ഏപ്രിൽ 11ന് ലോക പാർകിൻസൺസ് ദിനമായി ആചരിക്കുന്നു. രോഗത്തെ കുറിച്ചുള്ള അജ്ഞതകൊണ്ട് ഭാവി ജീവിതം ദുരന്തമാ യ നിരവധി പേർ ഈ ലോകത്തുണ്ട്. പാർകിൻസൺസിനെ കുറിച്ച് മനസിലാക്കാനും എങ്ങനെ പ്രതിേരാധിക്കാമെന്ന് അറിയാനും ശ് രമിക്കാം.
നാഡികൾക്ക് വ്യാപകമായി ക്ഷയമുണ്ടാകുന്ന ഒരു ചലനരോഗമാണ് പാർകിൻസൺസ് രോഗം. 35 - 85 വയസ്സുവരെയുള്ളവരിൽ കാണപ്പെടാമെങ്കിലും ശരാശരി 50കളിലാണ് രോഗം നിർണയിക്കപ്പെടുന്നത്. ജനിതക പാർകിൻസൺസ് രോഗം വരുന്ന വിഭാഗങ്ങളിൽ രോഗ ലക്ഷണങ്ങൾ കാണുന്ന പ്രായം താരതമ്യേന കുറവാണ്. രോഗ ബാധിതരായി കഴിഞ്ഞാൽ 10 മുതൽ 25 വർഷമാണ് ജീവിത ദൈറഘ്യം പറയുന്നത് . ജുവനൈൽ പാർകിൻസൺസ്( കുട്ടികൾക്ക് വരുന്ന പാർകിൻസൺസ്) ദീർഘകാല രോഗികളെ സൃഷ്ടിക്കുന്നു.
ശരീരഭാഗങ്ങൾക് ക് വിറയലുണ്ടാകുക (tremor), പേശികൾക്ക് അയവില്ലാതാകുന്നതുമൂലം ശരീരഭാഗങ്ങൾ അസാധാരണമാം വിധം ദൃഢമാവുക (rigidity), ശരീരത്തിൻെറ ചലനശേഷി കുറഞ്ഞുവരിക (bradykinesia) എന്നിവയാണ് പാർകിൻസൺസ് രോഗത്തിൻെറ ലക്ഷണങ്ങൾ. കൈകൾക്ക് വിറയലുണ്ടാകുന്നതാണ് തുടക ്കം. എന്നാൽ ആദ്യകാലത്ത് ഇവ ശ്രദ്ധയിൽ പെടുകയില്ല.
പാർകിൻസൺസിനുള്ള കാരണങ്ങൾ
തലച്ചോറിൻെറ നാഡീകോ ശങ്ങൾ നശിക്കാൻ തുടങ്ങുന്നതാണ് രോഗത്തിൻെറ പ്രധാന കാരണം. ന്യൂറോണുകൾ നശിക്കുന്നതിലൂടെ രാസ സന്ദേശ വാഹകരായ ഡോ പമിൻെറ അളവ് കുറയുന്നു. ഇതാണ് രോഗലക്ഷണങ്ങൾക്ക് വഴിവെക്കുന്നത്. ആവശ്യത്തിനുള്ള ഡോപമിൻ ഇല്ലെങ്കിൽ ശരീര ചലനങ്ങൾ സാവധാനമാകും. ജനിതക വ്യതിയാനങ്ങളും രോഗത്തിലേക്ക് നയിക്കും. പാരിസ്ഥിതികമായി പല ഘടകങ്ങളും രോഗത്തിനിടയാക്കുമെന്ന് വ്യക്തമായിട്ടുണ്ട്.
ലക്ഷണങ്ങൾ
ഓേരാരുത്തരിലും വ്യത്യസ്തമായ തരത്തിലാണ് രോഗം ലക്ഷണങ്ങൾ കാണിക്കുക. പ്രധാനമായും ശരീരത്തിൻെറ ഒരു ഭാഗത്താണ് രോഗലക്ഷണം കാണുക. അത് അധികരിച്ച് മോശം അവസ്ഥയിെലത്തുകയും ചെയ്യും.
ആദ്യ ലക്ഷണങ്ങൾ ശരീര ഭാഗങ്ങളിലെ വിറയലുകളാണ്. വിശ്രമിക്കുന്ന സമയത്തുപോലും ശരീര ഭാഗങ്ങൾ ചലിച്ചുകൊണ്ടിരിക്കും. ഈ രോഗം മൂലം നടത്തം പതുക്കെയാവുകയും കൂടെക്കൂടെ നടക്കാനാവാത്ത വിധമാവുകയും ചെയ്യും. കസേരയിൽ നിന്ന് എഴുന്നേൽക്കുന്നതു പോലുള്ള ചെറിയ ജോലികൾ പോലും ബുദ്ധിമുട്ടേറിയതാകും. മസിലുകളുടെ മൃദുലത നഷ്ടപ്പെട്ട് പരുക്കനാവുകയും ശരീരം വളയുകയും ചെയ്യും. ചിരിക്കുക, ആടുക, ഇമവെട്ടുക തുടങ്ങിയ പ്രവർത്തികൾ പോലും ബുദ്ധിമുട്ടേറിയതാകും. എഴുതാനും സംസാരിക്കാനും ബുദ്ധിമുട്ട് നേരിടും.
രോഗ പ്രതിരോധത്തിന് എന്തു ചെയ്യാം
പാർകിൻസൺസ് പോലുള്ള രോഗങ്ങൾ വർധിക്കുന്നതിന് പ്രധാന കാരണം ജീവിത ശൈലി തന്നെയാണ്. പ്രത്യേകമായും ഭക്ഷണരീതി. ജങ്ക് ഫുഡുകൾ കൂടുതൽ കഴിക്കുന്നത്, പാക്ഡ് ഭക്ഷണങ്ങൾ, കാർബോണേറ്റഡ് ഡ്രിങ്ക്സ്, വ്യായാമമില്ലായ്മ, ആവശ്യത്തിന് ഉറക്കമില്ലായ്മ, അമിത സമ്മർദം ഇവ ഒരുമിച്ച് നിങ്ങളുടെ തലച്ചോറിൻെറ ആരോഗ്യത്തെ ബാധിക്കുന്നു. ഇത് പല കോശങ്ങളുടെയും നാശത്തിനും അതുവഴി പാർകിൻസൺസ്, അൽഷിമേഴ്സ് പോലുള്ള രോഗങ്ങൾക്ക് ഇടയാക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.