കൊറോണ വൈറസ്: മരണം 1100 കടന്നു, ഇന്നലെ മരിച്ചത് 97 പേർ

ബെയ്ജിങ്: കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിൽ ചൊവ്വാഴ്ച മരിച്ചത് 97 പേർ. ഇതോടെ, വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1113 ആയി. കൊറോണ ബാധിതരുടെ എണ്ണം ചൈനയിൽ 44,653 ആയി. ചൊവ്വാഴ്ച 2015 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ജനുവരി 30ന് ശേഷമുള്ള ഏറ്റവും കുറവ് സ്ഥിരീകരണമാണ് ചൊവ്വാഴ്ചയുണ്ടായതെന്നത് ആശ്വാസം പകരുന്നുണ്ട്.

വരുന്ന ഏപ്രിൽ മാസത്തോടെ കൊറോണ കേസുകൾ മുഴുവനായി നിയന്ത്രിക്കാനാകുമെന്നാണ് ചൈനയിലെ ആരോഗ്യവിദഗ്ധർ പറയുന്നത്. അസുഖബാധിതരുടെ എണ്ണത്തിലുണ്ടാകുന്ന കുറവ് നല്ല സൂചനയാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.

ലോകാരോഗ്യ സംഘടന കൊറോണ വൈറസിന് ഒൗദ്യോഗിക നാമകരണം നൽകി. 'കൊവിഡ് 19' എന്നാണ് പേര് നൽകിയിരിക്കുന്നത്. ജനീവയിൽ ചേർന്ന ലോകാരോഗ്യ സംഘടനയുടെ യോഗം സ്ഥിതിഗതികൾ വിലയിരുത്തി.

Tags:    
News Summary - coronavirus, bringing toll to more than 1,100

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.