കുവൈത്ത് സിറ്റി: ശരീരഭാരം കുറക്കാനുള്ള മരുന്ന് ഉപയോഗം മൂലം സ്വദേശിനി മരിക്കാനിട യായ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒാണ്‍ലൈനിലെ പര സ്യത്തിൽ ആകൃഷ്ടയായാണ് യുവതി മരുന്ന് കഴിച്ചത്.
സംഭവത്തെ തുടർന്ന് സമൂഹ മാധ്യമങ്ങളിലോ ഓണ്‍ലൈന്‍ സൈറ്റുകളിലോ കാണുന്ന മരുന്നുകള്‍ ഡോക്ടറുടെ ഉപദേശം തേടാതെ ഉപയോഗിക്കരുതെന്നും ഇവയുടെ ഉപയോഗം നിരവധി ദോഷഫലങ്ങൾ ശരീരത്തില്‍ ഉണ്ടാവാൻ സാധ്യതയുണ്ടെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ലൈസന്‍സില്ലാതെ മരുന്നുകള്‍ വില്‍ക്കുന്ന ഒാണ്‍ലൈന്‍ സൈറ്റുകള്‍ക്കെതിരെ മന്ത്രാലയം നടപടിയെടുത്തിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.