രക്തദാനം രാത്രി ഷിഫ്റ്റുകാരുടെ ഹൃദയാരോഗ്യത്തിന് നല്ലതെന്ന്

ലണ്ടന്‍: വിവിധ ഷിഫ്റ്റുകളില്‍ ജോലിചെയ്യുന്നവരുടെ ഹൃദയാരോഗ്യത്തിന് രക്തദാനം നല്ലതാണെന്ന് ഗവേഷകര്‍. ആസ്ട്രേലിയയിലെ ഇന്‍ബ്രൂക്ക് യൂനിവേഴ്സിറ്റിയിലെ ഡോ. മാര്‍ഗരിറ്റ് എഗിന്‍െറ നേതൃത്വത്തില്‍ നടന്ന പഠനത്തിലാണ് പുതിയ കണ്ടത്തെല്‍. ജോലിസമയത്തിലെ സ്ഥിരതയില്ലായ്മ മൂലം ദൈനംദിന ജീവിതത്തിലുണ്ടാവുന്ന താളക്കേടുകള്‍ രക്തത്തിലെ ശ്വേതരക്താണുക്കളെ ബാധിക്കുകയും അത് അവരുടെ ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നതായി നേരത്തേ കണ്ടത്തെിയിരുന്നു.
മാറിമാറിയുള്ള ഷിഫ്റ്റുകളിലെ ജോലി വ്യക്തികളുടെ ചുവന്ന രക്താണുക്കള്‍ നശിക്കാനിടയാക്കുകയും അവ രക്തക്കുഴലുകളില്‍ അടിഞ്ഞുകൂടി  ഹൃദ്രോഗത്തിന് സാധ്യത കൂടുമെന്നുമാണ് കണ്ടത്തെല്‍. എന്നാല്‍, കൃത്യമായ ഇടവേളകളിലെ രക്തദാനം ഈ പ്രശ്നം പരിഹരിക്കുമെന്നും ഡോ. മാര്‍ഗരിറ്റ് എഗ് പറഞ്ഞു. നാശം സംഭവിച്ച ചുവന്ന രക്താണുക്കളുടെ ആധിക്യം രക്തക്കുഴലുകള്‍ക്ക് പുറമെ കരളിന്‍െറയും പ്ളീഹയുടെയും ആരോഗ്യത്തെയും ബാധിക്കുമെന്നും അവര്‍ പറഞ്ഞു.
രാത്രി ഷിഫ്റ്റുകളിലും മറ്റും മാറിമാറി ജോലിചെയ്യുന്നവരുടെ രക്തത്തില്‍ ഓക്സിജന്‍െറ അളവും കുറവാണെന്ന് കണ്ടത്തെിയിട്ടുണ്ട്. ഇതുമൂലം വിവിധ ഷിഫ്റ്റുകളില്‍ ജോലിചെയ്യുന്നവര്‍ക്ക് സാധാരണ വ്യക്തികളേക്കാള്‍ 30 ശതമാനം ഹൃദ്രോഗ സാധ്യത കൂടുതലാണെന്നും പഠനം കണ്ടത്തെിയിട്ടുണ്ട്. ഇത്തരം പ്രശ്നങ്ങളെല്ലാം രക്തദാനംകൊണ്ട് പരിഹരിക്കാനാവുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.