സ്ത്രീകളും ഹൃദയാരോഗ്യവും

ആര്‍ത്തവത്തെക്കുറിച്ച് സമൂഹത്തില്‍ പലതരം കാഴ്ച്ചപ്പാടുകളുണ്ട്. എന്നാല്‍ പല അര്‍ത്ഥത്തിലും ആര്‍ത്തവം സ്ത്ര ീകള്‍ക്ക് അനുഗ്രമാണ്. ആര്‍ത്തവ വിരാമത്തിനുമുമ്പ് സ്ത്രീകൾക്ക് ഹൃദയാഘാത ഭീഷണി ഉണ്ടാകാനുള്ള സാധ്യതവരെ കുറവാണ ്. സ്‌ത്രൈണ ഹോര്‍മോണായ ഈസ്‌ട്രോജന്‍ ഹൃദയാഘാതത്തില്‍നിന്നും സ്ത്രീകളെ സംരക്ഷിച്ചു നിര്‍ത്തുന്നു എന്നതാണ് ഇ തിന്‍റെ കാരണം. പുരുഷന്‍മാരില്‍ ഈസ്ട്രജന്‍ ഹോര്‍മോണിന്‍റെ അളവ് കുറവാണ് എന്ന ഒറ്റ കാരണത്താല്‍ ഹൃദയാഘാതത്തിനുള്ള സാധ്യത സ്ത്രീകളെ അപേക്ഷിച്ച് കൂടുന്നു.

ആർത്തവ വിരാമത്തിനു ശേഷം മാത്രമാണ് സ്ത്രീകളില്‍ ഹൃദ്രോഗം പൊതുവെ കാണാറുള്ളത്. എന്നാല്‍ പ്രമേഹം, പുകവലി തുടങ്ങിയവയുള്ള സ്ത്രീകള്‍ക്ക് ഇത് ബാധകമല്ല. ആര്‍ത്തവ വിരാമത്തിനുശേഷം സ്ത്രീകള്‍ക്കും പുരുഷന്‍മാരുടേതുപോലെ ഹൃദ്രോഗ സാധ്യത കൂടുതലാണ്.

എന്നാല്‍ അടുത്തകാലത്ത് ആർത്തവ വിരാമത്തിനു മുമ്പ് തന്നെ സ്ത്രീകളില്‍ ഹൃദയാഘാതം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ ഇന്ന് സ്ത്രീകളുടെ ആരോഗ്യവുമായി ബന്ധപെട്ടു ഏറ്റവും ശ്രദ്ധിക്കപ്പെടേണ്ട കാര്യങ്ങളില്‍ ഒന്നായി ഹൃദയാരോഗ്യവും മാറിയിരിക്കുന്നു.

ജീവിത ശൈലി രോഗങ്ങളായ ബ്ലഡ് പ്രഷര്‍, ഷുഗര്‍, കൊളസ്‌ട്രോള്‍ തുടങ്ങിയവയും തൈറോയ്ഡ് രോഗങ്ങള്‍, ടെന്‍ഷന്‍ തുടങ്ങിയ ഹൃദ്രോഗ സാധ്യത ഘടകങ്ങളും വര്‍ധിച്ചു വരുന്നതാണ് സ്ത്രീകളിലെ ഹൃദയാരോഗ്യ ശോഷണത്തിനു പിന്നിലെ പ്രധാന കാരണം.

ഹൃദയാരോഗ്യ സംരക്ഷണത്തിനായി സ്ത്രീകള്‍ പ്രധാനമായും ചെയ്യേണ്ടത് ജീവിത ശൈലി രോഗങ്ങളെ അകറ്റി നിര്‍ത്തുക എന്നത് തന്നെയാണ്. അതിനായി വ്യായാമം, ഭക്ഷണ ശൈലി എന്നിവയ്ക്ക് പ്രാധാന്യം നല്‍കിയുള്ള ജീവിത രീതി പിന്തുടരുക.

(കണ്‍സല്‍ട്ടന്‍റ് ഇന്‍റര്‍വെന്‍ഷനല്‍ കാര്‍ഡിയോളജിസ്റ്റ്, മെട്രോ ഹോസ്പിറ്റല്‍, കോഴിക്കോട്)

Tags:    
News Summary - women and heart attack-health article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.