കുഞ്ഞിന് തീരെ വിശപ്പില്ല ഡോക്ടർ

‘കുഞ്ഞിന് തീരെ വിശപ്പില്ല ഡോക്ടർ...എന്തു കൊടുത്താലും വേണ്ട...’ പൊതുവെ ശിശുരോഗവിദഗ്ധർ മാതാപിതാക്കളിൽനിന്ന് പതിവായി കേൾക്കുന്ന പരിഭവമാണിത്. വേണ്ടത്ര ഭക്ഷണം കഴിക്കുന്നില്ല...ചില ഭക്ഷണങ്ങൾ കഴിക്കാൻ കൂട്ടാക്കുന്നില്ല...പാൽ കുടിക്കുന്നില്ല തുടങ്ങിയ പരാതികളും പതിവാണ്.

എന്നാൽ, എന്താണ് യാഥാർഥ്യം?
ഒരു മുതിർന്ന വ്യക്തി കഴിക്കുന്ന ഭക്ഷണത്തിെൻറ ചെറിയൊരളവ് മാത്രമാണ് കുഞ്ഞ് കഴിക്കുക. സ്​നേഹക്കൂടുതൽ കൊണ്ടും കുഞ്ഞ് വേഗം വളരണം എന്ന ആഗ്രഹം കൊണ്ടും വീട്ടിലുള്ളവർ കൂടുതൽ ഭക്ഷണം നൽകാൻ ശ്രമിക്കുന്നു. ഫലമോ കുഞ്ഞിന് ഭക്ഷണംകഴിക്കൽ ഒരു പീഡനമായി അനുഭവപ്പെടുകയും ക്രമേണ വിരക്തി രൂപപ്പെട്ട് ആഹാരസാധനങ്ങൾ കാണുമ്പോൾ തന്നെ മുഖം തിരിക്കുന്ന അവസ്​ഥയും വന്നുചേരുന്നു.

കൂടാതെ വിശപ്പ് ഇല്ലാതാക്കുന്ന ബേക്കറി പലഹാരങ്ങളും എണ്ണയിൽ വറുത്ത· ഭക്ഷണവസ്​തുക്കളും ചോക്ലേറ്റ് പോലുള്ള മിഠായികളും ഐസ്​ക്രീമുമെല്ലാം ഇടനേരത്ത·് നൽകിയ ശേഷമാണ് കുഞ്ഞ് ഭക്ഷണ സമയത്ത·് അത് കഴിക്കുന്നില്ലെന്ന് പരാതിപ്പെടുന്നത്. കുട്ടികൾക്ക് ചായയും കാപ്പിയും നൽകുന്നതും അവരുടെ വിശപ്പ് കുറക്കാൻ ഇടയാക്കും.

ഒരു ഭക്ഷണം കുഞ്ഞിന് ഇഷ്ടപ്പെടാൻ പത്ത·് തവണയെങ്കിലും നൽകിനോകേണ്ടിവരുമെന്നും ഒന്നോ രണ്ടോ തവണ കഴിക്കാൻ വിസമ്മതിച്ചതിെൻറ പേരിൽ ഏതെങ്കിലും ഭക്ഷണം കൊടുക്കാതിരിക്കരുതെന്നും വിദഗ്ധർ പറയുന്നു. നന്നായി കളിക്കുന്ന കുട്ടികളാണ് നന്നായി ഭക്ഷണം കഴിക്കുക. കുട്ടികളുടെ വ്യായാമം അവരുടെ കളികളിലൂടെയാണ് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ ടി.വിയുടെ മുന്നിലോ കമ്പ്യൂട്ടറിെൻറ മുന്നിലോ ചടഞ്ഞുകൂടിയിരിക്കാതെ കുട്ടികളെ കളിക്കാൻ വിടുക. അവർ ആവശ്യത്തിന് ഭക്ഷണം കഴിച്ചുകൊള്ളും.

ഭക്ഷണശീലം രൂപപ്പെടുന്നത്
ഒരു വ്യക്തിയുടെ ആരോഗ്യം പ്രധാനമായും അയാളുടെ ഭക്ഷണത്തെയും ഭക്ഷണം അയാളുടെ ഭക്ഷണശീലത്തെയും ആശ്രയിച്ചാണിരിക്കുന്നത്. ഒരാൾ ഭക്ഷണശീലം ആർജിക്കുന്നതാകട്ടെ കുട്ടിക്കാലത്ത·് ലഭിക്കുന്ന ആഹാരവസ്​തുക്കൾ വഴി രൂപപ്പെടുന്ന ഇഷ്ടങ്ങളിൽനിന്നുമാണ്. ഓരോ കുടുംബവും തുടർന്നു വരുന്ന ജീവിതരീതിയാണ് കുട്ടിപ്രായം മുതലേ ഒരാളുടെ ഭക്ഷണശീലത്തെരൂപപ്പെടുത്തുന്നത്. ഇതാകട്ടെ മാതാപിതാക്കളുടെ ശിക്ഷണത്തിൽനിന്നും മാതൃകകളിൽനിന്നും ലഭിക്കുന്നതും. അതുകൊണ്ട് നാം നൽകുന്ന ഭക്ഷണം നമ്മുടെ കുഞ്ഞുങ്ങളുടെ തൽക്കാലത്തെ· ആരോഗ്യം മാത്രമല്ല ജീവിതകാലം മുഴുവനുമുള്ള ആരോഗ്യകരമായ ജീവിതത്തെ·തന്നെ സ്വാധീനിക്കുന്നു എന്ന് ചുരുക്കം.

മധുരവും കൊഴുപ്പും കുറഞ്ഞ ആരോഗ്യദായകമായ ആഹാരപദാർഥങ്ങളാണ് വീട്ടിൽ ഉണ്ടാക്കുന്നതെങ്കിൽ കുട്ടികളും അവ ശീലിക്കും. മറിച്ച് വറുത്തതും പൊരിച്ചതുമായ വിഭവങ്ങളും രുചിമാത്രം മുൻനിർത്തി ബേക്കറിയിൽ നിർമിക്കുന്ന മൈദയും പഞ്ചസാരയും കൃത്രിമ നിറങ്ങളും പ്രിസർവേറ്റിവ്സും ചേർന്ന ടിന്നിലടച്ചതും പാക്ക്ചെയ്തതുമായ വിഭവങ്ങളാണ് തീൻമേശയിൽ പതിവെങ്കിൽ കുഞ്ഞുങ്ങൾ അത്തരം വസ്​തുക്കളോട് ആഭിമുഖ്യമുള്ള ഭക്ഷണശീലത്തിെൻറ ഉടമയാവുന്നു.

നല്ല ഭക്ഷണം എന്നാൽ, വിലകൂടിയതോ രുചിയേറിയതോ അല്ല. കഴിക്കുന്ന വ്യക്തിക്ക് ആരോഗ്യം പ്രദാനം ചെയ്യുന്നതും അതേസമയം രോഗങ്ങൾ സമ്മാനിക്കാത്തതുമായിരിക്കണം. രോഗപ്രതിരോധശേഷി നൽകുന്നതും ആഹാരത്തിെൻറ ധർമമാണ്. കുട്ടികളിൽ ഇന്ന് കാണുന്ന വലിയൊരു ശതമാനം രോഗങ്ങളും അവരുടെ ഭക്ഷണങ്ങൾ സമ്മാനിക്കുന്നതാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇക്കാര്യങ്ങളെല്ലാം പരിഗണിക്കുമ്പോൾ കുഞ്ഞുങ്ങൾക്ക് നാം നൽകുന്ന ആഹാര·ിെൻറ കാര്യത്തിൽ അതീവശ്രദ്ധ പുലർത്തേണ്ടിയിരിക്കുന്നു.
കുഞ്ഞുങ്ങളുടെ ദഹനശേഷി, വളർച്ചക്കാവശ്യമായ പോഷകങ്ങൾ, ശുചിത്വം എന്നിവ പരിഗണിച്ചായിരിക്കണം അവർക്കുള്ള ഭക്ഷണങ്ങൾ തെരഞ്ഞെടുക്കേണ്ടത്.

ജനിക്കുമ്പോൾ ഒരു കുഞ്ഞിെൻറ തലച്ചോറിെൻറ തൂക്കം 350 ഗ്രാം മാത്രമാണ്. എന്നാൽ, രണ്ട് വർഷംകൊണ്ട് ഇത് 1200 ഗ്രാമായി വർധിക്കുന്നു. മുതിർന്ന ഒരു വ്യക്തിയുടെ തലച്ചോറിെൻറ തൂക്കം 1,400 ഗ്രാമാണെന്ന് ഓർക്കുക. ഇതിൽ നിന്നുതന്നെ ഒരുവ്യക്തിയുടെ ബുദ്ധിയുടെയോ ആരോഗ്യത്തിെൻറയോ അടിത്തറ രണ്ടുവയസ്സുവരെയുള്ള കാലഘട്ട·ിൽ രൂപപ്പെടുന്നുവെന്ന് കരുതാം. ഈ സമയത്ത·് നാം നൽകുന്ന ഭക്ഷണമാണ് ഒരു കുഞ്ഞിെൻറ ആരോഗ്യത്തെ· നിർണയിക്കുന്നത്. 100 ശതമാനവും പ്രോട്ടീൻ ഉപയോഗിച്ച് രൂപപ്പെടുന്ന തലച്ചോറിെൻറ വളർച്ചക്ക് വലിയതോതിൽ പ്രോട്ടീൻ ആവശ്യമാണ്.

ലോകാരോഗ്യ സംഘടനയടക്കമുള്ള ലോകത്തുള്ള ഭൂരിപക്ഷം ആരോഗ്യവിദഗ്ധരും കുഞ്ഞുങ്ങൾക്ക് നാലുമാസംവരെ മുലപ്പാൽ അല്ലാതെ മറ്റൊന്നും നൽകരുതെന്ന പക്ഷക്കാരാണ്. ആരോഗ്യമുള്ള അമ്മ നൽകുന്ന ശുചിത്വത്തോടുകൂടിയ മുലപ്പാൽ ഒരു കുഞ്ഞിന് പ്രകൃതി നിശ്ചയിച്ചിട്ടുള്ള സമീകൃത ആഹാരമാണ്. ഇങ്ങനെ ആവശ്യത്തിന് മുലപ്പാൽമാത്രം കുടിച്ചുവളരുന്ന ശിശുക്കൾ നാലുമാസംകൊണ്ട് ആവശ്യത്തിന് തൂക്കവും വളർച്ചയും നേടുന്നതായി പഠനങ്ങൾ തെളിയിക്കുന്നു.

പണ്ടുകാലത്ത·് നമ്മുടെ നാട്ടിൽ രണ്ടോ മൂന്നോ വയസ്സുവരെ കുട്ടികൾ മുലപ്പാൽ കുടിച്ചു വളർന്നിരുന്നു. രാജകൊട്ടാരങ്ങളിലെ കുഞ്ഞുങ്ങളെ മുലയൂട്ടാൻ അതേപ്രായ·ിലുള്ള കുട്ടികളുള്ള അമ്മമാരെ പോഷകാഹാരങ്ങളും സുഖസൗകര്യങ്ങളും നൽകി അവിടെ താമസിപ്പിച്ചിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നു. ഇതിൽനിന്നെല്ലാം മുലപ്പാലിെൻറ പ്രാധാന്യം നാം പുരാതന കാലം മുതലേ മനസ്സിലാക്കിയിരുന്നു എന്ന് ചുരുക്കം. എന്നാൽ, വൈദ്യശാസ്​ത്രവും വ്യക്തികളുടെ വിദ്യാഭ്യാസവും ഉയർച്ച പ്രാപിച്ച ആധുനിക കാലഘട്ടത്തിലാവട്ടെ എല്ലാവരും ടിൻഫുഡിെൻറയും കൃത്രിമ ശിശു ആഹാരങ്ങളുടെയും പിറകെപോയി രോഗങ്ങൾ ക്ഷണിച്ചുവരുത്തുന്നു.

2005 ൽ അമേരിക്കയിലെ കൃഷിവകുപ്പും ആരോഗ്യവകുപ്പും ചേർന്ന് നടത്തിയ പഠനത്തിെൻറ അടിസ്​ഥാന·ിൽ കുട്ടികൾക്കുള്ള പോഷകാഹാരങ്ങൾ നിർണയിച്ചിട്ടുണ്ട്. പൂരിതകൊഴുപ്പ്, കൊളസ്​ട്രോൾ, ഉപ്പ്, പഞ്ചസാര എന്നിവയടങ്ങിയ ഭക്ഷ്യവസ്​തുക്കളുടെ ഉപയോഗം പരമാവധി കുറക്കണമെന്നാണ് ഇതിൽ പറയുന്ന പ്രധാനകാര്യങ്ങൾ. മറിച്ച് പഴങ്ങൾ, പച്ചക്കറികൾ, കൊഴുപ്പ് നീക്കിയ പാൽ, മത്സ്യം, പയർവർഗങ്ങൾ, അണ്ടിപ്പരിപ്പ്, തവിടോടുകൂടിയ ധാന്യങ്ങൾ, മിതമായ അളവിൽ കൊഴുപ്പുകുറഞ്ഞ മാംസം, മുട്ട എന്നിവ കുട്ടികൾക്കുള്ള വിഭവങ്ങളിൽ ഉൾപ്പെടുത്തണമെന്ന് നിർദേശിക്കുന്നു.

വറുത്തതും പൊരിച്ചതുമായ പലഹാരങ്ങളും എണ്ണ കൂടുതൽ അടങ്ങിയ ബിരിയാണിപോലുള്ള ഭക്ഷണങ്ങളും പതിവായി കഴിക്കുന്ന കുട്ടികൾ പൊണ്ണത്തടിയന്മാരായി മാറാനുള്ള സാധ്യതയേറെയാണ്. നിറങ്ങൾ ചേർത്ത· കോളകളും അജിനാമോട്ടോ പോലുള്ള രുചിദായകങ്ങളും  ആരോഗ്യത്തിന് ഹാനികരമായതുമായ രാസവസ്​തുക്കൾ അടങ്ങിയ ചിപ്സുകളും കുട്ടികളെ പൊണ്ണത്തടിയന്മാരും രോഗികളുമാക്കും. എണ്ണയിൽ പാകം ചെയ്യുന്ന ആഹാരവസ്​തുക്കൾക്ക് പകരം ആവിയിൽ വേവിച്ച ഭക്ഷണങ്ങൾക്ക് പ്രാധാന്യം നൽകണം. ഉപ്പ്, പഞ്ചസാര എന്നിവയുടെ അളവ് പരമാവധി കുറച്ച് മത്സ്യമാംസങ്ങളേക്കാൾ പച്ചക്കറികൾ ഉൾപ്പെട്ട ഭക്ഷണമാണ് ആരോഗ്യദായകം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.