പൂർണ ആരോഗ്യവാൻമാരായ 100 പേരിൽ ഒരാൾ ഗുരുതര ഹൃദയ പ്രശ്നങ്ങൾ ഉണ്ടാക്കാൻ കഴിവുള്ള ജീനുകളെ വഹിക്കുന്നുവെന്ന് പഠനം. ലണ്ടൻ ഇംപീയൽ കോളജിലെയും എം.ആർ.സി ക്ലിനിക്കൽ സയൻസ് സെൻററിലേയും ശാസ്ത്രജ്ഞർ ചേർന്ന് നടത്തിയ ഗവേഷണത്തിലാണ് ഇൗ കണ്ടെത്തൽ. ലോകജന സംഖ്യയുടെ ഒരു ശതമാനം പേർ ഹൃദ്രോഗ ഭീഷണിയലാണ്. മദ്യപാനം മൂലമോ ഗർഭാവസ്ഥയിലോ ഉണ്ടാകുന്ന അസാധാരണ പിരിമുറുക്കങ്ങൾ ആളുകൾ പൂർണ ആരോഗ്യവാനാണെങ്കിൽ പോലും ഹൃദ്രോഗത്തിനിടയാക്കും.
നാച്വർ ജനറ്റിക്സ് എന്ന ജേണലിലാണ് പഠന ഫലം പ്രസിദ്ധീകരിച്ചത്. പരിവർത്തനം സംഭവിച്ച ജീനുകളുള്ള (ടിടിൻ) എലികളെ നിരീക്ഷിച്ചാണ് നിഗമനത്തിലെത്തിയത്. ഇത്തരം ജീനുകളുള്ള എലികൾ ആരോഗ്യമുള്ളവയായി കാണുന്നുവെങ്കിലും പെെട്ടന്ന് പിരിമുറുക്കം ഉണ്ടാകുേമ്പാൾ ഹൃദയ പേശികൾക്ക് അസാധാരണ മാറ്റം സംഭവിക്കുന്നു. ഹൃദയ പേശികൾ നീണ്ട് മെലിയുകയും ഇതുമൂലം ശരീരത്തിലേക്ക് ആവശ്യാനുസരണം രക്തം പമ്പ് ചെയ്യാൻ കഴിയാതിരിക്കുകയും ചെയ്യുന്ന ഡിലേറ്റഡ് കാർഡിയോ മയോപതി എന്ന അസുഖമാണിത്. ഹൃദയം മാറ്റി വെക്കേണ്ടി വരുന്നതിന് ഏറ്റവും പ്രധാന കാരണം ഡിലേറ്റഡ് കാർഡിയോ മയോപതിയാണ്.
ആരോഗ്യമുള്ള 1,400 പേരെ നിരീക്ഷിച്ചതിൽ 15 പേർക്ക് പരിവർത്തനം ചെയ്യപ്പെട്ട ടിടിൻ ജീനുണ്ട്. കമ്പ്യൂട്ടർ സ്കാനിങ്ങ് വഴി ഇവരുടെ ഹൃദയത്തിെൻറ ത്രിമാന മാതൃക തയാറാക്കിയതിൽ നിന്നും പരിവർത്തനം ചെയ്ത ജീനുള്ളവരുടെ ഹൃദയം മറ്റുള്ളവരുടേതിേനക്കാൾ അൽപ്പം വികസിച്ചവയാണെന്നും കണ്ടെത്തിയിട്ടുണ്ട്.
ടിടിൻ ജീൻ ഉള്ളവരുടെ ഹൃദയത്തിെൻറ അറ കുറച്ച് വികസിച്ചതായിരിക്കുമെന്ന് ഇപ്പോൾ കണ്ടെത്തിയിട്ടുണ്ട്. ഇനി ഇൗ ജീനുള്ളവരിൽ ഹൃദ്രോഗമുണ്ടാക്കുന്ന ജനിതകമോ അല്ലാത്തതോ ആയ കാരണങ്ങൾ കണ്ടെത്തേണ്ടതുണ്ടെന്ന് ഗവേഷണ സംഘത്തിെൻറ തലവൻ പ്രഫ. സ്റ്റുവർട്ട് കുക്ക് പറയുന്നു. അതിനുള്ള പഠനം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.