കാൻസറിനെ പ്രതിരോധിക്കുമെന്ന് അവകാശപ്പെടുന്ന ചിലവേറിയ ചികിത്സകള്‍ നിർദേശിക്കുന്ന നിരവധി സോഷ്യൽ മീഡിയ പേജുകൾ ഇന്ന് വ്യാപകമാണ്. എന്നാൽ വീട്ടിൽ തന്നെ ലഭ്യമായ ലളിതമായ ഭക്ഷണങ്ങളിലൂടെ കാൻസറിനെ പ്രതിരോധിക്കാമെന്ന് പറയുകയാണ് റോബോട്ടിക് കാൻസർ സർജനായ ഡോക്ടർ സുദീപ്തോ.
ഇന്ത്യൻ അടുക്കളയിലെ 5 കാൻസർ പ്രതിരോധ ഭക്ഷണങ്ങൾ
ഹൽദി
മഞ്ഞൾ ചേർത്തുണ്ടാക്കുന്ന ഹൽദി ഒരു കാൻസർ പ്രതിരോധ ഭക്ഷണമാണെന്നാണ് ഡോക്ടർ സുദീപ്തോ പറയുന്നത്. കാൻസറിനെ പ്രതിരോധിക്കുന്ന കുർക്കുമിൻ ഘടകമാണ് പ്രതിരോധത്തിന് സഹായിക്കുന്നത്.
തക്കാളി
തക്കാളിയിലെ ലൈക്കോപീൻ ആണ് കാൻസർ പ്രതിരോധത്തിന് സഹായിക്കുന്നത്. ഇത് പ്രോസ്റ്റേറ്റ് കാൻസർ, വയറിനെ ബാധിക്കുന്ന കാൻസർ എന്നിവ പ്രതിരോധിക്കുമെന്ന് ഡോക്ടർ പറയുന്നു.
തുളസി
കാൻസറിനെ പ്രതിരോധിക്കുന്ന യൂജെനോൾ അടങ്ങിയ തുളസി സ്തനാർബുദം നിയന്ത്രിക്കുമെന്ന് ഡോക്ടർ പറയുന്നു
നെല്ലിക്ക
വിറ്റാമിൻ സിയും ഫൈറ്റോ ഫെനോസും അടങ്ങിയ നെല്ലിക്ക ശ്വാസകോശ കാൻസറും സ്തനാർബുദത്തിനും ഉള്ള സാധ്യത കുറക്കുന്നു.
ചീര
ഫോലേറ്റുകളും ഫൈബറും അടങ്ങിയ ചീര കോളൻ കാൻസർ പ്രതിരോധിക്കാൻ സഹായിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.