എല്ലാ ഹൃദയാഘാതങ്ങളും പെട്ടെന്ന് ഉണ്ടാകുന്നതല്ല; ഈ ലക്ഷണങ്ങൾ ചില സൂചനകളാണ്

എല്ലാ ഹൃദയാഘാതങ്ങളും പെട്ടെന്ന് ഉണ്ടാകുന്നവയല്ല. പല ഹൃദയാഘാതങ്ങളും സാവധാനത്തിൽ ചെറിയ ലക്ഷണങ്ങളോടെയാണ് തുടങ്ങുന്നത്. ഈ ലക്ഷണങ്ങൾ ചിലപ്പോൾ മണിക്കൂറുകളോ ദിവസങ്ങളോ അല്ലെങ്കിൽ ആഴ്ചകളോ നീണ്ടുനിന്നേക്കാം. പെട്ടെന്നുള്ള നെഞ്ചുവേദനയും തളർച്ചയുമാണ് ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണങ്ങളായി പൊതുവെ പറയാറുള്ളതെങ്കിലും എല്ലായ്‌പ്പോഴും അങ്ങനെയാകണമെന്നില്ല. നെഞ്ചിന്റെ മധ്യഭാഗത്തോ ഇടതുവശത്തോ ഭാരം, ഇറുക്കം, അല്ലെങ്കിൽ വേദന എന്നിവ അനുഭവപ്പെടുക. ഇത് കുറച്ച് മിനിറ്റുകൾ നീണ്ടുനിൽക്കുകയോ, പോവുകയും വീണ്ടും വരികയും ചെയ്യുന്നത്, ഒരു കൈയിലോ, രണ്ടുകൈകളിലോ, പുറത്തോ, കഴുത്തിലോ, താടിയെല്ലിലോ വയറിന്റെ മുകൾഭാഗത്തോ വേദനയോ അസ്വസ്ഥതയോ തോന്നുക, നെഞ്ചിൽ അസ്വസ്ഥത ഉണ്ടായതുകൊണ്ടോ അല്ലാതെയോ ശ്വാസംമുട്ടൽ അനുഭവപ്പെടുക, അമിതമായി വിയർക്കുക, തലകറക്കം, ഓക്കാനം, അകാരണമായ ക്ഷീണം എന്നിവയും ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളാകാം.

ഈ ലക്ഷണങ്ങൾ ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും പ്രത്യേകിച്ചും സ്ത്രീകളിൽ. സ്ത്രീകൾക്ക് നെഞ്ചുവേദനയെക്കാൾ കൂടുതൽ ക്ഷീണം, ഓക്കാനം, ശ്വാസംമുട്ടൽ, പുറം വേദന എന്നിവ അനുഭവപ്പെടാൻ സാധ്യതയുണ്ട്. ​സ്ത്രീ​ക​ൾ​ക്ക് ആ​ർ​ത്ത​വ​വി​രാ​മം (ഏ​ക​ദേ​ശം 45-50 വ​യ​സ്സി​ൽ) സം​ഭ​വി​ക്കു​മ്പോ​ൾ അ​വ​രു​ടെ ഹൃ​ദ്രോ​ഗ സാ​ധ്യ​ത ഗ​ണ്യ​മാ​യി വ​ർ​ധി​ക്കു​ന്നു. അതുകൊണ്ട് എന്തെങ്കിലും ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അത് ഹൃദയാഘാതമാണോ എന്ന് ഉറപ്പില്ലെങ്കിൽ പോലും ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടത് വളരെ പ്രധാനമാണ്. വേഗത്തിലുള്ള ചികിത്സ ഹൃദയത്തിന് ഉണ്ടാകാവുന്ന കേടുപാടുകൾ കുറക്കാനും ജീവൻ രക്ഷിക്കാനും സഹായിക്കും.

സി​ഗ​ര​റ്റ്, സി​ഗാ​ർ, പൈ​പ്പ് എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള പു​ക​യി​ല ഹൃ​ദ്രോ​ഗ​ങ്ങ​ൾ​ക്കും കാ​ൻ​സ​റി​നും മ​റ്റ് നി​ര​വ​ധി രോ​ഗ​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​ന്നു. സെ​ക്ക​ൻ​ഡ് ഹാ​ൻ​ഡ് സ്മോ​ക്ക് (പാ​സി​വ് സ്മോ​ക്കി​ങ്) അ​ഥ​വാ മ​റ്റൊ​രാ​ൾ പു​ക​വ​ലി​ക്കു​മ്പോ​ൾ സ​മീ​പ​ത്തു​ള്ള​വ​ർ​ക്ക് ശ്വാ​സം വ​ഴി പു​ക ഉ​ള്ളി​ലെ​ത്തു​ന്ന​തും ദോ​ഷ​ക​ര​മാ​ണ്. നെ​ഞ്ചു​വേ​ദ​ന ഹൃ​ദ​യാ​ഘാ​ത​മാ​കി​ല്ലെ​ന്ന് സ്വ​യം വി​ശ്വ​സി​ക്ക​രു​ത്. അ​പ​ക​ട​സാ​ധ്യ​ത​യു​ണ്ടെ​ന്ന് തോ​ന്നി​യാ​ൽ ഉ​ട​ന​ടി വൈ​ദ്യ​സ​ഹാ​യം തേ​ടു​ക. ഹൃ​ദ​യാ​ഘാ​ത​ത്തി​നു​ള്ള ഫ​ല​പ്ര​ദ​മാ​യ ചി​കി​ത്സ​ക​ൾ ആ​ദ്യ​ത്തെ 6-8 മ​ണി​ക്കൂ​ർ വ​ള​രെ നി​ർ​ണാ​യ​ക​മാ​ണ്. ഈ ​സ​മ​യ​ത്തി​നു​ള്ളി​ൽ ചി​കി​ത്സ ല​ഭി​ച്ചാ​ൽ ഹൃ​ദ​യ​ത്തി​ന് സം​ഭ​വി​ക്കു​ന്ന ത​ക​രാ​റു​ക​ൾ കു​റ​ക്കാ​നും ജീ​വ​ൻ ര​ക്ഷി​ക്കാ​നും സാ​ധി​ക്കും.

ഹൃദയപേശികളിലേക്ക് ആവശ്യമായ രക്തം എത്താതിരിക്കുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്. ഹൃദയത്തിലെ രക്തക്കുഴലുകളായ കൊറോണറി ധമനികളിൽ കൊഴുപ്പും കൊളസ്ട്രോളും അടിഞ്ഞുകൂടി രക്തയോട്ടം തടസ്സപ്പെടുമ്പോഴാണ് ഇത് സാധാരണയായി ഉണ്ടാകുന്നത്. ഈ അവസ്ഥക്ക് കൊറോണറി ആർട്ടറി ഡിസീസ് (CAD) എന്ന് പറയുന്നു. ​ഹൃദയാഘാതത്തിന് കാരണമാകുന്ന പല ഘടകങ്ങളുമുണ്ട്. ആരോഗ്യകരമല്ലാത്ത ജീവിതശൈലി ഹൃദയാരോഗ്യത്തെ മോശമായി ബാധിക്കുന്നു. അമിതമായ മാനസിക സമ്മർദം ഹൃദയമിടിപ്പ് കൂട്ടാനും രക്തസമ്മർദം ഉയർത്താനും ഇടയാക്കും. ഹൃദ്രോഗത്തിന്‍റെ പാരമ്പര്യമുള്ളവർക്ക് ഹൃദയാഘാതം വരാനുള്ള സാധ്യത കൂടുതലാണ്. പുരുഷന്മാരിൽ 45 വയസ്സിന് മുകളിലും സ്ത്രീകളിൽ 55 വയസ്സിന് മുകളിലും ഹൃദയാഘാത സാധ്യത കൂടുന്നു.

Tags:    
News Summary - Not all heart attacks come on suddenly; these symptoms are some of the signs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.