പുണെ: ബ്രിട്ടനിലെ ഓക്സ്ഫഡ് സർവകലാശാല വികസിപ്പിക്കുന്ന കോവിഡ് വാക്സിൻ ഒക് ടോബറിൽ ഇന്ത്യൻ വിപണിയിലിറക്കാൻ പദ്ധതിയുണ്ടെന്ന് ലോകത്തെ ഏറ്റവും വലിയ വാക് സിൻ നിർമാതാക്കളായ പുണെയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ട്. കഴിഞ്ഞ 23ന് തുടങ്ങിയ മനുഷ്യ രിലെ പരിശോധന െസപ്റ്റംബറിൽ അവസാനിക്കും. ഇതിനുമുമ്പ്, മൂന്നാഴ്ചക്കകം വാക്സിൻ നി ർമാണം തുടങ്ങി ട്രയൽ വിജയകരമായാലുടൻ ആവശ്യത്തിന് ഡോസ് ലഭ്യമാക്കാനാണ് സീറം ഇൻസ്റ്റിറ്റ്യൂട്ടിെൻറ പദ്ധതി.
ഡോസിന് 1000 രൂപയായിരിക്കും ഇന്ത്യയിൽ വില. പ്രതിമാസം 50 ലക്ഷം ഡോസ് വീതം ആറുമാസം ഉൽപാദിപ്പിക്കാൻ കഴിയും. ഇന്ത്യയിലും വാക്സിെൻറ ക്ലിനിക്കൽ ട്രയൽ മേയിൽ തുടങ്ങും. കോവിഡ് വാക്സിനുമേൽ പേറ്റൻറ് എടുക്കില്ലെന്നും രാജ്യത്തും പുറത്തും എല്ലാവർക്കും ഉൽപാദിപ്പിക്കാനും വിൽക്കാനും അനുവദിക്കുമെന്നും സീറം ഇൻസ്റ്റിറ്റ്യൂട്ട് സി.ഇ.ഒ ആദർ പൂനവാല പറഞ്ഞു.
ഏഴ് ആഗോള ഇൻസ്റ്റിറ്റ്യൂട്ടുകൾക്കൊപ്പം സീറം ഇൻസ്റ്റിറ്റ്യൂട്ടും ഓക്സ്ഫഡിെൻറ കോവിഡ് വാക്സിൻ നിർമാണത്തിൽ പങ്കാളിയാണ്. ഓക്സ്ഫഡിലെ ഗവേഷകൻ ഡോ. ഹില്ലുമായി ബന്ധപ്പെട്ടെന്നും രണ്ടുമൂന്നാഴ്ചക്കകം വാക്സിൻ നിർമാണം തുടങ്ങാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും ആദർ പൂനവാല പറഞ്ഞു.
മലേറിയ വാക്സിൻ പദ്ധതിയിൽ ഒാക്സ്ഫഡിലെ ശാസ്ത്രജ്ഞർ സീറം ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചിരുന്നു. 165 രാജ്യങ്ങളിൽ 20ഓളം വാക്സിനുകളാണ് ഏറ്റവും വില കുറച്ച് സീറം ഇൻസ്റ്റിറ്റ്യൂട്ട് വിതരണം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.