ഭക്ഷ്യവിഷബാധ: പ്രതിവർഷം ഒന്നേകാൽ ലക്ഷം കുട്ടികൾ മരിക്കുന്നുവെന്ന് ലോകാരോഗ്യ സംഘന

കാലത്തിനൊത്ത് ഭക്ഷണക്രമങ്ങൾ മാറുകയാണ്. ജങ്ക് ഫുഡുകൾ അരങ്ങ് വാഴുന്ന ഈ കാലത്ത് ആരോഗ്യപ്രദമായ ഭക്ഷണം എന്നത് പലപ്പോഴും സുഖമുള്ള ഓർമ മാത്രമാണ്. ചിന്തിക്കൂ- നിങ്ങൾ കഴിക്കുന്ന ഭക്ഷണം നിങ്ങൾക്ക് ഗുണപ്പെടുന്നുണ്ടോ? ഇന്ന് ലോക ഭക്ഷ്യ സുരക്ഷ ദിനം.

2018ലാണ് ഐക്യരാഷ്ട്ര സഭ ആദ്യമായി ഭക്ഷ്യ സുരക്ഷ ദിനമെന്ന ആശയം അവതരിപ്പിച്ചത്. ശരിയായ ഭക്ഷണത്തിലൂടെ ആരോഗ്യം നിലനിർത്താനും ഭക്ഷ്യവിഷബാധയെ കുറിച്ച് ബോധവത്കരിക്കുന്നതിനും ജൂൺ 7 ലോക ഭക്ഷ്യ സുരക്ഷ ദിനമായി ആചരിച്ചുവരുന്നു. 'സുരക്ഷിത ഭക്ഷണം, മെച്ചപ്പെട്ട ആരോഗ്യം' എന്നതാണ് ഈ വർഷത്തെ പ്രമേയം.

അറിയാം ഈ 5 കാര്യങ്ങൾ

1. ലോക ആരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം കേടായ ഭക്ഷണം കഴിച്ച് 4, 20,000 ആളുകൾ പ്രതിവർഷം മരിക്കുന്നുണ്ട്. 600 ദശലക്ഷം ആളുകൾ- അതായത് ലോകത്ത് പത്തിലൊരാൾ രോഗബാധിതനാവുകയും ചെയ്യുന്നു!

2. പ്രതിവർഷം അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളിൽ 40 ശതമാനം പേർക്കും ഭക്ഷ്യവിഷബാധ ഉണ്ടാകുന്നുണ്ട്, 1,25,000 മരണങ്ങളും!

3. കേടായ ആഹാരത്തിലൂടെ ശരീരത്തിനുള്ളിലെത്തുന്ന ബാക്ടീരിയകളും വൈറസുകളും രാസവസ്തുക്കളും വഴി 200ൽ പരം ഭക്ഷ്യജന്യ രോഗങ്ങൾ ഉണ്ടാകുന്നുണ്ട്. ചില സാഹചര്യങ്ങളിൽ ഇത് കാൻസർ ഉണ്ടാക്കുന്നതിനും കാരണമാകുന്നു.

4. രാജ്യങ്ങളുടെ ആരോഗ്യ സുര‍ക്ഷക്കും ദേശീയ സാമ്പത്തിക ഭദ്രതക്കും ഭക്ഷ്യജന്യ രോഗങ്ങൾ കോട്ടമേൽപ്പിക്കുന്നുണ്ട്.

5. 2019ലെ ലോക ബാങ്കിന്‍റെ റിപ്പോർട്ടനുസരിച്ച് സാമ്പത്തിക ഭദ്രതയില്ലാത്ത രാജ്യങ്ങളിൽ ഭക്ഷ്യജന്യ രോഗങ്ങൾ മൂലം പ്രതിവർഷം ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത 95.2 ശതകോടി യു.എസ്. ഡോളറാണ്. കൂടാതെ രോഗചികിത്സക്കായി 15 ശതകോടി യു.എസ്. ഡോളറും ചിലവാകുന്നുണ്ട്. 

Tags:    
News Summary - It's World Food Safety Day today: 5 things to know

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.