വായു മലിനീകരണം ഡിമെൻഷ്യ സാധ്യത വർധിപ്പിക്കുമെന്ന് യു.കെ ഗവേഷകർ

ലണ്ടൻ: വായു മലിനീകരണം മേധക്ഷയ(ഡിമൻഷ്യ)സാധ്യത വർധിപ്പിക്കുമെന്ന് ബ്രിട്ടനിലെ ഗവേഷകർ. തുടർന്ന് വായുമലിനീകരണം പ്രായമായവരിൽ ഡിമെൻഷ്യ സാധ്യത വർധിപ്പിക്കുമെന്ന നിഗമനവും 291 പേജ് വരുന്ന പഠനറിപ്പോർട്ടിലുണ്ട്. വായുമലിനീകരണം ദീർഘകാലം മസ്തിഷ്കത്തിലുണ്ടാക്കുന്ന ആഘാതങ്ങളെ കുറിച്ചുള്ള 70 ഗവേഷണങ്ങൾ വിലയിരുത്തിയാണ് യു.കെ ഗവേഷകർ പഠനം പ്രസിദ്ധീകരിച്ചത്.

വായുമലിനീകരണം വഴി മാരകമായ വിഷവസ്തുക്കൾ രക്തത്തിൽ കലരുകയും പിന്നീട് തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുകയും ചെയ്യുന്നതു മൂലമാണിതെന്ന് സംഭവിക്കുന്നത്. യു.കെയിൽ ഏകദേശം 850,000 ഡിമെൻഷ്യ രോഗികളുണ്ട്. വായു മലിനീകരണം ഹൃദ്രോഗ സാധ്യത വർധിപ്പിക്കുമെന്നതിനും തെളിവുകൾ ലഭിച്ചിട്ടുണ്ട്.

വിഷമയമായ വായു ശ്വസിക്കുന്നത് രക്തക്കുഴലുകളെ ബാധിക്കുന്നു. ഇത് രക്തം കട്ടപിടിക്കൽ, ക്രമരഹിതമായ ഹൃദയമിടിപ്പ്, ഹൃദയാഘാതം എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നുവെന്ന് ബ്രിട്ടീഷ് ഹാർട്ട് ഫൗണ്ടേഷൻ ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - air pollution 'likely' to increase risk of dementia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.