ജനിതക രോഗങ്ങൾക്ക്​ ആരോഗ്യ ഇൻഷൂറൻസ്​ നിഷേധിക്കരുത്​

ന്യൂഡൽഹി: ജനിതക രോഗങ്ങൾക്ക്​ ആരോഗ്യ ഇൻഷൂറൻസ്​ നിഷേധിക്കരുതെന്ന്​ ഡൽഹി ഹൈകോടതി. ഇത്തരത്തിൽ ആരോഗ്യ ഇൻഷൂറൻസ്​ നിഷേധിക്കുകയാണെങ്കിൽ അത്​ നിയമവിരുദ്ധമാണെന്നും കോടതി വ്യക്​തമാക്കി. ജനിതക രോഗങ്ങളുടെ പേരിൽ ആരോഗ്യ ഇൻഷൂറൻസ്​ നിഷേധിക്കുന്നത്​ ജനങ്ങളുടെ ജീവിക്കാനും തുല്യതക്കുമുള്ള അവകാശത്തി​​​െൻറ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു.

പ്രമേഹം പോലുള്ള അസുഖങ്ങളുള്ളവർക്ക്​ ജനിതക ​േരാഗമാണെന്ന നിലയിൽ ആരോഗ്യ ഇൻഷൂറൻസ്​ സേവനങ്ങൾ നിഷേധിക്കുന്നുണ്ട്​. ഇത്തരത്തിൽ സമൂഹത്തിൽ ​പ്രത്യേക വിഭാഗം ആളുകളെ മാറ്റി നിർത്തുന്നത്​ ശരിയല്ല. അത്​ ഇന്ത്യയുടെ ആരോഗ്യരംഗത്തിന്​ ഗുണകരമാവില്ലെന്ന്​ കോടതി വിലയിരുത്തി.

ജനിത രോഗങ്ങളുടെ പേരിൽ വിവേചനം ഭരണഘടന അനുവദിക്കുന്നില്ല. ആരോഗ്യത്തിനുള്ള അവകാശം ജീവിക്കാനുള്ള അവകാശം കൂടിയാണ്​. ഇൗ രണ്ട്​ ​കാര്യങ്ങളെയുമാണ്​ ഇൻഷൂറൻസ്​ കമ്പനികൾ ലംഘിക്കുന്നതെന്നാണ്​ കോടതിയുടെ വിലയിരുത്തൽ.  ഇൻഷുറൻസ്​ കമ്പനികൾ ഇത്തരം ആനുകൂല്യങ്ങൾ നിഷേധിക്കു​ന്നുണ്ടോയെന്ന്​ ഇൻഷൂറൻസ്​ റെഗുലേറ്ററി അതോറിറ്റി പരിശോധിക്കണമെന്നും കോടതി ഉത്തരവിട്ടു.

Tags:    
News Summary - Health insurance claims can’t be rejected on broad definition of genetic disorders: Delhi HC-Health news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.