നിങ്ങളുടെ കേൾവി പരിശോധിക്കൂ...

എല്ലാ വർഷവും മാർച്ച് 3–ാം തീയതി ലോകാരോഗ്യസംഘടന (ഡ.ബ്ല്യൂ.എച്ച്.ഒ) ലോക കേൾവിദിനമായി ആചരിക്കുന്നു. ലോകമെമ്പാ ടും ഏകദേശം 46 കോടി ആളുകൾക്ക് ശ്രവണ വൈകല്യമുണ്ട്. അതിൽ ഭൂരിഭാഗവും ഇന്ത്യ പോലെയുള്ള വികസ്വര രാജ്യങ്ങളിലാണ്. ചെവ ിയുടെ പല അണുബാധകളും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ശരിയായ ആരോഗ്യ പരിപാലനം കിട്ടാത്ത ആളുകളിൽ മാത്രമാണ ് കാണുന്നത്. നമ്മുടെ നാട്ടിൽ ഇപ്പോഴും ചെവിയിലെ അണുബാധകൾ ചികിത്സിക്കപ്പെടാതെ പോകുന്നു. കൂട്ടത്തിൽ ഉയർന്ന ശബ ്ദത്തിൽ ഇയർ ഫോണിൽ പാട്ടുകേൾക്കുക (റിക്രിയേഷണൽ നോയ്സ്​) തുടങ്ങിയവ കൂടിയാവുമ്പോൾ ശ്രവണവൈകല്യം കൂടുതൽ വലിയ സ ാമൂഹിക പ്രശ്നമായി മാറിയിരിക്കുന്നു.

ലോകാരോഗ്യ സംഘടനയുടെ 2019ലെ ലോകശ്രവണദിന സന്ദേശം നിങ്ങളുടെ കേൾവി പരിശ ോധിക്കൂ എന്നതാണ്. ശ്രദ്ധിക്കപ്പെടാതെയും ചികിത്സിക്കപ്പെടാതെയും പോകുന്ന കേൾവിക്കുറവ് കാരണമുള്ള മാനവവിഭവശ േഷി നഷ്ടം വളരെ വലുതാണ്. കേൾവിക്കുറവ് കണ്ടുപിടിക്കുകയും ചികിത്സിക്കുകയും ചെയ്യേണ്ടതിന്‍റെ അവശ്യകതയെക്കുറിച് ച് ബോധവൽക്കരിക്കുകയാണ് ഇത്തവണത്തെ ശ്രവണദിനത്തിൽ ലോകാരോഗ്യസംഘടന ലക്ഷ്യം. എല്ലാ ആളുകളും വർഷത്തിലൊരിക്കൽ കേൾവി പരിശോധന നടത്തേണ്ടതുണ്ട്. എന്നാൽ, അതിൽതന്നെ പ്രധാനമായും 50 വയസിന് മുകളിലുള്ളവർ, ശബ്ദമലിനീകരണമുള്ള സ്​ഥലങ ്ങളിൽ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്നവർ, സ്​ഥിരമായി ഉയർന്ന ശബ്ദത്തിൽ പാട്ടുകേൾക്കുന്നവർ, ചെവിക്ക് എന്തെങ്കിലും അസുഖമോ അണുബാധയോ ഉള്ളവർ എന്നിവർ നിർബന്ധമായും കേൾവി പരിശോധന നടത്തേണ്ടതാണ്.

കുഞ്ഞുങ്ങളിലെ 65% കേൾവിക്കുറവും സാമൂഹിക ആരോഗ്യ പരിപാടികളിലൂടെ പ്രതിരോധിക്കാവുന്നതാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പറയുന്നത്. ശ്രവണവൈകല്യം കുഞ്ഞുങ്ങളിൽ പഠനവൈകല്യവും സ്വഭാവ വൈകല്യവുമുണ്ടാക്കും. സ്​കൂൾ കുട്ടികളിലെ ശ്രവണവൈകല്യത്തിന്‍റെ പ്രധാന കാരണം സീറസ്​ ഓട്ടൈറ്റിസ്​ മീഡിയ അഥവാ മധ്യകർണത്തിൽ നീര് നിറയുന്ന അവസ്​ഥയാണ്. മരുന്നിലൂടെയോ ശസ്​ത്രക്രിയയിലൂടെയോ പൂർണമായി ഭേദമാക്കാൻ കഴിയുന്ന ഈ അസുഖം പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നു എന്നതാണ് സങ്കടകരം. സ്​കൂളുകളിൽ വർഷാവർഷം ചെവി പരിശോധനയും കേൾവി പരിശോധനയും നടത്തുകയാണെങ്കിൽ ഒരു പരിധിവരെ ഈ പ്രശ്നത്തിന് പരിഹാരം കാണാവുന്നതാണ്. മുണ്ടിനീര്, മീസിൽസ്​, മെനിഞ്ചൈറ്റിസ്​ എന്നിവ കാരണമുണ്ടാകുന്ന ശ്രവണ വൈകല്യങ്ങൾ ചികിത്സിച്ചു മാറ്റുന്നതിനേക്കാൾ പ്രായോഗികം ഇത് വരാതെ സൂക്ഷിക്കുന്നതാണ്. കുഞ്ഞുങ്ങൾക്ക് കൃത്യമായി രോഗപ്രതിരോധ കുത്തിവെപ്പുകൾ നൽകുന്നതു വഴി ഇത്തരം ശ്രവണ വൈകല്യങ്ങളെ തടയാനാവും.

ബധിരത 4 വയസിനു മുമ്പേയെങ്കിലും ചികിഝിച്ചാലെ കുഞ്ഞുങ്ങൾക്ക് സംസാരശേഷി ലഭിക്കുകയുള്ളൂ. തലച്ചോറിന്‍റെ ന്യൂറോ പ്ലാസ്​റ്റിസിറ്റി/ ന്യൂറോ സ്​കാവഞ്ചിങ് എന്നീ പ്രത്യേകതകൾ കൊണ്ടാണത്. സംസാരവുമായി ബന്ധപ്പെട്ട തലച്ചോറിന്‍റെ ഭാഗം ചെറിയ പ്രായത്തിൽ തന്നെ ഉദ്ദീപിക്കപ്പെട്ടില്ലെങ്കിൽ മറ്റേതെങ്കിലും കാര്യങ്ങൾ തലച്ചോറിന്‍റെ ആ ഭാഗത്തെക്കൂടി അപഹരിക്കുകയും പിന്നീട് സംസാരശേഷി വികസിപ്പിക്കാൻ കഴിയാതെ വരികയും ചെയ്യുന്നു. ബധിരരും മൂകരുമായ കുട്ടികളെ അംഗവിക്ഷേപങ്ങൾ കൊണ്ട് സംവദിക്കുക എന്ന അവസ്​ഥയിൽ നിന്ന് കേൾക്കുന്ന, സംസാരിക്കുന്ന സാധാരണ കുട്ടികളായി മാറ്റിക്കൊണ്ട് കോക്ലിയാർ ഇംപ്ലാന്‍റ് ഒരു വിപ്ലവം തന്നെ സൃഷ്ടിച്ചു കഴിഞ്ഞു. കോക്ലിയാർ ഇംപ്ലാന്‍റ് സർജറി 3 വയസിനു മുമ്പേ ചെയ്താലേ ഇത്തരത്തിൽ ഫലപ്രദമാകുന്നുള്ളൂ. അതുകൊണ്ട് തന്നെ എത്രയും പെട്ടെന്ന് കുട്ടികളിലെ കേൾവിക്കുറവ് കണ്ടുപിടിക്കേണ്ടതുണ്ട്. കേൾവിക്കുറവിനെക്കുറിച്ച് നേരിയ സംശയമെങ്കിലുമുണ്ടെങ്കിൽ ഉടനെ നിങ്ങളുടെ ഡോക്ടറെ കാണുകയും കേൾവി പരിശോധിക്കുകയും ചെയ്യുക.

നിങ്ങൾക്ക് കേൾവിക്കുറവുണ്ടോ
  • നിങ്ങൾക്ക് ടിവിയിലോ മൊബൈലിലോ ശബ്ദം കൂട്ടിവെക്കേണ്ടി വരാറുണ്ടോ?
  • നിങ്ങൾ ഒരു സംഭാഷണത്തിൽ മറ്റുള്ളവർ പറയുന്ന ഏതെങ്കിലും ഭാഗം വിട്ടു പോകാറുണ്ടോ?
  • നിങ്ങൾ മറ്റുള്ളവർ പറഞ്ഞ കാര്യം ആവർത്തിക്കാൻ ആവശ്യപ്പെടാറുണ്ടോ?
  • ചെവിയിൽ ഒരു മൂളൽ പോലെ അനുഭവപ്പെടാറുണ്ടോ?

ഇത്രയും നിങ്ങൾക്ക് അനുഭവപ്പെടാറുണ്ടെങ്കിൽ നിങ്ങൾ കേൾവി പരിശോധനകൾ നടത്തേണ്ടതാണ്. ഏറ്റവും സാധാരണമായ കേൾവി പരിശോധനയാണ് പ്യൂർ ടോൺ ഓഡിയോഗ്രാം. ഏകദേശം 15 മിനിറ്റോളം സമയമെടുക്കുന്ന ഈ പരിശോധനയ്ക്ക് രോഗിയുടെ സഹകരണം അത്യാവിശ്യമാണ്. അതുകൊണ്ട് തന്നെ 4 വയസിനു താഴെ പ്രായമുള്ള കുട്ടികൾക്കും ബുദ്ധിമാന്ദ്യമുള്ളവർക്കും ഈ പരിശോധന നടത്താൻ കഴിയില്ല. അങ്ങനെയുള്ളവർക്ക് ഒ.എ.ഇ (ഓട്ടോ അക്വസ്​റ്റിക് എമിഷൻ) ബെറ (ബ്രെയ്ൻസ്​റ്റെം ഇവോക്ഡ് റെസ്​പോൺസ്​ ഓഡിയോമെട്രി) എന്നീ പരിശോധനകൾ ചെയ്യാവുന്നതാണ്.

ഓട്ടോ അക്വസ്​റ്റിക് എമിഷൻ ടെസ്​റ്റ് എല്ലാ നവജാത ശിശുക്കളിലും ചെയ്യുന്നത് വഴി കുട്ടികളിലെ ശ്രവണവൈകല്യം നേരത്തെ കണ്ടുപിടിക്കാനും ചികിത്സിക്കുവാനും കഴിയും. ചെവിയുടെ ചില അസുഖങ്ങൾ മരുന്നു കൊണ്ട് ചികിത്സിച്ചു ഭേദമാക്കാൻ കഴിയും. ഭൂരിഭാഗം ശ്രവണവൈകല്യങ്ങളും ശസ്​ത്രക്രിയയിലൂടെയോ, ഹിയറിങ് എയ്ഡ്, കോക്ലിയാർ ഇംപ്ലാന്‍റ് എന്നിവയിലൂടെയോ പരിഹരിക്കാൻ കഴിയും. കോക്ലിയാർ ഇംപ്ലാന്‍റ് പുതിയകാലത്തിന്‍റെ പ്രതീക്ഷ തന്നെയാണ്. ഞരമ്പിനെ ബാധിക്കുന്ന ശ്രവണവൈകല്യങ്ങൾ വാർധക്യത്തിലെ പേടിസ്വപ്നമായിരുന്ന കാലം കോക്ലിയാർ ഇംപ്ലാന്‍റിന്‍റെ വരവോടെ അവസാനിക്കുകയാണ്.

ഈ വരുന്ന ലോക ശ്രവണദിനത്തിൽ ലോകാരോഗ്യസംഘടന ഒരു പുതിയ ആപ്പ് ഇറക്കുന്നുണ്ട്. hear WHO എന്ന ഈ ആപ്പ് മാർച്ച് 3 മുതൽ സൗജന്യമായി നിങ്ങളുടെ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്. ഈ ആപ്പിലൂടെ മൊബൈൽ ഫോണും ഇയർഫോണും ഉപയോഗിച്ച് നിങ്ങൾക്ക് സ്വന്തം കേൾവി പരിശോധിക്കാവുന്നതാണ്. കേൾവിയുടെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനത്തെ ബോധവൽക്കരിക്കുക, ആളുകളെ സ്​ഥിരമായി കേൾവി പരിശോധിക്കാൻ പ്രോഝാഹിപ്പിക്കുക, ആരോഗ്യ പ്രവർത്തകരെ ശ്രവണ പരിശോധനയ്ക്ക് സഹായിക്കുക എന്നിവയാണ് ഈ ആപ്പിന്‍റെ ലക്ഷ്യങ്ങൾ.

ഡോ. റജിന ഹമീഷ് എം.ബി.ബി.എസ്​, എം.എസ്​ ഇ.എൻ.ടി, ഡി.എൻ.ബി ഇ.എൻ.ടി (കോഴിക്കോട് മേയ്ത്ര ഹോസ്​പിറ്റൽ കൺസൾട്ടന്‍റ്-ഇ.എൻ.ടി സർജൻ ആണ് ലേഖിക)

Tags:    
News Summary - Myntra Hospital Calicut World Hearing Day 2019 -Health News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.