവർക്കെതിരെ ദുഷ്പ്രചരണം നടത്തുക, അവരുടെ കുറവുകളെ ഊതി പെരുപ്പിച്ച്​ ആക്ഷേപിക്കുകയും അതുവഴ​ി അവരുടെ ആത്മവിശ്വാസം നശിപ്പിക്കുകയും ചെയ്യുക.

സാഡിസം (sadism ) എന്ന മനോ വൈകല്യമാണ് ഇത്. ആരെയും തേജോവധം ചെയ്യുവാനുള്ള മനസ്‌, ആരും തങ്ങളെ തിരഞ്ഞു വരില്ല എന്ന ചിന്ത, സഹജീവികളുടെ വികാരങ്ങളോടുള്ള കരുതലില്ലായ്മ എന്നിവയാണ് സൈബർ ബുളളിയിംഗ് എന്ന കുറ്റ കൃത്യത്തിലേക്ക്​ ആളുകളെ എത്തിക്കുന്നത്. അമേരിക്കൻ കൗമാരക്കാരിൽ നാലിൽ ഒന്നും ഇപ്രകാരമുള്ള സൈബർ ബുള്ളിയിംഗ്​ മൂലം വിഷമം അനുഭവിക്കുന്നവരാണ്. വളരെ നിസ്സാരമായി തോന്നാമെങ്കിലും അമേരിക്ക ഉൾപ്പെടെ പല പാശ്ചാത്യ രാജ്യങ്ങളുടെയും പ്രധാന സാമൂഹിക പ്രനശ്ങ്ങളിൽ ഒന്നാണ് ഈ സൈബർ ബുള്ളിയിങ്ങും അത് മൂലം സമൂഹത്തിൽ പെരുകുന്ന മനഃശാസ്ത്ര പ്രശ്നങ്ങൾ, കുറ്റ കൃത്യങ്ങൾ, ആത്‍മഹത്യ, ലഹരി ഉപയാഗം തുടങ്ങിയവ.

നിയന്ത്രണങ്ങൾ ഇല്ലാതെ അനന്തമായി ലഭിക്കുന്ന ഇൻറർനെറ്റ് കണക്​റ്റിവിറ്റി, തുച്ഛമായ വിലയിൽ ലഭിക്കുന്ന സെൽഫോണുകൾ ഇവയൊക്കെ വിവരസാങ്കേതികവിദ്യയെ ജനാധിപത്യവൽക്കരിച്ചു.പഎന്നാൽ ഇവ ക്രിമിനൽ വാസനയുള്ളവർക്ക് ചുവപ്പ് പരവതാനി വിരിക്കുക കൂടി ചെയ്തു. ഈ സൈബർ ലോകത്ത്​ നിയമങ്ങൾ, നിർദേശങ്ങൾ, മാന്യതകൾ, സഭ്യതകൾ ഇവയൊക്കെ പാലിക്കപ്പെടുന്നുണ്ടോ എന്ന് നിരീക്ഷിക്കുവാൻ ഇപ്പോഴുള്ള സംവിധാനം തീർത്തും അപര്യാപ്തമാണ്.

അൽപ്പം ബ്ലൂവെയിൽ ചരിത്രം
ഒരു പക്ഷെ ഒരിക്കലും ഇല്ലാത്ത ഒന്നിന് ഏറ്റവുമധികം പ്രചാരം ലഭിച്ച കാര്യമായിരിക്കും ബ്ലൂവെയില്‍ ചലഞ്ച്. ഈ അടുത്ത കാലത്തു നടന്ന സകല കൗമാര ആത്മഹത്യകളും ബ്ലൂവെയിൽ എന്ന സാങ്കൽപ്പിക ഗെയിമിൽ ആരോപിച്ചിരിക്കുകയാണ്.

കേട്ടു കേള്‍വികളും ഊഹാപോഹങ്ങളുമല്ലാതെ ബ്ലൂ വെയില്‍ ചലഞ്ച് എന്നൊരു കളി ഉണ്ടെന്ന് വസ്തുതാപരമായി തെളിയിക്കാന്‍ ഇതുവരെ ലോകത്ത് ഒരു അന്വേഷണ ഏജന്‍സികള്‍ക്കും കഴിഞ്ഞിട്ടില്ല.

ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസത്തി​​​െൻറ റഷ്യയിലെ മൊത്തക്കച്ചവടക്കാരായ Novaya Gazetta എന്ന പത്രം 2016 മെയ് മാസത്തില്‍ സംഭ്രമ ജനകമായ ഒരു ലേഖനത്തിലൂടെ ലോകത്തെ ആകെ ഞെട്ടിച്ചു. ഈ ലേഖനത്തില്‍ പറയുന്ന കാര്യങ്ങള്‍ റഷ്യയിലെ വിവിധ കുറ്റാന്വേഷക ഏജന്‍സികളും സൈബര്‍ സുരക്ഷാ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുമെല്ലാം അന്വേഷിച്ചുവെങ്കിലും ഇതിൽ വാസ്തവമൊന്നമില്ലെന്നാണ്​ കണ്ടത്തിയത്​. മാത്രമല്ല ഈ ലേഖനത്തിൽ പറയുന്ന ആത്​മഹത്യകളിൽ ഒരെണ്ണം പോലും ബ്ലൂ വെയില്‍ ചലഞ്ച്മായി ബന്ധിപ്പിക്കാനുള്ള തെളിവുകളും കണ്ടുപിടിക്കാനായില്ല.

എന്താണ് ബ്ലൂവെയിൽ ചെയ്യുന്നതെന്നും പറഞ്ഞിരിക്കുന്ന വെല്ലുവിളികൾ എന്തെല്ലാമാണെന്നും എന്തൊക്കെ തരത്തിലുള്ള ഫോട്ടോകളാണ് പുറത്തുവിട്ടിരിക്കുന്നതെന്നും അവസാനത്തെ ചലഞ്ച് ആത്മഹത്യ ചെയ്യുകയാണെന്നതുമെല്ലാം ഒരു പകൽ പോലെ വ്യക്തമാണ്. ഇൻറർനെറ്റ് ഉൾപ്പെടെയുള്ള മാധ്യമങ്ങളിലെല്ലാം ഇത് ലഭ്യവുമാണ്. മുകളിൽ പറഞ്ഞ 50 നിർദേശങ്ങളാണ് ഒരാൾ തരാൻ പോകുന്നതെന്നും അവസാനം നമ്മൾ തന്നെ പോയി സ്വന്തം ചിലവിൽ മരിക്കണം എന്നും പറയുന്ന ഒരാളുടെ കൂടെ എത്ര പേർ കൂടും ?

ഞാൻ അവസാനം നിങ്ങളെ കൊന്നു തരാം എന്നായിരുന്നു വാഗ്ദ്വാനം എങ്കിൽ കുറച്ച് ആളുകൾ ഏങ്കിലും കൂടെ കൂടുമായിരുന്നു എന്ന് വിചാരിക്കാം

ബ്ലൂവെയിൽ/ മാമോ അപരൻ
ബ്ലൂവെയിൽ ചലഞ്ച്​ എന്ന ഒന്ന് യാഥാർഥത്തിൽ ഉള്ള ഒന്നല്ല എന്ന കേരള പൊലീസി​​െൻറ സൈബർ മേധാവി തന്നെ പറഞ്ഞിട്ടുണ്ട്. എന്നാൽ തന്നെ ഇത്തരമൊരു പ്രചാരത്തെ മുതലെടുത്ത് അതി​​​െൻറ മറവിൽ ചില ആളുകൾ തങ്ങൾക്ക് ഇഷ്ടമില്ലാത്തവരെ കുടുക്കാനുള്ള ഒരു ഉപാധിയായി ഇതിനെ മുതലെടുക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. മനോവിഭ്രാന്തിയോ മറ്റ് മനഃശാസ്ത്ര വൈകല്യമോ ഉള്ള കുറ്റവാളികൾ ഈ അവസരം എങ്ങനെ മുതലെടുക്കും എന്നും പറയാൻ സാധിക്കില്ല.

ഇപ്പോൾ നടന്നിരിക്കുന്ന മരണങ്ങളോ റഷ്യയിൽനിന്ന് മരിച്ചു എന്ന് പറയുന്ന 150 പേരുടെ മരണത്തി​​​െൻറ ഉത്തരവാദിത്തം ബ്ലൂവെയിൽ ചലഞ്ച്​ എന്ന ഒരു സാങ്കൽപ്പിക പ്രശ്നത്തിലാണ് ആരോപിക്കപ്പെടുന്നത്. അതൊന്നും ഒരു സർക്കാർ ഏജൻസിയും സ്ഥിരീകരിച്ചിട്ടുള്ള കാര്യവുമല്ല. അപ്രകാരം തന്നെ ഇനിയും കൊലപാതകങ്ങളോ ആത്മഹത്യകളോ ഒക്കെ അരങ്ങേറുകയും അതൊക്കെ മോമൊ ഗെയിമി​​​െൻറ ലേബൽ ഒട്ടിച്ചു വരികയും ചെയ്തുകൂടായ്കയില്ല.

സാങ്കേതിക വിദ്യ നമ്മുടെ ശത്രുവോ?
ഇൻറർനെറ്റി​​​െൻറയും സെൽ ഫോണി​​​െൻറയും സാങ്കേതിക വിദ്യയെ ശത്രുവായി കാണാനുള്ള പ്രേരണ ഇത്തരം അവസരങ്ങളിൽ ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ നമ്മൾ ഇന്നനുഭവിക്കുന്ന സകല സുഖസൗകര്യങ്ങളുടെയും അടിസ്ഥാനം ശാസ്ത്ര സാങ്കേതിക മുന്നേറ്റങ്ങളും അതി​​​െൻറ ഫലപ്രദമായ ഉപയോഗവുമാണ്. ഒരു കത്തി കൈയിലെടുത്ത്​ ഇത് കഴുത്തു അറക്കുവാനുള്ള ഉപകരണം മാത്രമാണ് എന്ന് പറയുന്നതുപോലെ തന്നെയാണ് സാങ്കേതികവിദ്യ ഒഴിവാക്കാൻ ശ്രമിക്കുന്നത്.

അപകടം ഒരു നിഴലായി അടുത്തുണ്ട് ....
നിങ്ങളുടെ കുട്ടി വളർന്നുവരുമ്പോൾ ചുറ്റുമുള്ള അപകടങ്ങളും കൂടും. കുട്ടികൾ വീട്ടിനുള്ളിലും വീടിനുപുറത്തും എന്താണ് ചെയ്യുന്നതെന്ന് മനസ്സിലാക്കുക.അവരുമായി ശരിയായ ആശയവിനിമയം നടത്തുക. അവർക്ക് ധൈര്യവും മനസ്സുറപ്പും സ്വന്തമായി കാര്യങ്ങൾ ചെയ്യുവാനുള്ള പ്രോത്സാഹനവും നൽകുക. നിങ്ങളുടെ സകല ശ്രദ്ധയുടെയും കേന്ദ്രം അവരാണെന്ന ചിന്ത ഒരിക്കലും അവരിൽ ഉണ്ടാക്കി വെക്കരുത്.

വളരെ ചെറുപ്പം മുതൽ തന്നെ അവരെ ചെറിയ ചെറിയ ഉത്തരവാദിത്തങ്ങൾ ഏൽപ്പിക്കുക. കമ്പ്യൂട്ടറി​​​െൻറയും മറ്റ് ഡിജിറ്റൽ ഉപകരണങ്ങളുടെയും എല്ലാ ഉപയോഗവും നിരീക്ഷിക്കുകയും അവ നിരീക്ഷിക്കാനുള്ള അവകാശം നിങ്ങൾക്കുണ്ടെന്ന്​ അവരെ ബോധ്യപ്പെടുത്തുകയും ചെയ്യുക. ശാസ്ത്രീയ മനോവൃത്തിയും പൗരബോധവും ലൈഫ് സ്കിൽസും അവരെ കൃത്യമായി പരിശീലിപ്പിക്കുക.

Tags:    
News Summary - Online Syndication -Health News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.