കണ്ണ്​ നിറഞ്ഞ്​ അമ്മ; ഒരു പ്രസവത്തിൽ അഞ്ച്​ കുഞ്ഞുങ്ങൾ

ലഖ്​നോ(ഉത്തർ പ്രദേശ്​): ഒരു പ്രസവത്തിൽ അഞ്ച്​ കുഞ്ഞുങ്ങൾക്ക്​ ജന്മം നൽകി യുവതി. ഉത്തർപ്രദേശിലെ സുറത്ത്​ഗൻജ ്​ സാമൂഹികാരോഗ്യ കേന്ദ്രത്തിലായിരുന്നു പ്രസവം. കുട്ടികൾക്കോ മാതാവിനോ കാര്യമായ ആരോഗ്യ പ്രശ്​നങ്ങളൊന്നു മില്ലെന്നും കൂടുതൽ പരി​ശോധനക്കായി ബാരബങ്കി ജില്ലാ ആശുപത്രിയിലേക്ക്​ മാറ്റിയിട്ടുണ്ടെന്നും സാമൂഹികാരോഗ്യ കേന്ദ്രത്തി​​െൻറ ചുമതലയുള്ള ഡോക്​ടർ രാജർഷി പറഞ്ഞു.

അഞ്ച്​ വർഷം മുമ്പ്​ വിവാഹിതയായ അനിതയാണ്​ ഇൗ അപൂർവ അമ്മ. ഇവരുടെ രണ്ടാമത്തെ പ്രസവമാണിത്​. ആദ്യ പ്രസവത്തിൽ ഒരു ആൺകുട്ടി ആയിരുന്നു. മൂന്ന്​ പെൺകുട്ടികളും രണ്ട്​ ആൺ കുട്ടികളുമാണ്​ ഇൗ പ്രസവത്തിൽ ജനിച്ചത്​.

രണ്ട്​ കുട്ടികൾക്ക്​ 1.2 കിലോ വീതവും രണ്ട്​ കുട്ടികൾക്ക്​ 900 ഗ്രാം വീതവും ഒരു കുട്ടിക്ക്​ 800 ഗ്രാമും തൂക്കമാണുള്ളത്​. രണ്ട്​ കുട്ടികൾക്ക്​ ചെറിയ ശ്വാസതടസ്സം നേരിട്ടതുകൊണ്ടാണ്​ പരിശോധനകൾക്കായി യുവതിയെയും കുഞ്ഞുങ്ങളെയും ജില്ലാ ആശുപത്രിയിലേക്ക്​ മാറ്റിയത്​.

28 ആഴ്​ചയാണ്​ അഞ്ച്​ കുഞ്ഞുങ്ങൾ അമ്മയുടെ ഗർഭപാത്രത്തിൽ കഴിഞ്ഞതെന്ന്​ ഡോ. രാജർഷി പറഞ്ഞു. അഞ്ച്​ കുഞ്ഞുങ്ങളും ഗർഭപാത്രത്തിൽ വ്യത്യസ്​ത അറകളിലെന്ന പോലെയായിരുന്നെന്നും സ്വതന്ത്രമായ പൊക്കിൾകൊടികളിലൂടെയാണ്​ ഒാരോ കുഞ്ഞു ഗർഭപാത്രത്തിൽ അമ്മയിൽ നിന്ന്​ പോഷകം സ്വീകരിച്ചിരുന്നതെന്നും ഡോ. രാജർഷി പറയുന്നു.

Tags:    
News Summary - Woman gives birth to quintuplets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.