വേദനക്ക്​ ​െഎസ്​ പാക്കോ ഹീറ്റ്​ പാഡോ​?

വേദന ജീവിതത്തി​​​െൻറ ഭാഗമാണ്​. വേദനകൾക്ക്​ പലപ്പോഴും ചൂടുപിടിക്കലാണ്​ വീട്ടുവൈദ്യം. എന്നാൽ എല്ലാ വേദനക്കും ചൂട്​ പിടിക്കാൻ പറ്റില്ല. ചില വേദനകൾ​ ശമിക്കാൻ ​െഎസ്​ പാക്കാണ്​​ നല്ലത്​.  ചൂടോ തണുപ്പോ ഏതാണ്​ നല്ല ചികിത്​സാ രീതി എന്നു ചോദിച്ചാൽ രണ്ടും വ്യത്യസ്​തമായ ചികിത്​സാ രീതികളാണ്​. വ്യത്യസ്​ത രോഗങ്ങൾക്കാണ്​ ഇവ ​പ്രയോഗിക്കുക. 

​െഎസ്​ പാക്കുകൾ ഗുരുതരമായ പരിക്കുകൾക്കാണ്​ ഉപയോഗിക്കുക. പരിക്കേറ്റ ഭാഗത്തെ വീക്കം കുറക്കാൻ ഇത്​ സഹായിക്കും. മുറിവേറ്റുണ്ടാകുന്ന രക്​തപ്രവാഹം, പേശീവലിവ്​, ഇൻഫ്ലമേഷൻ എന്നിവ കുറക്കാൻ ​െഎസ്​ പാക്ക്​ സഹായിക്കും. 

എന്നാൽ ചൂടു പിടിക്കുന്നത്​, പഴക്കം ചെന്ന രോഗം മൂലമുണ്ടാകുന്ന പ്രശ്​നങ്ങളെ മറി കടക്കാൻ വേണ്ടിയാണ്​. പരിക്കേറ്റ ഭാഗത്തെ കോശങ്ങളെ അയക്കുകയും അവിടേക്കുള്ള രക്​തപ്രവാഹം വർധിപ്പിക്കുകയും ചെയ്യുന്നു. വിവിധ തരം വേദനകൾക്ക്​ ഏത്​ ചികിത്​സയാണ്​ ഫലിക്കുക എന്ന്​ നോക്കാം. 

നടുവേദന
ശക്​തമായ നടുവേദന വന്നാൽ ​ ചൂടുവെള്ളത്തിൽ കുളിക്കാമെന്നാണ്​ കരുതുക. എന്നാൽ ഇത്​ പ്രശ്​നം ഗുരുതരമാക്കും. ചൂടു പിടിക്കുന്നതിനു പകരം ​രണ്ടോ മൂന്നോ ദിവസം െഎസ്​ പാക്ക്​ ഉപയോഗിക്കാം.  

ആർത്തവ വേദന
ആർത്തവ വേദന ശക്​തി കുറഞ്ഞും കൂടിയും അനുഭവപ്പെടാം. ഇവിടെ പേരികൾക്ക്​ ആയാസം നൽകുകയും രക്​തപ്രവാഹം വർധിപ്പിക്കുകയുമാണ്​ വേണ്ടത്​. അതിനായി ചൂടു പിടിക്കുകയോ ചുടുവെള്ളത്തിൽ കുളിക്കുകയോ ചെയ്യാം. 

സന്ധി വേദന
കഠിനമായ വ്യായാമം ​െചയ്യുന്നവർ അതിനു മുമ്പ് ശരീരത്തെ പാകപ്പെടുത്തണം. കൈകാൽ മുട്ടുകൾക്കായി ലളിത വ്യായാമം ചെയ്​ത ശേഷം മാത്രമേ കഠിനമായ  വ്യായാമത്തിനിറങ്ങാവൂ. വ്യായാമം കഴിഞ്ഞ ശേഷം സന്ധിവേദന അനുഭവപ്പെടുകയാണെങ്കിൽ ​െഎസ്​ പാക്ക്​ വെക്കാം. വ്യായാമം കഴിഞ്ഞ ഉടൻ ​െഎസ്​ പാക്ക്​ വെക്കണം. എന്നാൽ 20 മിനുട്ടിലധികം സമയം ​െഎസ്​ പാക്ക്​ ഉപയോഗിക്കരുത്​. 

കാൽ ഉളുക്കുക
കാൽ ഉളുക്കു​േമ്പാൾ സാധാരണയായി ചൂടു പിടിക്കുകയാണ്​ ചെയ്യുക. എന്നാൽ ഇത്​ പരിക്കി​െന അധികരിപ്പിക്കുകയേ ഉള്ളു.  ​വീക്കം, ഇൻഫ്ലമേഷൻ എന്നിവ കുറക്കാൻ െഎസ്​ പാക്കാണ്​ നല്ല ഹരിഹാരം​. 

സന്ധിവാതം
സന്ധിവാതത്തിന്​ ചൂടും തണു​പ്പ​ും മാറിമാറി പിടിക്കാം. ചൂടു പിടിക്കുന്നത്​  പേശികൾ അയയുന്നതിനും രക്​തപ്രവാഹം വർധിപ്പിക്കുന്നതിനും സഹായിക്കും. അതേസമയം, ​െഎസ്​ പിടിക്കു​േമ്പാൾ സന്ധികൾ മരവിപ്പിക്കുന്നതിനാൽ ഇൻഫ്ലമേഷൻ കുറയും. ഇവ രണ്ടും മാറിമാറി പ്രയോഗിക്കാം. 

അസ്​ഥിബന്ധങ്ങളിലെ പരി​ക്ക്​
അസ്​ഥിബന്ധങ്ങളിലുണ്ടാകുന്ന പരിക്കുകൾക്ക്​ ​െഎസ്​ ചികിത്​സയാണ്​ നല്ലത്​. 36 മണിക്കൂറിനിടെ മൂന്നു മണിക്കൂർ കൂടു​േമ്പാൾ പരിക്കേറ്റ ഭാഗത്ത്​ ​െഎസ്​ പാക്ക്​ ഉപയോഗിക്കുകയോ ​െഎസ്​ ബാത്ത്​ നടത്തുകയോ ചെയ്യാം.  പരിക്കേറ്റ ഭാഗത്തേക്കുള്ള രക്​തപ്രവാഹം നിയന്ത്രിക്കാൻ ​െഎസ്​ സഹായിക്കുന്നു. അതു വഴി വീക്കവും ഇൻഫ്ലമേഷനും തടയാനാകും.
 

Tags:    
News Summary - Ice Pack Or Heat Treatment For Pain - Health News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.