രോഗശാന്തി ഹോമിയോപ്പതിയിലും സിദ്ധയിലും

പ്രമേഹത്തെ പ്രതിരോധിക്കാന്‍ ജീവിതശൈലിയില്‍ മാറ്റം വരുത്തലാണ് പ്രധാനം. അലോപ്പതി, ഹോമിയോപ്പതി, ആയുര്‍വേദം, സിദ്ധ എന്നിവയിലെല്ലാം പ്രതിരോധമാര്‍ഗമായി നിര്‍ദേശിക്കുന്നത് ഭക്ഷണക്രമീകരണം, വ്യായാമം, വിശ്രമം എന്നിവയാണ്. ഹോമിയോയില്‍ രോഗിയെ സമഗ്രമായി പരിശോധിച്ചാണ് ചികിത്സിക്കുന്നത്. ശാരീരികവും മാനസികവും വ്യക്തിപരവുമായ ഘടകങ്ങള്‍ പരിശോധിച്ച് ഫാസ്റ്റിങ് ബ്ളഡ് ഷുഗറിന്‍െറ അളവ് ടെസ്റ്റുകളിലൂടെ കണ്ടത്തെുന്നതാണ് രോഗനിര്‍ണയ രീതി. പ്രമേഹം കണ്ടത്തെിയാല്‍ കോണ്‍സ്റ്റിറ്റ്യൂഷനല്‍ ഡ്രഗ് ആണ് രോഗിക്ക് നല്‍കുക. സള്‍ഫര്‍, തൂജ, ഇന്‍സുലിനം എന്നിവ ഇതില്‍ ചിലതാണ്. ഇന്‍സുലിനം ഇന്‍സുലിനില്‍നിന്ന് തയാറാക്കുന്ന മരുന്നാണ്.

 മറ്റ് ഒൗഷധങ്ങള്‍ നല്‍കി ഫലം കാണാതിരുന്നാല്‍ ഇതു നല്‍കും. ഹോമിയോ മരുന്നുകള്‍ പാന്‍ക്രിയാറ്റിക് ബീറ്റാ കോശങ്ങളെ ഉത്തേജിപ്പിച്ച് ഇന്‍സുലിന്‍ ഉല്‍പാദനത്തിന് സഹായിക്കും. ഹോമിയോ ഗുളികകള്‍ക്ക് മധുരമുള്ളതിനാല്‍ പ്രമേഹത്തിന് കാരണമാകുന്നു എന്നൊരു തെറ്റിദ്ധാരണ ചിലര്‍ക്കുണ്ട്. നാം കഴിക്കുന്ന ചോറിലെ ഒരു വറ്റിലുള്ള അളവ് മധുരംപോലും ഒരു ഹോമിയോ ഗ്ലോബ്യൂളിലില്ല. കരിമ്പില്‍നിന്നാണ് ഗ്ളോബ്യൂള്‍ ഉണ്ടാക്കുന്നത്. ലാക്ടോസില്‍ നിന്ന് മരുന്നുപൊടിയും. മാത്രമല്ല, വലിയൊരളവില്‍ ഈ മരുന്ന് ആരും കഴിക്കില്ല. മറ്റു വൈദ്യശാസ്ത്രങ്ങളെപ്പോലെ പ്രമേഹം പൂര്‍ണമായും ഇല്ലാതാക്കാന്‍ ഹോമിയോക്കും കഴിഞ്ഞിട്ടില്ല.

എങ്കിലും ഭക്ഷണ-വ്യായാമ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ ഇതിനെ ചൊല്‍പ്പടിക്കു നിര്‍ത്താം. സിദ്ധവൈദ്യത്തില്‍ പ്രമേഹം നീരിഴിവ് നോയി (മധുമേഹം) എന്നാണറിയപ്പെടുന്നത്. അടിസ്ഥാനമായി രോഗകാരണങ്ങളെ വാതം, പിത്തം, കഫം എന്നിങ്ങനെ തിരിച്ചിരിക്കുന്നു.  പ്രമേഹം ഒരു ജീവിതശൈലീ രോഗമെന്നതിനാല്‍ ജീവിതശൈലി നിയന്ത്രണത്തിനാണ് ചികിത്സയേക്കാള്‍ പ്രാധാന്യം. രോഗിയുടെ ജീവിതശൈലിയില്‍ മാറ്റം വരുത്തിയാല്‍ത്തന്നെ പ്രമേഹത്തെ നിയന്ത്രിക്കാം. പഴക്കമുള്ള പ്രമേഹത്തിനാണ് ചികിത്സ നിര്‍ദേശിക്കുന്നത്.

സീന്തല്‍ കുടിനീര്‍ (അമൃതവല്ലി) പാനീയമാണ് ഒൗഷധങ്ങളിലൊന്ന്. അഭ്രഹ പര്‍പ്പം, ത്രിഫലചൂര്‍ണം, മഞ്ഞള്‍പ്പൊടി തുടങ്ങിയവ പ്രമേഹഒൗഷധങ്ങളാണ്. ഇവയുടെയെല്ലാം പൊതു സവിശേഷത ശരീരത്തിന് ഓജസ്സും ബലവും പ്രദാനംചെയ്യുന്നു (റെജുവിനേറ്റര്‍) എന്നതാണ്. പ്രധാനമായും പാന്‍ക്രിയാസിന്‍െറ ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കാനുള്ള പ്രാപ്തിയില്ലായ്മയെ പ്രതിരോധിക്കാനുള്ള റെജുവിനേറ്റനായി മരുന്നുകള്‍ പ്രവര്‍ത്തിക്കുന്നു. ത്രിഫലയിലെ നെല്ലിക്കക്ക് റെജുവിനേറ്റര്‍, ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങളുണ്ട്. രാവിലെ വെറുംവയറ്റില്‍ നെല്ലിക്ക ജ്യൂസ് കഴിക്കാം. കരളിനെ ബാധിക്കുന്ന അസുഖമായതുകൊണ്ട് കരളിന്‍െറ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും നെല്ലിക്കക്ക് സാധിക്കും.

വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. സി.ടി. അനിലകുമാരി, പ്രിന്‍സിപ്പല്‍, ഗവ. ഹോമിയോ മെഡിക്കല്‍ കോളജ്, കോഴിക്കോട്.
ഡോ. നീതു പി.സി, ശാന്തിഗിരി ആയുര്‍വേദ & സിദ്ധ ഹോസ്പിറ്റല്‍, കിഴക്കേ നടക്കാവ്, കോഴിക്കോട്.

Tags:    
News Summary - siddha homeopathy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.