ഹൃദയം കവരുന്ന ഭക്ഷണവും വ്യായാമവും

മനുഷ്യ​​ൻ്റെ ഹൃദയത്തിൻ്റെ​ ആരോഗ്യത്തെ നിര്‍ണയിക്കുന്നത് പല ഘടകങ്ങളാണ്. ഭക്ഷണം, വ്യായാമം, മനസ്സ് ഇവ മൂന്നും നമ്മുട െ ഹൃദയത്തെ എങ്ങനെ സ്വാധീനിക്കും എന്നതാണ് ഈ കുറിപ്പ്. സന്തുലിതമായ ഭക്ഷണശീലമാണ് ഹൃദയാരോഗ്യത്തിന് ഏറ്റവും ഉത്തമ ം. അല്ലാത്തവര്‍ക്ക് മധ്യവയസ്സ് എത്തുന്നതോടെ ഭക്ഷണ ശൈലി തന്നെ മാറ്റേണ്ടി വരും. രുചിയും ഗുണവുമായി യാതൊരു ബന്ധവു മില്ലെന്ന് അപ്പോഴാണ് നാം മനസ്സിലാക്കുക. രുചിയുടെ കാര്യത്തില്‍ മുന്‍പന്തിയിലായതിനാല്‍ എല്ലാവര്‍ക്കും ഇഷ്ട്ട ം മാംസഭക്ഷണവും വറുത്തതും പൊരിച്ചതും ഉപ്പുള്ളതും കൊഴുപ്പുള്ളതുമൊക്കെയാണ്. എന്നാല്‍ ഇത്തരം രുചികള്‍ക്കു പുറകേ മാത്രം പോയാല്‍ കൊളസ്‌ട്രോള്‍ നിങ്ങളെ അലട്ടാന്‍ തുടങ്ങും. മാംസാഹാരം ശീലിച്ചവര്‍ പതിയെ ഭക്ഷണത്തില്‍ പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും ഏറെ പ്രാധാന്യം നല്‍കി സമീകൃതാഹാര രീതി ശീലിച്ചാല്‍ ഹൃദ്രോഗത്തില്‍ നിന്നും രക്ഷനേടന്‍ സഹായിക്കും.

വയസ്സായി ഇനി വിശ്രമിക്കാം എന്നോര്‍ക്കുമ്പോള്‍ ശ്രദ്ധിക്കുക മന്ദീഭവിക്കുന്നത് ഹൃദയത്തി​​െൻറ പ്രവര്‍ത്തനങ്ങൾ കൂടിയാണ്. യാതൊരു പണിയുമെടുക്കാതെ ശരീരത്തെ രോഗങ്ങളിലേക്ക് തള്ളി വിടുന്നതില്‍ നിന്നും രക്ഷനേടാന്‍ ദിവസവും അരമണിക്കൂറെങ്കിലും നടത്തം ശീലമാക്കാം. അല്ലാത്തപക്ഷം ശരീരത്തിന് യാതൊരുവിധ അനക്കവുമില്ലാതെ ഹൃദയത്തില്‍ രക്തചംക്രമണത്തിന്റെ വേഗം കുറയുന്നു. പ്രതിരോധശക്തി കുറഞ്ഞ് പെട്ടന്നുതന്നെ വയസ്സാകും. രാവിലെ അഞ്ച് മുതല്‍ ഏഴ് വരെ നടക്കുന്നതാണ് ഏറ്റവും ഗുണകരം. ശരീര പേശികള്‍ക്കും സന്ധികള്‍ക്കും വ്യായാമം ഗുണം ചെയ്യുന്നു. ശ്വസനശേഷി മെച്ചപ്പെടുകയും ഹൃദയത്തിന് ആരോഗ്യവും ആയുസ്സും കൂടുകയും ചെയ്യും.

വാര്‍ധക്യം നിശ്ചയിക്കുന്നത് ശരീരത്തെക്കാള്‍ കൂടുതല്‍ ഓരോരുത്തരുടെയും മനസ്സാണ്. മനസ്സ് സജീവപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിലൂടെ ശരീരവും ചെറുപ്പമാകും കൂടെ ഹൃദയവും. ഹൃദയം എപ്പോഴും ആവശ്യപ്പെടുന്ന ഒരുകാര്യം ബി.പിയും കൊളസ്‌ട്രോളും സാധാരണ ഗതിയില്‍ നിയന്തിച്ചു നിര്‍ത്തുക എന്നതാണ്. അത് നമ്മള്‍ അനുസരിച്ചേ മതിയാവൂ. ഒപ്പം ഹൃദയത്തെ സ്‌നേഹിക്കുന്ന പ്രമേഹരോഗികള്‍ ഭക്ഷണത്തിന് മുമ്പുള്ള രക്തത്തിലെ പഞ്ചസാരനില 100 ല്‍ താഴെ കൊണ്ടുവരാന്‍ ശ്രമിക്കുകയും വേണം.​

Tags:    
News Summary - FOOD and heart health-Health

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.