എം.ആർ.​െഎ മെഷിനിൽ കുടുങ്ങി ആ ജീവൻ പൊലിഞ്ഞതെങ്ങനെ? 

മുംബൈയിൽ ഒാക്​സിജൻ സിലിണ്ടറി​​െൻറ സഹായത്തോടെ കഴിയുന്ന സ്​ത്രീയുടെ എം.ആർ.​െഎ എടുക്കുന്നതിനായി ശ്രമിക്കവെ യ​ന്ത്രത്തിനും സിലിണ്ടറിനുമിടയിൽ കുടുങ്ങി യുവാവ്​ ദാരുണമായി മരിച്ച വാർത്ത എല്ലാവരെയും നടുക്കിയിരിക്കുകയാണ്​. എം.ആർ.​െഎ എടുക്കുന്ന സ്​ഥലത്തേക്ക്​ ഒാക്​സിജൻ സിലിണ്ടർ കയറ്റിയതാണ്​ അപകടത്തിനിടയാക്കിയത്​. അധികൃതരു​െട അശ്രദ്ധമൂലം ഒരു ജീവനാണ്​ നഷ്​ടപ്പെട്ടത്​. സംഭവത്തിൽ ഡോക്​ടറടക്കം മൂന്നു പേർ അറസ്​റ്റിലാവുകയും ചെയ്​തു. 

എം.ആർ.​െഎ സ്​കാനിങ്​ മെഷീൻ കാണു​േമ്പാൾ തന്നെ പലർക്കും ഭയമാണ്​. മെഷീനുള്ളിൽ കുടുങ്ങിപ്പോകുമോ, സ്​കാനിങ്ങിന്​ മുമ്പ്​ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം തുടങ്ങിയ കാര്യങ്ങളൊന്നും സാധാരണക്കാർക്ക്​ അറിയില്ല. 

എന്താണ്​ എം.ആർ.​െഎ
എക്​സ്​റേകളുടെ സഹായമില്ലാതെ ശരീരകലകളു​െടയും അവയവങ്ങളു​ടെയും വിശദമായ ചിത്രങ്ങൾ ലഭ്യമാക്കുന്ന സംവിധാനമാണ്​ മാഗ്​നറ്റിക്​ റെസൊണൻസ്​ ഇമേജിങ്ങ്​ അഥവാ എം.ആർ.​െഎ. ശരീരത്തിലെ രോഗം ബാധിച്ച ഭാഗങ്ങളെ ഇൗ സ്​കാനിങ്ങ്​ വഴി തിരിച്ചറിയാം. എക്​സ്​റേക്കും റേഡിയേഷനും പകരം ശക്​തമായ കാന്തികവലയങ്ങളും റേഡിയോ തരംഗങ്ങളും ഉപയോഗിച്ച്​ കമ്പ്യൂട്ടർ വഴി ചിത്രങ്ങൾ ലഭ്യമാക്കുന്ന രീതിയാണിത്​. 

ഇതിനായി രോഗികളെ എം.ആർ സ്​കാനറിനുള്ളിലേക്ക്​ കിടത്തുന്നു. രോഗിയിലേക്ക്​ റേഡിയോ തരംഗങ്ങൾ കടത്തിവിടുന്നു. അപ്പോൾ നമ്മുടെ ശരീരത്തിലുണ്ടാകുന്ന സിഗ്​നലുകളെ മെഷിനിലെ അതിവേഗത്തിൽ മാറിക്കൊണ്ടിരിക്കുന്ന കാന്തികവലയങ്ങൾ വഴി തിരിച്ചറിഞ്ഞ്​ കമ്പ്യുട്ടർ ഉപയോഗിച്ച്​ ചിത്രമാക്കി മാറ്റുന്നു. 

ഇൗ പരിശോധന വേദനയുളവാക്കുന്നതല്ല. പാർശ്വഫലങ്ങളുണ്ടോ എന്ന്​ ഇതുവരെ കണ്ടെത്തിയിട്ടുമില്ല. എന്നാൽ പരിശോധനാ സമയത്ത്​ എം.ആർ.​െഎ സ്​കാനറിൽ നിന്ന്​ വലിയ ശബ്​ദങ്ങൾ ഉണ്ടാകും. ഇവ ചെവിക്ക്​ പ്രശ്​നങ്ങൾ ഉണ്ടാക്കാതിരിക്കാൻ ഇയർ പ്ലഗുകൾ ഉപയോഗിക്കാം. പരിശോധനാ സമയത്ത്​ ടെക്​നീഷ്യനുമായി സംസാരിക്കുന്നതിനും​ പ്രശ്​നമില്ല. 

എം.ആർ.​െഎക്ക്​ വിധേയരാകു​േമ്പാൾ ശ്രദ്ധിക്കേണ്ടവ 
എം.ആർ.െഎ സ്​കാനിങ്ങിന്​ ശക്​തമായ കാന്തികവലയം ആവശ്യമുള്ളതിനാൽ പരിസരത്തുള്ള ഇരുമ്പ്​ അടങ്ങിയ വസ്​തുക്കളെല്ലാം(ഫെറോമാഗ്​നെറ്റിക്​) സ്​കാനിങ്​ മെഷീനിലേക്ക്​ ആകർഷിക്കപ്പെടുന്നു. ഇങ്ങനെ ആകർഷിക്കപ്പെടുന്ന വസ്​തുക്കൾ അതിവേഗത്തിൽ വൻ ശക്​തിയോടെ യന്ത്രത്തിനുള്ളിലേക്ക്​ നീങ്ങും. ഫെറോമാഗ്​നെറ്റിക് ആയ വസ്​തുക്കൾ രോഗികൾ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അവർ അതിവേഗത്തിൽ മെഷീനുള്ളിലേക്ക്​ ആകർഷിക്കപ്പെടുകയും ഇത്​ രോഗികളെ അപകടത്തിലാക്കുകയും ചെയ്യും. ഇതാണ്​ മുബൈയിൽ ഉണ്ടായ അപകടത്തിലേക്ക്​ വഴി​െതളിച്ചത്​. 

അതിനാലാണ്​ എം.ആർ.​െഎ എടു​ക്കു​േമ്പാൾ ലോഹാംശമുള്ള യാതൊന്നും ഉപയോഗിക്കരുതെന്ന്​ പറയുന്നത്​. പഴ്​സ്​, ക്രെഡിറ്റ്​ കാർഡുകൾ, ആഭരണങ്ങൾ, വാച്ച്​, സെൽഫോൺ, ഹിയറിംഗ്​ എയ്​ഡ്​, ലോഹ ബട്ടണുകളുള്ള വസ്​ത്രം, സേഫ്​റ്റി പിൻ, പേന, താക്കോൽ, നാണയങ്ങൾ, ഹെയൻ പിൻ, ഷൂസ്​, ബെൽറ്റ്​ എന്നിവയൊന്നും ഉപ​േയാഗിക്കരുത്​.  മേക്കപ്പ്​, നെയിൽ പോളിഷ്​ തുടങ്ങി മറ്റ്​ സൗന്ദര്യ വർധക വസ്​തുക്കൾ പോലും ഉപയോഗിക്കരുതെന്നാണ്​ വിദഗ്​ധർ അഭിപ്രായപ്പെടുന്നത്​. ഇവയിലെല്ലാം അടങ്ങിയ ഇരുമ്പംശങ്ങൾ രോഗിക്ക്​ അപകടത്തിനിടയാക്കാൻ സാധ്യതയുണ്ട്​.

ധമനിവീക്കത്തിനിടുന്ന ക്ലിപ്പുകളടക്കം ശരീരത്തിനുള്ളിലെ ഫെറോമാഗ്​നെറ്റിക്​ വസ്​തുക്കളെയും യന്ത്രം ആകർഷിക്കും. കൂടാതെ, ശസ്​ത്രക്രിയാ സമയത്ത്​ എല്ലുകളിൽ പിടിപ്പിച്ച ലോഹദണ്ഡുകൾ, ചില ടാറ്റുകൾ, ടൂത്ത്​ ഫില്ലിങ്ങ്​ തുടങ്ങിയവ ആ ഭാഗ​െത്ത സ്​കാനിങ്ങ്​ ചിത്രങ്ങളിൽ മാറ്റം വരുത്താനും സാധ്യതയുണ്ട്​.  അതിനാൽ ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ വെച്ചുകൊണ്ട്​ വേണം എം.ആർ.​െഎക്ക്​ തയാറെടുക്കാൻ. 

Tags:    
News Summary - MRI Scanning Machine - Health News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.