ഉത്കണ്ഠ സാധാരണ ജീവിതത്തിെൻറ ഭാഗമാണ്. തിരക്കുപിടിച്ച ജീവിതത്തിെൻറ പാർശ്വഫലമാണിതെന്നും പറയാം. എല്ലാവർക്കും ഉണ്ടാകുന്ന പ്രശ്നമാണ് അമിത ഉത്കണ്ഠ . എന്നാൽ ചിലപ്പോൾ ചിലരിൽ ഇതൊരു രോഗമായി ഭവിക്കുന്നു.
എല്ലാ തരത്തിലുള്ള ഉത്കണ്ഠകളും ഭയപ്പെടേണ്ടതല്ല. അത് പലപ്പോഴും അപകടങ്ങളെ കുറിച്ച് നിങ്ങളെ ബോധവാൻമാരാക്കുന്നു, എന്തും നേരിടാൻ തയാറായി നിൽക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്നു. അപകടങ്ങൾ മുൻകൂട്ടി കാണാനും ഉത്കണ്ഠ നിങ്ങളെ സഹായിക്കും. എന്നാൽ ദിവസവമുള്ള ജീവിതത്തിൽ ഇതൊരു പ്രശ്നമാകുേമ്പാൾ അതിനെ തടയേണ്ടത് ആവശ്യമായി വരുന്നു. അനാവശ്യമായി വളരുന്ന ഉത്കണ്ഠ ജീവിത ഗുണനിലവാരത്തെ ബാധിക്കും. ഇത്തരം ഉത്കണ്ഠയെ പ്രതിരോധിക്കാൻ എന്തെല്ലാം ചെയ്യാമെന്ന് നോക്കാം.
വ്യായാമം
നിത്യേന കൃത്യമായി വ്യായാമം ചെയ്യുന്നത് ശാരീരിക മാനസിക ആരോഗ്യത്തിന് നല്ലതാണ്. വ്യായാമം ദിവസത്തെ സജീവമാക്കും. ദിവസവുമുള്ള വ്യായാമം ചിലരിൽ മരുന്നുപോലെ ഉത്കണ്ഠെയ കുറക്കും. വ്യയാമം കഴിഞ്ഞ് മണിക്കൂറുകൾക്ക് ശേഷവും സജീവമായി നിലനിൽക്കാൻ നിങ്ങൾക്ക് സാധിക്കും.
മദ്യപിക്കരുത്
മദ്യം ഒരു മയക്കു മരുന്നാണ്. അത് ആദ്യം നിങ്ങളെ ശാന്തരാക്കുമെങ്കിലും ലഹരി കഴിഞ്ഞാൽ ഉത്കണ്ഠയും മറ്റുപ്രശ്നങ്ങളും അതിശക്തമായി തിരിച്ചടിക്കും. മദ്യ ലഹരി സ്ഥിരം മദ്യപാനിയാക്കി മാറ്റുകയും ചെയ്യും.
പുകവലി ഉപേക്ഷിക്കുക
എന്ത് ടെൻഷൻ വന്നാലും ഇടക്കിടെ പുകവലിച്ചു കൂട്ടുന്നവർ ഉണ്ട്. മദ്യപിക്കുന്നതു പോലെ തന്നെ പുക വലിയും സമയം കൂടും തോറും നിങ്ങളുടെ അവസ്ഥയെ മോശമാക്കി തീർക്കുകയാണ്. എത്രനേരത്തെ പുകവലി ശീലം തുടങ്ങുന്നുവോ അത്രയും നേരത്തെ ഉത്കണ്ഠാ രോഗങ്ങൾ നിങ്ങളെ ബാധിക്കുന്നതിന് ഇടയാക്കുമെന്ന് പഠനങ്ങൾ പറയുന്നു.
കഫീൻ സൃഷ്ടിക്കുന്ന ചതിക്കുഴികൾ
ശക്തമായ ഉത്കണ്ഠ അനുഭവിക്കുന്നവരാണെങ്കിൽ ഒരിക്കലും കഫീൻ ഉപയോഗിക്കരുത്. കഫീൻ നിങ്ങളിൽ പരിഭ്രമം വർദ്ധിപ്പിക്കും. കഫീനിെൻറ ഉപയോഗം ഉത്കണ്ഠാ രോഗങ്ങൾ വർധിപ്പിക്കുമെന്നും പഠനങ്ങൾ പറയുന്നു.
ഉറങ്ങുക
ഉറക്കമില്ലായ്മ ഉത്കണ്ഠയുടെ സാധാരണ ലക്ഷണമാണ്. നന്നായി ഉറങ്ങാൻ സാധിച്ചാൽ പ്രശ്നങ്ങൾക്ക് ഒരു പരിധി വരെ സമാധാനം കണ്ടെത്താൻ സാധിക്കും.
ധ്യാനിക്കുക
പ്രശ്നക്കാരായ ചിന്തകളെ മനസിൽ നിന്ന് ഒഴിവാക്കുന്നതിനുള്ള ഏറ്റവും നല്ല വഴിയാണ് ധ്യാനം. ദിവസവും 30 മിനുട്ട് ധ്യാനത്തിലിരിക്കുന്നത് ഉത്കണ്ഠ കുറക്കുന്നതിനും വിഷാദത്തിൽ നിന്ന് കരകയറുന്നതിനും സഹായിക്കും.
ആരോഗ്യകരമായ ഭക്ഷണം ശീലമാക്കുക
രക്തത്തിലെ പഞ്ചസാരയുടെ അളവ്കുറയുക, നിർജ്ജലീകരണം, കൃത്രിമ നിറം–മണം തുടങ്ങിയവ ആളുകളുടെ മനോഭാവത്തിൽ വ്യതിയാനമുണ്ടാക്കും. ഭക്ഷണശേഷം നിങ്ങൾക്ക് ഉത്കണ്ഠയും മറ്റ്അസ്വസ്ഥതകളുംവർധിക്കുന്നുണ്ടെങ്കിൽ ഭക്ഷണശീലം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ധാരാളം വെള്ളംകുടിക്കുക, കോർബോൈഹഡ്രേറ്റും മറ്റ് മൂലകങ്ങളും അടങ്ങിയ ഭക്ഷണം കഴിക്കുക, പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ധാരാളം ഉൾപ്പെടുത്തുക
ശ്വസന വ്യായാമം ശീലിക്കുക
ഉത്കണ്ഠാ രോഗങ്ങൾ ഉള്ളവരുെട ശ്വസനം അതിവേഗമാണ് നടക്കുക. അതിവേഗം ശ്വസിക്കുന്നത് ഹൃദയമിടിപ്പ് വർധിക്കുന്നതിനും തലകറക്കത്തിനു ഇടയാക്കും. അതിനാൽ സാവധാനം ആഴത്തിൽ ശ്വസിക്കുന്ന വ്യായാമം ശീലമാക്കുക. ഇത് തലകറക്കം പോലുള്ള പ്രശ്നങ്ങളെ ലഘൂകരിക്കുന്നതിന് സഹായിക്കും.
എണ്ണ തേച്ചുകുളി
ഉഴിച്ചിലും എണ്ണതേച്ചുകുളിയും മനസിനും ശരീരത്തിനും ആശ്വാസം നൽകും.
കർപ്പൂരത്തൈലം പോലുള്ള എണ്ണകൾ തേച്ച്കുളിക്കുന്നത് നല്ല ഉറക്കം പ്രദാനം ചെയ്യും
മാനസികോല്ലാസം വർധിപ്പിക്കും
രക്തസമ്മർദ്ദം കുറക്കും
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.