ആഹാരവും ഗ്യാസ്​ട്രോ പ്രശ്​നങ്ങളും

ഇന്നത്തെക്കാലത്ത് പലരെയും അലട്ടുന്ന പ്രശ്‌നം വയറുമായി ബന്ധപ്പെട്ടുണ്ടാകുന്ന അസ്വസ്ഥതകളാണ്. ലോകജനസംഖ്യയില്‍ ഏതാണ്ട് മൂന്നിലൊരാള്‍ ഇത്തരം പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വയറുമായി ബന്ധപ്പെട്ട പ്രശ്​നങ്ങൾക്കും പൈൽസ്​ രോഗത്തിനും ബന്ധമുണ്ടോ, മലബന്ധം ഗ്യാസ്​ട്രോ പ്രശ്​നങ്ങൾക്കിടയാക്കുമോ തുടങ്ങിയ സംശയങ്ങൾക്ക്​ മേയ്ത്ര ഹോസ്പിറ്റലിലെ ഗ്യാസ്‌ട്രോഎന്‍ട്രോളജി വിദഗ്​ധൻ ഡോ. ജാവേദ്.പി മറുപടി നൽകുന്നു. 

ഇന്‍ഫ്‌ളമേറ്ററി ബവല്‍ ഡിസീസ് എന്നത് ഇന്ന്​ സാധാരണയായി മിക്കവരിലും കണ്ടുവരുന്ന ഒരസുഖമാണ്. ഇതിനുള്ള കാരണങ്ങള്‍ എന്തെല്ലാം?
വയറുമായി ബന്ധപ്പെട്ട അസുഖങ്ങളിലൊാണ് ഇന്‍ഫ്‌ളമേറ്ററി ബവല്‍ ഡിസീസ് (ഐ.ബി.ഡി) ആണ്.  ഇത് രണ്ടുവിധത്തിലുണ്ട്. ഇതില്‍ ഒന്നാമത്തേത് വന്‍കുടലിനെ ബാധിക്കുന്ന വന്‍കുടല്‍ പുണ്ണ് അഥവാ അള്‍സറേറ്റീവ്‌കോളൈറ്റിസാണ്. ഇത്​ വന്‍കുടല്‍, മലാശയം എന്നിവയിലെ ഏറ്റവും ആന്തരികമായ ഭാഗത്ത് ദീര്‍ഘകാല വീക്കം, വ്രണം അഥവാ അള്‍സറിന് കാരണമാകുന്നു. രണ്ടാമത്തേത് ദഹനനാളത്തി​​​​​െൻറ ഏത് ഭാഗത്തേയും ബാധിക്കാവുന്ന ക്രോസ്് ഡിസീസാണ്്.  

ഇന്‍ഫ്‌ളമേറ്ററി ബവല്‍ ഡിസീസി​​​​​െൻറ ലക്ഷണങ്ങളും ചികിത്സയും?
വയറിളക്കം(രക്തവും കഫവുംകൂടിയതും രണ്ടാഴ്ചയില്‍കൂടുതല്‍ നീളുതും)വയറുവേദന, വയറുകൊളുത്തിപിടിക്കല്‍, പനി, വിയര്‍പ്പ്, ഭാരക്കുറവ്, സന്ധിവേദന, കണ്ണിന് ചുവപ്പ് നിറമോവേദനയോ അനുഭവപ്പെടുക, മലബന്ധമോ, മലദ്വാരസംബന്ധമായതോ ആയ ലക്ഷണങ്ങളാണ് ഇതിന് പൊതുവെ പ്രകടിപ്പിക്കുന്നത്. 

അള്‍സറേറ്റീവ്‌കോളൈറ്റിസ് ആണ്‌ രോഗനിര്‍ണയമെങ്കിൽ രൂക്ഷമല്ലാത്ത കേസുകള്‍ക്ക് ഗുളിക രൂപത്തിലും സപ്പോസിറ്ററി അല്ലെങ്കില്‍ എനെമ വഴിയും ചികിത്സിക്കാം. കഠിനമായ കേസുകള്‍ക്ക് ഗുളികകളും കുത്തിവെപ്പും അല്ലെങ്കില്‍ കിടത്തി ചികിത്സയും  ആവശ്യമാണ്. ഫുള്‍മിന​​​​െൻറ്​ അല്ലെങ്കില്‍ റിഫ്രാക്ടറി കേസുകള്‍ക്ക് ശസ്ത്രക്രിയ ആവശ്യമായേക്കും.  രോഗനിര്‍ണയം ക്രോസ് ആണെങ്കില്‍ ഗുളിക രൂപത്തിലും കുത്തിവെപ്പ് രൂപത്തിലും രോഗം സങ്കീര്‍ണ്ണമാണെങ്കില്‍ ശസ്ത്രക്രിയ വഴിയും ഇതിനെ ചികിത്സിക്കാവുതാണ്.  ഇന്‍ഫ്‌ളമേറ്ററി ബവല്‍ ഡിസീസിന്റെ കാരണം ജനിതകവും പരിസ്ഥിതി ഘടകങ്ങളുടെയും സങ്കീര്‍ണമായ ഇടപെടല്‍ മൂലമാണ് എന്നാണ് ആധുനിക ശാസ്ത്രത്തിന്റെ വിലയിരുത്തല്‍. ഈ അസുഖങ്ങള്‍ക്കുളള ചികിത്സ രണ്ടുഘട്ടമായിട്ടാണ് നടക്കുന്നത്. ആദ്യഘട്ടത്തില്‍ ഇതിനെ നിയന്ത്രണവിധേയമാക്കുകയും രണ്ടാമത്തെ ഘട്ടത്തില്‍ നിയന്ത്രണവിധേയമായി നിലനിര്‍ത്തിക്കൊണ്ടു പോകുകയും ചെയ്യുന്നു. 

പല ഗ്യാസ്‌ട്രോ പ്രശ്‌നങ്ങള്‍ക്കും കാരണം മലബന്ധമാണെന്ന്​ പറഞ്ഞു കേട്ടിട്ടുണ്ട്. ഇത് ശരിയാണോ? ഇതിനുള്ള പരിഹാരം?
നമ്മുടെ ജീവിതത്തില്‍ സംഭവിക്കു പല ഗ്യാസ്‌ട്രോ പ്രശ്‌നങ്ങള്‍ക്കും കാരണം മലബന്ധമാണെന്ന്​ പറയുന്നത് ശരിയല്ല. അതിനു പല കാരണങ്ങളും ഉണ്ട്. അതില്‍ പ്രധാനപ്പെട്ടത്‌ തെറ്റായ ജീവിതശൈലിയാണ്. ഇന്ന്​ നാം കഴിക്കു ഫാസ്റ്റ് ഫുഡ്, മായം കലര്‍ത്തിയ ഭക്ഷണങ്ങള്‍ എന്നിവ നമ്മെ പല രീതിയിലുള്ള അസുഖങ്ങളിലേക്കും തള്ളിവിടുന്നു. ചിട്ടയോടുകൂടിയ ജീവിതശൈലിയും പതിവായ വ്യായാമവും  നല്ല രീതിയിലുള്ള  ഭക്ഷണക്രമവുമാണ് ഇതിനുള്ള പരിഹാരം. അതായത് ധാരാളം വെള്ളമോ അല്ലെങ്കില്‍ ദ്രാവക രൂപത്തിലുള്ള പാനീയങ്ങളോ കുടിക്കുക. അതിനു പുറമെ നാരുവേരുകള്‍ അടങ്ങിയ പഴങ്ങള്‍, പച്ചക്കറികള്‍ (ചീര, മുരിങ്ങയില) എന്നിവ കഴിക്കുക. ഇത് മലബന്ധത്തെ അകറ്റി നിര്‍ത്തുകയും വയറു സംബന്ധമായ പ്രശ്‌നങ്ങളെ പരിഹരിക്കുകയും ചെയ്യും. 

പൈല്‍സ്‌ രോഗം ഗ്യാസ്‌ട്രോ പ്രശ്‌നം മൂലമാണോ? ഇതിനുള്ള പരിഹാരം
മനുഷ്യശരീരത്തിലെ വിസര്‍ജ്ജനാവയവമായ മലദ്വാരത്തിനു ചുറ്റുമുള്ള രക്തക്കുഴലുകള്‍ തടിക്കുന്ന അവസ്ഥയാണ്‌ പൈല്‍സ്‌ രോഗം. ഇത് സാധാരണയായി ഉളളിലോ പുറത്തോ കാണപ്പെടുന്നു. പൈല്‍സുള്ളവരില്‍ മലത്തിന് മുകളിലായോ അല്ലാതെയോ രക്തം പോവുകയോ അല്ലെങ്കില്‍ മലത്തിന് മുകളിലായി പാടപോലെ കാണപ്പെടുകയും ചെയ്യും. ഇത് പലരെയും ബുദ്ധിമുട്ടിക്കുന്ന അസുഖമാണ്. ഈ രോഗം കേരളത്തില്‍ മുന്‍പുള്ളതിനേക്കാള്‍ പതിന്മടങ്ങാണൊണ് കണക്കുകള്‍ സൂചിപ്പിക്കുന്നു. പൈല്‍സിന് ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള പ്രതിവിധികളുണ്ട്്. ഇതിനു പുറമെ നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നതും ധാരാളം വെള്ളം കുടിക്കുന്നതും പതിവായി വ്യായാമം ചെയ്യുന്നതും മലബന്ധത്തിനും പൈല്‍സിനും ഒരു പരിധിവരെ ശമനമുണ്ടാക്കും. 

നമ്മള്‍ കഴിക്കുന്ന ഭക്ഷണം എത്രമാത്രം ഇത്തരം അസുഖങ്ങള്‍ക്ക് കാരണമാകുന്നുണ്ട്?
നമ്മള്‍ കഴിക്കുന്ന ആഹാരവും കഴിക്കുന്ന രീതിയുമാണ് ഇത്തരം അസുഖങ്ങള്‍ക്ക് ഒരുപരിധിവരെ കാരണമാകുന്നത്. അനാരോഗ്യകരമായ ഭക്ഷണം അതായത് സംസ്‌കരിച്ച ഭക്ഷണങ്ങള്‍, അമിത എണ്ണയും കൊഴുപ്പും മസാലയും, അജിനോമോട്ടായും കൃത്രിമ നിറങ്ങളും പോലുള്ള ദോഷകാരികളായ ഘടകങ്ങള്‍, വറുത്തതും പൊരിച്ചതുമായ മാംസം, കഫീ​​​​​െൻറയും മദ്യത്തി​​​​​െൻറയും അമിത ഉപയോഗം, എന്നിവയൊക്കെ കുടലി​​​​​െൻറ ആരോഗ്യം ക്ഷയിപ്പിക്കാം. അതോടൊപ്പം ദഹനവ്യവസ്ഥയെയും ബാധിക്കുന്നു. കൃത്യസമയത്ത് ഭക്ഷണം കഴിക്കാതിരിക്കുന്നതും കഴിക്കുമ്പോള്‍ വാരിവലിച്ചു കഴിക്കുന്ന ശീലവും ദഹനവ്യവസ്ഥക്ക്​ അമിതായാസമുണ്ടാക്കും. 

 

Tags:    
News Summary - Is Gastro Problem Cause Piles - Health News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.