ജാഗ്രത... നിപ മാത്രമല്ല

17 മ​ര​ണ​ങ്ങ​ൾ​ക്ക്​ കാ​ര​ണ​മാ​യി ഭീ​തി​വി​ത​ച്ച നി​പ വൈ​റ​സ്​ ഒ​ടു​വി​ൽ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​കു​ന്നു. എ​ന്നാ​ൽ, ആ​ശ്വ​സി​ക്കാ​ൻ വ​ര​െ​ട്ട, ഡ​ങ്കി​യും എ​ലി​പ്പ​നി​യും ഉ​ൾ​പ്പെ​ടെ പ​ക​ർ​ച്ച​പ്പ​നി​ക​ളു​ടെ പി​ടി​യി​ല​മ​രു​ക​യാ​ണ്​ കേ​ര​ളം. സം​സ്​​ഥാ​ന​ത്തി​െ​ൻ​റ വി​വി​ധ ഭാ​ഗ​ങ്ങ​ള​ിൽ പ​നി ഭീ​ഷ​ണി തു​റി​ച്ചു​നോ​ക്കു​ന്നു. ​േമയ്​ മു​ത​ൽ ആ​ഗ​സ്​​റ്റ്​ വ​രെ​യാ​ണ്​ സം​സ്​​ഥാ​ന​ത്ത്​ പ​ക​ർ​ച്ച​പ്പ​നി​ക​ളു​ടെ ‘സീ​സ​ൺ’. ഇൗ ​വ​ർ​ഷം ഇ​തി​ന​കം (​േമയ്​ 31) 11.61 ല​ക്ഷം പേ​ർ ​രോ​ഗ​ബാ​ധി​ത​രാ​യി. 57 പേ​രു​ടെ ജീ​വ​ൻ അ​പ​ഹ​രി​ക്ക​പ്പെ​ട്ടു. ക​ഴി​ഞ്ഞ വ​ർ​ഷ​മി​ത്​ 39.09 ല​ക്ഷ​മാ​യി​രു​ന്നു. മ​ര​ണം 378ഉം ​അ​നൗ​ദ്യോ​ഗി​ക​മാ​യി ഇ​തി​ലും കൂ​ടും ക​ണ​ക്കു​ക​ൾ.
പ​ക്ഷേ, ശ്ര​ദ്ധി​ച്ചാ​ൽ പ​ക​ർ​ച്ച​പ്പ​നി​ക​ളെ മാ​റ്റി​നി​ർ​ത്താം ഇ​തു​പ​ക​രു​ന്ന വ​ഴി, ല​ക്ഷ​ണ​ങ്ങ​ൾ, ചി​കി​ത്സ, പ്ര​തി​രോ​ധ​മാ​ർ​ഗ​ങ്ങ​ൾ  എ​ന്നി​വ​യെ​ക്കു​റി​ച്ച്​ ആ​രോ​ഗ്യ​വി​ദ​ഗ്​​ധ​രി​ൽ​നി​ന്ന്​ ത​യാ​റാ​ക്കി​യ ‘Health Tips’ ഇ​താ...

പ​ക​ർ​ച്ച​പ്പ​നി കൂ​ടു​ത​ൽ വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ എ​ന്തു​കൊ​ണ്ട്​?
സം​സ്​​ഥാ​ന​ത്ത്​ പ​ക​ർ​ച്ച​പ്പ​നി ദു​രി​തം കൂ​ടു​ത​ൽ വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ൽ
ഭൂ​വി​സ്​​തൃ​തി​യി​ലും ജ​ന​സം​ഖ്യാ​നു​പാ​ത​ത്തി​ലും മ​ല​ബാ​റി​നോ​ട്​ തു​ല്ല്യ​മാ​ണെ​ങ്കി​ലും ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​ള്ള സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ൾ പ​കു​തി​യി​ല​ധി​കം തി​രു​വ​ന​ന്ത​പു​രം മു​ത​ൽ തൃ​ശൂ​ർ വ​രെ​യു​ള്ള ജി​ല്ല​ക​ളി​ൽ.

ഡെങ്കിപ്പനി (ബ്രെയ്ക്ക്‌ ബോണ്‍ ഫീവര്‍)

പകരുന്ന വഴി: രോഗകാരിയായ ഡെങ്കി വൈറസുകള്‍ ഈഡിസ് ഈജിപ്റ്റി കൊതുകുകള്‍ വഴി മനുഷ്യരിലേക്കെത്തുന്നു. 
●ലക്ഷണങ്ങള്‍: അസഹനീയമായ തണുപ്പും വിറയലോടും കൂടിയ പനി, അസ്ഥികള്‍ നുറുങ്ങുന്നതുപോലുള്ള വേദന, തലവേദന, പേശിവേദന, വിശപ്പില്ലായ്മ, മനം പുരട്ടല്‍, ഛര്‍ദി, കടുത്ത ക്ഷീണം, തൊണ്ടവേദന, ചുമ, കണ്ണിനു പുറകില്‍ വേദന, രക്തത്തിലെ പ്ലേറ്റ്ലറ്റുകളുടെ അളവ് പെട്ടന്ന് കുറയുക. രോഗി ഗുരുതരാവസ്ഥയിലെത്തുമ്പോള്‍ പ്ലേറ്റ്​ലറ്റുകളുടെ എണ്ണത്തില്‍ വരുന്ന സാരമായ കുറവുമൂലം മൂക്ക്, മലദ്വാരം തുടങ്ങിയവയില്‍നിന്ന് രക്തസ്രാവമുണ്ടാകുകയോ ത്വക്കിനടിയിലും കണ്ണിനുള്ളിലും രക്തം കിനിഞ്ഞ് കട്ടപിടിക്കുകയോ ചെയ്യും.
●ചികിത്സ: ലക്ഷണം കണ്ടാല്‍ ധാരാളം വെള്ളം  കുടിക്കണം. അടിയന്തരമായി ആശുപത്രിയില്‍ ചികിത്സ തേടണം.
●പ്രതിരോധ മാര്‍ഗങ്ങള്‍: വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.  വെള്ളം കെട്ടിനില്‍ക്കുന്ന അവസ്ഥ പൂര്‍ണമായും ഒഴിവാക്കണം. വീടിനു ചുറ്റുമുള്ള ചിരട്ട, ടിന്‍ തുടങ്ങിയ സാധനങ്ങളില്‍ വെള്ളം കെട്ടിക്കിടക്കാതെ കമഴ്ത്തിയിടാന്‍ ശ്രദ്ധിക്കുക. ഡെങ്കിപ്പനി ബാധിച്ചയാളെ കൊതുകുവലക്കുള്ളില്‍ മാത്രം കിടത്തുക. 

എച്ച് 1 എൻ 1 (‘സ്വിൻ ഫ്ലൂ’, പന്നിപ്പനി)

ഇൻഫ്ലുവൻസ –എ (എച്ച്1 എൻ1) എന്ന വൈറസാണ് രോഗാണു. പന്നികളിൽ കാണപ്പെട്ടിരുന്ന ശ്വാസ​േകാശ രോഗമാണിത്. കാലക്രമേണ പന്നിയിൽനിന്നും വൈറസ് മനുഷ്യരിലെത്തി. തുമ്മലിലൂടെയും ചുമയിലൂടെയുമാണ് ഒരു രോഗിയില്‍നിന്നും മറ്റുള്ളവരിലേക്ക്  പകരുക.
●ലക്ഷണങ്ങള്‍: കടുത്ത പനിയോടൊപ്പം ചുമയും ശ്വാസതടസ്സവും. തൊണ്ടവേദന, ശരീരവേദന, തലവേദന, അതിസാരം, ഛർദി, വിറയൽ തുടങ്ങിയവ മറ്റു ലക്ഷണങ്ങളും. 
●ചികിത്സ: പനിയോ ചുമയോ ശ്വാസതടസ്സമോ കുറയാതിരിക്കുകയാണെങ്കിൽ ഏറെ വൈകാതെ വൈദ്യസഹായം തേടണം. ‘ഒസൾട്ടാമിവിർ’ എന്ന മരുന്ന് എല്ലാ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും ലഭ്യമാണ്. 
●പ്രതിരോധ മാര്‍ഗങ്ങള്‍: പൊതു സ്ഥലങ്ങളില്‍ പരമാവധി മാസ്ക് ധരിക്കുകയോ ടവ്വല്‍ ഉപയോഗിച്ച് മുഖം പൊത്തുകയോ ചെയ്യുക. കൈകള്‍ ഇടക്കിടെ സോപ്പും വെള്ളവും ഒഴിച്ച് കഴുകുക. ജലദോഷപ്പനി വരുമ്പോള്‍ പോലും ജോലിക്കോ സ്‌കൂളിലോ പോകാതിരിക്കുക, ചൂടുള്ള പാനീയങ്ങള്‍ നിരന്തരം കുടിക്കുക. ഗര്‍ഭിണികളും പ്രമേഹം, ഹൃദ്രോഗം, ബി.പി, കരള്‍, വൃക്കരോഗം, ആസ്ത്്മ തുടങ്ങിയ രോഗങ്ങളുള്ളവരും പ്രത്യേക ശ്രദ്ധ പുലര്‍ത്തണം.

എലിപ്പനി (വീല്‍സ് ഡിസിസ്)

ലെപ്‌റ്റോസ്‌പൈറ എന്ന സ്​പൈറോകീറ്റ്‌സ് വിഭാഗത്തില്‍പ്പെട്ട ബാക്ടീരിയയാണ് രോഗകാരി. പ്രധാനമായും എലികള്‍ വഴിയാണ്  രോഗം പകരുന്നത്. എലിയെ കൂടാതെ അണ്ണാന്‍, മരപ്പട്ടി, പൂച്ച, പട്ടി, കന്നുകാലികള്‍  തുടങ്ങിയവയും രോഗാണുവാഹകരാണ്. ഇവയുടെ മൂത്രം കലര്‍ന്ന വെള്ളമോ മണ്ണോ മറ്റ് വസ്തുക്കളോ വഴിയുള്ള ബന്ധത്തിലൂടെ രോഗം മനുഷ്യരിലേക്ക് പകരുന്നു.
●ലക്ഷണങ്ങള്‍: പെട്ടന്നുള്ള ശക്തമായ പനി, തലയുടെ മുന്‍ഭാഗങ്ങളിലും കണ്ണുകള്‍ക്ക് ചുറ്റിലും ശക്തിയായ വേദന, ഇടുപ്പിലും കണങ്കാലിലുമുള്ള മാംസപേശികളില്‍ വേദന, കണ്ണിന് ചുവപ്പുനിറം തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. വൃക്ക, കരള്‍, ശ്വാസകോശം എന്നിവയെ ബാധിച്ചാല്‍ യഥാക്രമം മൂത്രത്തില്‍ രക്തത്തി​​​െൻറ അംശം, മഞ്ഞപ്പിത്തം, ചുമയോടുകൂടിയുള്ള നെഞ്ചുവേദന എന്നിവ പ്രത്യക്ഷപ്പെട്ട് രോഗം ഗുരുതരമാകുന്നു.
●ചികിത്സ: ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ആശുപത്രിയിലെത്തിക്കുക.പെനിസിലിന്‍, ടെട്രാസൈക്ലിന്‍ തുടങ്ങിയ ആൻറിബയോട്ടിക്കുകള്‍ ഉപയോഗപ്രദം.
●പ്രതിരോധമാര്‍ഗങ്ങള്‍: പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍  ആരോഗ്യ സ്ഥാപനങ്ങളില്‍നിന്ന് ലഭിക്കും. ആഹാര പദാർഥങ്ങള്‍ മൂടി​വെക്കുക, അവശിഷ്​ടങ്ങള്‍ വീട്ടുപരിസരങ്ങളില്‍ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, പരിസരത്തുള്ള ചപ്പുചവറുകളും അനാവശ്യസാധനങ്ങളും നശിപ്പിച്ച് എലികള്‍ പെരുകുന്നത് തടയുക. മണ്ണുമായും മലിനജലവുമായും സമ്പര്‍ക്കമുള്ള തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍ കാലുറകളും കൈയുറകളും ധരിക്കുക.

മലമ്പനി (മലേറിയ)

മലേറിയക്ക്​ കാരണമാകുന്നത് പ്ലാസ്‌മോഡിയം എന്ന പരാദവര്‍ഗത്തില്‍പെട്ട ഏകകോശ ജീവിയാണ്. അനോഫിലിസ് വിഭാഗത്തില്‍പ്പെട്ട പെണ്‍ കൊതുകുകളിലൂടെയാണ് ഇവ  മനുഷ്യരിലേക്കെത്തുന്നത്. പ്ലാസ്മോഡിയം മനുഷ്യ രക്തത്തില്‍ പ്രവേശിച്ചാല്‍ ആദ്യം കരള്‍ കോശങ്ങളെയും പിന്നീട് ചുവപ്പ് രക്താണുക്കളെയും ആക്രമിച്ച് നശിപ്പിക്കും. രോഗബാധിതനായ ഒരാളെ കൊതുകു കുത്തുമ്പോള്‍ പാരസൈറ്റുകള്‍ കൊതുകി​​​െൻറ ഉമിനീരില്‍ കലര്‍ന്ന്  അടുത്ത ഇരയിലേക്ക് വ്യാപിക്കുന്നു.
●ലക്ഷണങ്ങള്‍: കടുത്ത പനി വന്നും പോയുമിരിക്കും. ഒപ്പം വിറയല്‍‍, തുടര്‍ച്ചയായ വിയര്‍പ്പ്, വിട്ടുമാറാത്ത തലവേദന, പേശിവേദന, ഓക്കാനം, ഛർദി, വയറിളക്കം, തൊലിപ്പുറത്തും മൂത്രത്തിലും കാണുന്ന നിറംമാറ്റം, വിളര്‍ച്ച.  
●ചികിത്സ: തുടക്കത്തില്‍ ക്ലോറോക്വിൻ ഗുളികയാണ് നല്‍കുക. തുടര്‍ന്ന് സമ്പൂര്‍ണ ചികിത്സ നല്‍കുന്നു. മലമ്പനിക്കെതിരെ വാക്സിൻ നിലവിലില്ല.
●പ്രതിരോധമാര്‍ഗങ്ങള്‍: കൊതുകില്‍ നിന്നും രക്ഷ നേടുകയാണ് പ്രധാന പോംവഴി. സാധാരണയായി ചെയ്യുന്ന കൊതുക്​ നിവാരണ മാര്‍ഗങ്ങള്‍ക്കൊപ്പം വാതിലുകൾക്കും ജനലുകൾക്കും പരമാവധി നെറ്റ്‌ അടിക്കാന്‍ ശ്രദ്ധിക്കുക. ശുദ്ധജലം കെട്ടിനിൽക്കുന്ന ഇടങ്ങളിൽ ‘ടെമിഫോസ്’ കീടനാശിനി തളിക്കല്‍, കുറ്റിക്കാടുകളില്‍ ഫോഗിങ് എന്ന പുകപ്രയോഗം, ജൈവ നിയന്ത്രണത്തി​​​െൻറ ഭാഗമായി കിണറുകളില്‍ ഗപ്പി മത്സ്യത്തെ വളര്‍ത്തുക.

 ജപ്പാന്‍ ജ്വരം (ജാപ്പനീസ് എൻസെഫാലിറ്റിസ്)

പകരുന്ന വഴി: ഫ്ലാവി വൈറസ് കുടുംബത്തില്‍പ്പെട്ട ആർബോ വൈറസാണ് കാരണക്കാരന്‍. ക്യൂലെക്‌സ് വര്‍ഗത്തില്‍പെട്ട ക്യൂ​െലക്‌സ് ട്രൈറ്റീനിയോറിങ്കസ്, ക്യൂ​െലക്‌സ് വിഷ്ണുയി, ക്യ​ൂെലക്‌സ് സ്യൂഡോവിഷ്ണുയി, ക്യൂ​െലക്‌സ് ജെലിദസ് എന്നീ നാലിനം കൊതുകുകള്‍ വഴിയാണ് രോഗം പരക്കുന്നത്.
●ലക്ഷണങ്ങള്‍: പെട്ടന്നുണ്ടാകുന്ന കടുത്ത പനി, തലവേദന, ഛര്‍ദി, അപസ്മാരം,സ്ഥലകാല ബോധമില്ലായ്മ, അവയവങ്ങള്‍ക്ക് വേദന, ബോധക്ഷയം. വൈറസ്‌ ബാധയേറ്റ് തലച്ചോറിലുണ്ടാവുന്ന നീര്‍ക്കെട്ടുമൂലമുള്ള തകരാറാണ്  അപകടാവസ്ഥയിലേക്ക് നയിക്കുന്നതും മരണകാരണമാകുന്നതും.
●ചികിത്സ: രോഗിക്കു നല്ല വായു സഞ്ചാരമുള്ള മുറിയില്‍ പൂര്‍ണമായ വിശ്രമം നല്‍കുക.ആവശ്യാനുസരണം ദ്രാവകങ്ങളും പോഷകഘടകങ്ങളും നല്‍കണം. ആശുപത്രിയില്‍ വിദഗ്ധ ചികിത്സ തേടുക. 
●പ്രതിരോധമാര്‍ഗങ്ങള്‍: മലിനജലത്തില്‍ മുട്ടയിട്ട് പെരുകുന്നവയാണ് ക്യൂലെക്‌സ് കൊതുകുകള്‍ എന്നതിനാല്‍ മാലിന്യ നിര്‍മാര്‍ജനവും പരിസരശുചിത്വവും പ്രധാനം. പ്രതിരോധ വാക്‌സിനേഷന്‍ എടുക്കുക, മഴക്കാല പൂര്‍വ ശുചീകരണങ്ങളും കൊതുകു നശീകരണവും ഊര്‍ജിതമാക്കുക. 

ഡിഫ്തീരിയ (തൊണ്ടമുള്ള്)

കൊറൈനി ബാക്ടീരിയം ഡിഫ്തീരിയ എന്ന ബാക്ടീരിയയാണ് രോഗാണു.ഇതുവരെ മനുഷ്യരില്‍മാത്രം കണ്ടെത്തിയിട്ടുള്ള ഈ രോഗാണു തൊണ്ടയിലുള്ള ശ്ലേഷ്മചർമത്തിലാണ് പെരുകുന്നത്. തുടർന്ന് അണുബാധ ഉണ്ടായി ശരീരം മുഴുവൻ വ്യാപിക്കും.
●ലക്ഷണങ്ങള്‍: പനി, ചുമ, ശ്വാസതടസ്സം, തൊണ്ടവേദന, മൂക്കൊലിപ്പ് ശരീരവേദന, വിറ, വീക്കം എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. രോഗം ഗുരുതരമാകുന്നതോടെ ബാക്ടീരിയ പുറപ്പെടുവിക്കുന്ന ടോക്‌സിനുകളാല്‍ ഞരമ്പുകളും, ശ്വാസനാളിയും ഹൃദയവുമു​ൾപ്പെടെ മുഴുവന്‍ അവയവങ്ങളും പതുക്കെ പ്രവര്‍ത്തനരഹിതമാകും.
●ചികിത്സ: ടോക്സിനുകളെ തടയാനുള്ള ആൻറി ടോക്സിനുകളും  ബാക്ടീരിയയെ നശിപ്പിക്കാനുള്ള ആൻറിബയോട്ടിക്കുകളുമാണ് സാധാരണയായി ഉപയോഗിക്കുന്നത്.
●പ്രതിരോധ മാര്‍ഗങ്ങള്‍: ഡിഫ്തീരിയ ഇല്ലാതാക്കാനുള്ള പ്രധാനവഴി ജനനസമയത്തുള്ള ഡി.പി.റ്റി ട്രിപ്പിള്‍ വാക്‌സിന്‍ എടുക്കുകയാണ്​.
 

Tags:    
News Summary - Care not only for nipah-Opinion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.