സോഷ്യൽമീഡിയ റീലുകൾ വഴി ട്രെന്‍റായ സൗന്ദര്യ വസുതുവാണ് ജെൽ നഖങ്ങൾ. ഗ്ലിറ്റർ ഡിസൈനുകളുടക്കം സ്റ്റൈലിഷ് പാറ്റേണിലുള്ള ഈ നഖങ്ങൾക്ക് ഭംഗി കൂട്ടുകയും ആഴ്ചകളോളം നിലനിൽക്കുകയും ചെയ്യും. എന്നാൽ ഇവ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നാണ് ഡെർമറ്റോളജിസ്റ്റ് ഡോക്ടർ കിരൺ സേതി മുന്നറിയിപ്പ് നൽകുന്നത്. ദീർഘനാൾ ജെൽ നഖത്തിന്‍റെ തിളക്കം നിലനിൽക്കാൻ വേണ്ടി രാസവസ്തുക്കൾ ചേർക്കുന്നതിനാൽ ഇവ ഒഴിവാക്കണമെന്നാണ് ഡോക്ടർ നിർദേശിക്കുന്നത്.
ജെൽ നഖങ്ങൾ കട്ടിയാവാൻ ഉപയോഗിക്കുന്ന (ട്രൈംതൈൽബെൻസോയേൽ ഡിഫൈനൽ ഫോസ്ഫൈൻ ഓക്സൈഡ്)ടി.പി.ഒ ആണ് അപകടകാരി. ഇത് കാൻസർ, വന്ധ്യത, ഇൻഫ്ലമേഷൻ തുടങ്ങിയവക്ക് കാരണമാകുമെന്നാണ് ഡോക്ടർ നൽകുന്ന മുന്നറിയിപ്പ്. ഇതിന് കൃത്യമായ തെളിവൊന്നുമില്ലെങ്കിലും തുടർച്ചയായ ഉപയോഗം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ അവഗണിക്കരുതെന്ന് ഡോക്ടർ പറയുന്നു.
അപകടകരമായ ശീലങ്ങളിലൂടെ മാത്രമേ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകൂ എന്നാണ് ആളുകൾ വിശ്വസിക്കുന്നത്.എന്നാൽ ഇത് തെറ്റാണെന്നും രാസ വസ്തുക്കളടങ്ങിയ ദൈനം ദിന സൗന്ദര്യ വർദ്ധക വസ്തുക്കളും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് ഡോ.സേതി പപറയുന്നു. പൊതു ജനാരോഗ്യത്തിന് ദോഷം ചെയ്യും എന്ന കാരണത്താൽ പല രാജ്യങ്ങളും ടിപിഒ അടങ്ങിയ ഉൽപ്പന്നങ്ങൾ നിരോധിച്ചതാണെന്നും ഡെർമറ്റോളജിസ്റ്റ് ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.