കുട്ടികളുടെ തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയാൽ...‍?

ബദാം തൊണ്ടയിൽ കുരുങ്ങി കണ്ണൂർ മാണിയൂരിൽ രണ്ടര വയസ്സുള്ള പിഞ്ചു കുഞ്ഞ് മരിച്ചത് കഴിഞ്ഞ ദിവസമാണ്. ബദാം പരിപ്പ് തൊണ്ടയിൽ കുരുങ്ങി ശ്വാസം മുട്ടിയായിരുന്നു മരണം. കുട്ടികൾക്കാണ് ഏറെയും ഇത്തരം അപകടം സംഭവിക്കുന്നതെങ്കിലും ചിലപ്പോൾ പ്രായമായവർക്കും തൊണ്ടയിൽ ഭക്ഷണം കുരുങ്ങി അപകടം സംഭവിക്കാറുണ്ട്.

വേഗത്തിൽ ഭക്ഷണം കഴിക്കുമ്പോൾ, ഭക്ഷണം കഴിക്കുമ്പോൾ സംസാരിക്കുമ്പോൾ, ചവച്ചരക്കാതെ കഴിക്കുമ്പോൾ എല്ലാം ഇങ്ങനെ സംഭവിക്കുന്നു. ചെറിയ കുട്ടികൾക്ക് കിടത്തി പാൽ കൊടുക്കുമ്പോൾ ശ്വാസകോശത്തിലേക്ക് എത്തി അപകടം ഉണ്ടാകാറുണ്ട്.

ഇക്കാര്യങ്ങൾ കണ്ടാൽ ശ്രദ്ധിക്കുക:

  • സംസാരിക്കാൻ സാധിക്കാതിരിക്കുക
  • നിർത്താതെ ചുമക്കുക
  • വിയർക്കുകയും കൈകാലുകൾ നീല നിറമാകുകയും ചെയ്യുക.

 ഉടൻ ചെയ്യേണ്ട കാര്യങ്ങൾ:

  • ബോധം ഉള്ള നിലയിലാണെങ്കിൽ കയ്യിൽ കമിഴ്ത്തി കിടത്തി സാവധാനം പുറത്ത് തട്ടുക.
  • മൂന്നു വയസ്സിൽ താഴെയുള്ള കുട്ടിയാണെങ്കിൽ കാൽ പൊക്കി തലകീഴായി പിടിക്കുക. ശേഷം പുറത്ത് അടിക്കുക.
  • മുതിർന്ന കുട്ടിയാണെങ്കിൽ ചുമക്കാൻ പറയുക.
  • രണ്ട് തലയിണ അടുക്കിവെച്ച് അതിനുമുകളിൽ കമിഴ്ത്തി കിടത്തുക. നെഞ്ചിൻെറ പുറംഭാഗത്ത് അടിക്കുക.
  • കുഞ്ഞ് അബോധാവസ്ഥയിലേക്ക് പോയാൽ ഉടൻ ആശുപത്രിയിലെത്തിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.