സംരക്ഷിക്കാം കുഞ്ഞിളം മിഴികള്‍

കുട്ടികളുടെ വളര്‍ച്ചയില്‍ കണ്ണിന്‍െറ ആരോഗ്യവും തെളിഞ്ഞ കാഴ്ചയും ഏറെ പ്രധാനപ്പെട്ടതാണ്. മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികളുടെ തലച്ചോര്‍ വളരെ വേഗം വികസിക്കുന്നതിനാല്‍, കാഴ്ചയിലുണ്ടാവുന്ന തകരാറുകള്‍ അവരുടെ തലച്ചോറിന്‍െറ വികാസത്തെ ബാധിച്ച് സ്ഥിരമായ കാഴ്ചവൈകല്യത്തിനിടയാക്കാം. തകരാറുകള്‍ നേരത്തേ കണ്ടത്തെി ചികിത്സിച്ചാല്‍ കാഴ്ചനഷ്ടവും പഠനവൈകല്യങ്ങളും പ്രതിരോധിക്കാന്‍ കഴിയും.
പാരമ്പര്യമായി കണ്ണിന് ആരോഗ്യപ്രശ്നങ്ങളുള്ള കുടുംബത്തിലെ കുട്ടികള്‍ ജനിച്ച് അധികം കഴിയുന്നതിനു മുമ്പ്  കണ്ണുകള്‍ വിശദമായ പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്. ഇത്തരം പ്രശ്നങ്ങളില്ലാത്ത കുടുംബങ്ങളിലെ കുട്ടികള്‍ക്കും ജനിച്ച് ആറാം മാസത്തിലും മൂന്നാം വര്‍ഷത്തിലും പിന്നീട് സ്കൂളില്‍ ചേര്‍ക്കുന്നതിന് മുമ്പും കണ്ണ് പരിശോധന നടത്തുന്നതാണ് ഉത്തമം.
ശ്രദ്ധക്കുറവ്, വായിക്കാനും എഴുതാനുമുള്ള പ്രയാസം, തലവേദന തുടങ്ങിയവ കുട്ടിയുടെ  നേത്രരോഗം നിമിത്തമാകാം. റിഫ്രാക്ഷന്‍ പിഴവ്, കോങ്കണ്ണ്, അലസദൃഷ്ടി എന്നിവയാണ് പ്രധാനമായും കുട്ടികളുടെ കണ്ണിനെ ബാധിക്കുന്ന അസുഖങ്ങള്‍. കുട്ടികള്‍ക്ക് മിക്കപ്പോഴും അവരുടെ കാഴ്ചാപ്രശ്നങ്ങള്‍ മനസ്സിലാക്കി പറയാന്‍ കഴിയണമെന്നില്ല. അതിനാല്‍, രക്ഷിതാക്കളും അധ്യാപകരുമാണ് ഇക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത്.
താഴെപറയുന്ന ലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ കുട്ടികളുടെ കണ്ണിന് പ്രശ്നമുണ്ടെന്ന് മാനസ്സിലാക്കുകയും ചികിത്സ തേടുകയും വേണം
1. ജനിച്ച് മൂന്നുമാസമായിട്ടും വസ്തുക്കളില്‍ ദൃഷ്ടി പതിപ്പിക്കാതിരിക്കുകയും ദൃശ്യങ്ങളെ പിന്തുടരാതിരിക്കുകയും ചെയ്യുക
2. കണ്ണുകളില്‍ സ്ഥിരമായി വെള്ളം നിറയുകയും വെളിച്ചത്തോട് അമിത സംവേദനം പ്രകടിപ്പിക്കുകയും ചെയ്യുക
3. മന$പൂര്‍വമല്ലാതെ കണ്ണ്  മുന്നിലേക്കും പിന്നിലേക്കും ചലിക്കുക
4. ദിവസങ്ങള്‍ നീളുന്ന കണ്ണിലെ ചുവപ്പ്
5. തല ഒരു ഭാഗത്തേക്ക് ചരിച്ചുപിടിക്കുക
6. തുടര്‍ച്ചയായി കണ്ണ് തിരുമ്മുക
7. ഐറിസിന്‍െറ മധ്യഭാഗത്ത് വെളുപ്പ് കാണുക
8. വായനക്കുശേഷം വേദനിക്കുന്നതായോ ക്ഷീണമനുഭവപ്പെടുന്നതായോ കുട്ടി പരാതിപ്പെടുക
9. പുസ്തകവും മറ്റും മുഖത്തോട് വളരെ ചേര്‍ത്ത് വെക്കുക

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.